12 ജിബി റാം വേരിയന്റുമായി അസ്യൂസ് റോഗ് ഫോൺ 3 വിൽപ്പനയ്ക്ക്; തീയതി, വില, വിശദാംശങ്ങൾ


2020ൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും ശക്തമായ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റോഗ് ഫോൺ 3. സ്‌നാപ്ഡ്രാഗൺ 865 പ്ലസും നിരവധി ഡെഡിക്കേറ്റഡ് ഗെയിമിംഗ് സവിശേഷതകളുമായി വരുന്ന റോഗ് ഫോൺ 3 കൂടുതൽ കരുത്ത് സ്മാർട്ട്ഫോണിന് വേണം എന്ന ആവശ്യം ഉന്നയിക്കുന്ന ഉപയോക്താക്കൾക്കുള്ളതാണ്. അസ്യൂസിൻറെ ഈ റോഗ് ഫോൺ 3 8 ജിബി റാം ബേസ് വേരിയൻറ് 49,999 രൂപയ്ക്ക് വിൽക്കുന്നു. പുതിയ മോഡലിനോടുള്ള പ്രതികരണം വളരെ വലുതാണെന്നും ഇപ്പോൾ ഈ സ്മാർട്ട്ഫോണിന്റെ ടോപ്പ് എൻഡ് വേരിയൻറ് വിൽക്കാൻ തയ്യാറാണെന്നും അസ്യൂസ് വ്യക്തമാക്കി.

Advertisement

12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള റോഗ് ഫോൺ 3 ന്റെ ടോപ്പ് എൻഡ് വേരിയന്റിൽ അനവധി സവിശേഷതകൾ വരുന്നുണ്ടെങ്കിലും അസ്യൂസ് ഈ ഫോൺ 57,999 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തും. 256 ജിബി സ്റ്റോറേജുള്ള 2020 ലെ ഏറ്റവും താങ്ങാനാവുന്ന മുൻനിര സ്മാർട്ട്‌ഫോണുകളിലൊന്നാണ് റോഗ് ഫോൺ 3. ഈ വേരിയൻറ് ഓഗസ്റ്റ് 21 മുതൽ ഫ്ലിപ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമാകും. 12 ജിബി വേരിയൻറ് 8 ജിബി റാം വേരിയന്റിനൊപ്പം വിൽക്കുന്നത് തുടരുകയും ചെയ്യും.

Advertisement
അസ്യൂസ് റോഗ് ഫോൺ 3: സവിശേഷതകൾ

അസ്യൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10ൽ റോഗ് യുഐ യിലാണ് പ്രവർത്തിക്കുന്നത്. 6.59 ഇഞ്ച് ഫുൾ-എച്ച്ഡി + (1,080x2,340 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 144Hz റിഫ്രഷ് റേറ്റ്, 270Hz ടച്ച് സാമ്പിൾ റേറ്റ്, HDR10 + സപ്പോർട്ട്. 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രോട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലെയുടെ സവിശേഷതകൾ. ഇതിനൊപ്പം ടിയുവി ലോ ബ്ലൂ ലൈറ്റ് സൊല്യൂഷനും കണ്ണിന് സ്ട്രെയിനില്ലാതിരിക്കാൻ ഫ്ലിക്കർ റിഡക്ഷൻ-സർട്ടിഫൈഡ് സാങ്കേതികവിദ്യയും ഇതിലുണ്ട്.

അസ്യൂസ് റോഗ് ഫോൺ 3: ക്യാമറ സെറ്റപ്പ്

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് അസ്യൂസ് റോഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസറിനൊപ്പം 125 ഡിഗ്രി അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.0 മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറുമാണ് ഈ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. അസ്യൂസ് റോഗ് ഫോൺ 3യുടെ ഫ്രണ്ട് ക്യാമറ എഫ് / 2.0 ലെൻസുള്ള 24 മെഗാപിക്സൽ സെൻസറാണ്. ഡിവൈസിന്റെ പിന്നിലെ ക്യാമറ സെറ്റപ്പിലൂടെ 4 കെ വീഡിയോ റെക്കോർഡിംഗ് സപ്പോട്ടുണ്ട്.

മുന്നിലുള്ള ക്യാമറയ്ക്ക് 1080p ക്വാളിറ്റിയുള്ള വീഡിയോകൾ വരെ റെക്കോർഡുചെയ്യാനാകും. ഈ വീഡിയോ റെക്കോഡിങ് സപ്പോർട്ട് മികച്ചതാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 13 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടറുമായിരുന്നു റോഗ് ഫോൺ 2വിൽ ഉണ്ടായിരുന്നത്. 256 ജിബി വരെ ഓൺ‌ബോർഡ് യു‌എഫ്‌എസ് 3.1 സ്റ്റോറേജുമായിട്ടാണ് അസ്യൂസ് റോഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടില്ലെങ്കിലും യുഎസ്ബി ഹാർഡ് ഡ്രൈവുകൾക്കായി ഫോണിന് എൻടിഎഫ്എസ് സപ്പോർട്ട് നൽകിയിട്ടുണ്ട്.

5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി, 48 പിൻ സൈഡ് പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്. അസ്യൂസ് റോഗ് ഫോൺ 3യിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. എയർട്രിഗർ 3, ഗ്രിപ്പ് പ്രസ്സ് ഫീച്ചർ എന്നിവയ്ക്കുള്ള അൾട്രാസോണിക് സെൻസറുകളും ഡിവൈസിൽ ഉണ്ട്.

30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഇത് റോഗ് ഫോൺ 2ന് സമാനമാണ്. ഡിവൈസിന് കരുത്ത് നൽകുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ SoCയാണ്. അഡ്രിനോ 650 ജിപിയു, 12 ജിബി വരെ എൽപിഡിഡിആർ 5 റാം എന്നിവയും ഡിവൈസിന് ശക്തിപകരുന്നു. ഡ്യുവൽ സിം (നാനോ), ഡിറാക് എച്ച്ഡി സൗണ്ട് ടെക്നോളജിയുള്ള ഡ്യുവൽ, ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സപ്പോർട്ട് എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടാതെ, ഹാൻഡ്‌സെറ്റിൽ അസ്യൂസ് നോയ്സ് റിഡക്ഷൻ സാങ്കേതികവിദ്യയുള്ള ക്വാഡ് മൈക്രോഫോണുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഗെയിമിംഗ് പ്രകടനത്തിന്, ഹൈപ്പർഫ്യൂഷൻ ക്വാഡ് വൈ-ഫൈ ആന്റിനകളുണ്ട്. കൂടാതെ, മെച്ചപ്പെട്ട നോയ്‌സ് ക്യാൻസലേഷനായി ഒരു ക്വാഡ്-മൈക്രോഫോൺ സജ്ജീകരണവും വരുന്നു.

Best Mobiles in India

English Summary

The ROG Phone 3 is one of the most strong money buyable for Android smartphones by 2020. The ROG Phone 3 is built for power users and is fitted with a Snapdragon 865 Plus and a range of dedicated gaming features. Given all the bells and whistles, Asus is selling the base 8 GB RAM version at a Rs 49,999 cost.