തകർപ്പൻ സവിശേഷതകളുമായി അസൂസ് സെൻഫോൺ 5Z എത്തി; വൺപ്ലസ് 6നേക്കാൾ മികച്ചത്?


അസൂസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ Asus ZenFone 5Z ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളും അതിനൊത്ത വിലയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. പ്രത്യേകിച്ച് അസൂസിൽ നിന്നും പ്രതീക്ഷിച്ചതിൽ അധികമായി ഈ മോഡൽ നൽകുന്നുണ്ട്. വൺപ്ലസ് 6, ഓണർ 10 എന്നിവയ്‌ക്കെല്ലാം കടുത്ത മത്സരം പ്രതീക്ഷിക്കാവുന്നതാണ് ഈ മോഡലിൽ നിന്നും. എന്തൊക്കെയാണ് ഫോണിലെ പ്രധാന സവിശേഷതകൾ, എത്രയാണ് വില വരുന്നത് എന്നതെല്ലാം നോക്കാം.

Advertisement

വില

Qualcomm Snapdragon 845 SoC, 8 ജിബി റാം, 19:9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ഇരട്ട ക്യാമറ തുടങ്ങിയ ഒരുപിടി സൗകര്യങ്ങളോടെയാണ് ഫോൺ എത്തുന്നത്. വില വരുന്നത് 6ജിബി റാം 64 ജിബി മോഡലിന് 29999 രൂപയും 6 ജിബി റാം 128 ജിബി മെമ്മറി മോഡൽ 32999 രൂപയും 8 ജിബി റാം 256 ജിബി മോഡൽ 36999 രൂപയുമാണ് വിലവരുന്നത്. ജൂലായ് 9 മുതൽ ഫ്ലിപ്കാർട്ട് വഴി മാത്രമായി ഈ മോഡൽ ലഭ്യമാകും.

Advertisement
ഡിസ്പ്ളേ, ഹാർഡ്‌വെയർ

ഡ്യുവൽ സിം ഡ്യുവൽ-വോൾട്ട് പിന്തുണയ്ക്കുന്ന അസൂസ് ZenFone 5Z ZenUI 5.0ൽ ആണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് ഓറിയോ 8.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ആൻഡ്രോയ്ഡ് പി അപ്ഡേറ്റും ഉണ്ട്. 18.7: 9 അനുപാതവും കോർണിംഗ് ഗോറില്ലാ ഗ്ലാസ് പരിരക്ഷയുമുള്ള സൂപ്പർ ഐപിഎസ് + 6.2 ഫുൾ എച്ച്ഡി + 1080x2246 പിക്സൽ ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 845 SoCയിൽ അഡ്രിനോ 630 ജിപിയു സഹിതം വരുന്ന ഫോൺ 8 ജിബി റാം വരെ ഉള്ള മോഡലുകളിലാണ് ലഭിക്കുക. 256 ജിബി വരെ മെമ്മറി പിന്തുണയുള്ള ഫോണിൽ മൈക്രോഎസ്ഡി കാർഡ് വഴി 2 ടിബി വരെ വിപുലീകരിക്കാം.

ക്യാമറ

ഫോണിന്റെ പിൻവശത്ത് ഇരട്ട ക്യാമറകളാണ് ഉള്ളത്. ഈ റിയർ ക്യാമറ സെറ്റപ്പിൽ 12 മെഗാപിക്സൽ സോണി IMX363 പ്രാഥമിക സെൻസറും F / 1.8 അപേർച്ചറും OIS- ന്റെ പിന്തുണയും, ഫിക്സഡ് ഫോക്കസും ഒപ്പം എഫ് / 2.2 അപ്പെർച്ചർ ഉള്ള സെക്കൻഡറി 8 മെഗാപിക്സൽ ഓമ്നിവിഷൻ 8856 സെൻസറും ഉണ്ട്. ഇതേ 8 മെഗാപിക്സൽ ഓമ്നിവിഷൻ 8856 സെൻസർ തന്നെയാണ് മുൻവശത്തെ ക്യാമറയ്ക്കും ഉപയോഗിച്ചിരിക്കുന്നത്.

മറ്റു സവിശേഷതകൾ

4 ജി VoLTE, ഡ്യുവൽ ബാൻഡ് വൈ-ഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് 5.0, എഫ്എം റേഡിയോ, യുഎസ്ബി ഒ.ടി.ജി, എ-ജിപിഎസ്, ഗ്ലോനാസ്, ബീഡോ, USB ടൈപ്പ്- C, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും ഫോണിലുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോംപസ്, ജൈറോസ്കോപ്പ്, ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആർ.ജി.ജി സെൻസർ എന്നിവയാണ് ഫോണിലെ പ്രധാന സെൻസറുകൾ. ക്യുക്ക് ചാർജ് 3.0 യുടെ പിന്തുണയോടെ 3300mAh ബാറ്ററി ആണ് ഫോണിന് കരുത്തേകുന്നത്. ഒപ്പം ഫോണിന് നിരവധി ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓപ്പോ Realme 1 വാങ്ങണോ വേണ്ടയോ?

Best Mobiles in India

English Summary

Asus ZenFone 5Z Launched; Price and Top Features.