5,999 രൂപക്കും 7,499 രൂപക്കും തകർപ്പൻ രണ്ടു ഫോണുകളുമായി അസൂസ്!


"സ്മാർട്ഫോണുകൾ എല്ലാവർക്കും" എന്ന ടാഗ്‌ലൈനിൽ രണ്ടു സെൻഫോൺ മോഡലുകൾ അസൂസ് ഇന്ന് രാജ്യത്ത് അവതരിപ്പിച്ചു. സെൻഫോൺ ലൈറ്റ് L1, സെൻഫോൺ മാക്സ് M1 എന്നിങ്ങനെ പേരുകളിൽ രണ്ടു ബഡ്ജറ്റ് ഫോണുകളാണ് കമ്പനി ഇന്ന് അവതരിപ്പിച്ചത്. റെഡ്മി 6, റെഡ്മി 6A എന്നീ രണ്ടു ഷവോമി മോഡലുകൾക്ക് കടുത്ത വെല്ലുവിളി നേരിടുന്ന രീതിയിലുള്ള സവിശേഷതകളാണ് ഇരു മോഡലുകൾക്കും ഉള്ളത്.

Advertisement

വിലയും ലഭ്യതയും

സെൻഫോൺ മാക്സ് M1 എത്തുന്നത് 8,999 എന്ന വിലയിൽ ആണെങ്കിലും ഉപഭോക്താക്കൾക്ക് 7,499 രൂപക്ക് വാങ്ങാൻ സാധിക്കും. അതുപോലെ സെൻഫോൺ ലൈറ്റ് L1 6,999 രൂപ ആണെങ്കിലും 5,999 രൂപക്കും ലഭിക്കും. ഈ രണ്ടു മോഡലുകളും ഫ്ലിപ്പ്കാർട്ടിൽ മാത്രമായിരിക്കും ലഭ്യമാകുക.

Advertisement

ഓഫറുകൾ

ഓഫറുകളിലേക്ക് വരുമ്പോൾ രണ്ടു മോഡലുകൾക്കും ജിയോയുടെ 2200 രൂപയ്ഡ് ക്യാഷ്ബാക്ക് ഓഫറും 50 ജിബി അധികഡാറ്റ ഓഫറും ലഭ്യമാകും. ഫ്ലിപ്കാർട്ടിന്റെ വരാൻ പോകുന്ന ധമാക്ക ഡെയ്‌സ് വിൽപ്പനയിൽ ആയിരിക്കും ഇരുമോഡലുകളും ലഭ്യമാകുക. അതോടപ്പം തന്നെ രണ്ടു മോഡലുകൾക്കും അസൂസ് പൂർണ്ണ സംരക്ഷണ സൗകര്യവും നൽകുന്നുണ്ട്. കറുപ്പ്, ഗോൾഡൻ നിറങ്ങളിലായിരിക്കും ഫോൺ ലഭ്യമാകുക.

രണ്ടുഫോണിന്റെയും പ്രധാന സവിശേഷതകൾ

5.45 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് 1440 x 720 പിക്സൽ റെസൊല്യൂഷനിൽ ഉള്ള ഡിസ്പ്ളേ ആണ് രണ്ടു മോഡലുകൾക്കും ഉള്ളത്. 18:9 അനുപാതത്തിൽ ഉള്ളതാണ് ഈ ഡിസ്പ്ളേ. പ്രോസസറിന്റെ കാര്യത്തിൽ Snapdragon 430 ആണ് ഇവയ്ക്ക് കരുത്ത് പകരുക. 3 ജിബി റാം, 32 ജിബി മെമ്മറി എന്നിവയാണ് M1ൽ ഉള്ളത് എങ്കിൽ 2 ജിബി റാമും 16 ജിബി മെമ്മറിയുമാണ് L1ൽ ഉള്ളത്. ഒപ്പം 256 ജിബി വരെ മെമ്മറി കാർഡ് പിന്തുണയും 100 ജിബി ഗൂഗിൾ ഡ്രൈവ് ഒപിന്തുണയും ഇരുമോഡലുകൾക്കും ലഭ്യമാകും. ബാറ്ററിയുടെ കാര്യത്തിൽ വലിയ മോഡലിന് 4000 mAhഉം ചെറിയ മോഡലിന് 3000 mAhഉം ആണുള്ളത്.

Advertisement

ക്യാമറ

രണ്ടു മോഡലുകൾക്കും 13 എംപിയുടെ ക്യാമറയാണ് പിറകിൽ ഉള്ളത്. 5പി ലെൻസും f/2.0 അപ്പേർച്ചർ സൗകര്യവും ഉള്ളതാണ് ഈ ക്യാമറ. ഒപ്പം അസൂസ് പിക്സൽ മാസ്റ്റർ സൗകര്യം വഴി പോർട്രൈറ്റ് മോഡ്, ലൈവ് ബ്യൂട്ടി, HDR എന്നീ സൗകര്യങ്ങളും ഉണ്ട്. സെൽഫി ക്യാമറയിലേക്ക് വരുമ്പോൾ എൽഇഡി ഫ്ലാഷോട് കൂടിയ 8 എംപി ക്യാമറയാണ് M1ന് ഉള്ളത് എങ്കിൽ 5 എംപി ക്യാമറയാണ് L1ന് ഉള്ളത്. അതോടൊപ്പം തന്നെ ഇരുമോഡലുകൾക്കും ഫേസ് അൺലോക്ക് അടക്കമുള്ള മറ്റു സൗകര്യങ്ങളും ലഭ്യമാകും.

ദമ്പതികളുടെ വിവാഹമോചനത്തിന് കാരണമായി ഗൂഗിൾ മാപ്‌സ്! പണികൊടുത്തത് ഈ ചിത്രം!

Best Mobiles in India

Advertisement

English Summary

Asus Zenfone Max M1 and Zenfone Lite L1 launched in India.