അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോയും ഷവോമി റെഡ്മി നോട്ട് 5 പ്രോയും കൊമ്പുകോര്‍ക്കുന്നു; വിജയി ആര്?


അസൂസും ഫ്‌ളിപ്കാര്‍ട്ടും കൈകോര്‍ത്ത് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1. 10999 രൂപ വിലയുള്ള ഫോണിന്റെ ആകര്‍ഷണങ്ങള്‍ ഇരട്ട ക്യാമറ, 18:9 ആസ്‌പെക്ട് റേഷ്യോ, പവര്‍ഹൗസ് എന്ന് വിശേഷിപ്പിക്കാവുന്ന വലിയ ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ 636 CPU എന്നിവയാണ്. ഷവോമി റെഡ്മി നോട്ട് 5 ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ന്റെ വരവ് കടുത്ത വെല്ലുവിളിയായിരിക്കുന്നത്.

Advertisement

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 രണ്ട് മോഡലുകളാണ് വിപണിയിലുള്ളത്. 3GB റാം+32GB റോമും 4GB റാം+64GB റോമും. 10999 രൂപ, 12999 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഇവയുടെ വില. അധികം വൈകാതെ 6GB റാമും പരിഷ്‌കരിച്ച ഡ്വുവല്‍ ലെന്‍സ് മൊഡ്യൂളും ഉള്‍പ്പെടുത്തി പുതിയ മോഡല്‍ പുറത്തിറക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. വെറും 49 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടിന്റെ സമ്പൂര്‍ണ്ണ മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ സ്വന്തമാക്കാമെന്നതാണ് ഫോണിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.

Advertisement

നേരത്തേ ഞങ്ങള്‍ ഷവോമി ഫോണുകളാണ് കൂടുതലായി ശുപാര്‍ശ ചെയ്തിരുന്നത്. വിലയ്‌ക്കൊത്ത മൂല്യം, മികച്ച പ്രകടനം എന്നിവയായിരുന്നു ഷവോമിയെ ഞങ്ങള്‍ക്കും പ്രിയപ്പെട്ടതാക്കിയത്. എന്നാല്‍ സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ന്റെ വരവോടെ ഈ സ്ഥിതി മാറിയിരിക്കുന്നു. ഈ രണ്ട് ഫോണുകളെയും ശരിയായി വിലയിരുത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്.

ഷവോമി റെഡ്മി നോട്ട് 5 പ്രോ

ഏതാണ്ട് ഒരേ വില വരുന്ന ഫോണുകള്‍ എന്ന നിലയ്ക്ക് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 3GB റാം മോഡലും ഷവോമി റെഡ്മി നോട്ട് 5 പ്രോ 4GB റാം മോഡലുമാണ് ഞങ്ങള്‍ താരതമ്യപ്പെടുത്തുന്നത്. റാമില്‍ വ്യത്യാസമുള്ളതിനാല്‍ മള്‍ട്ടി ടാസ്‌കിംഗ് പോലുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നില്ല. എന്നാല്‍ ക്യാമറ അടക്കമുള്ള കാര്യങ്ങള്‍ താരതമ്യത്തില്‍ വരും, അസൂസിന്റെ അന്തിമ അപ്‌ഡേറ്റ് വന്നിട്ടില്ലെങ്കില്‍ പോലും. ഈ യുദ്ധത്തില്‍ ആര് വിജയിക്കുമെന്ന് നോക്കാം.

രൂപകല്‍പ്പന: രണ്ടും ഒരുപോലെ

ഫോണുകള്‍ തമ്മില്‍ രൂപകല്‍പ്പനയില്‍ കാര്യമായ വ്യത്യാസമില്ല. ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സെന്‍ഫോണ്‍ പ്രോ മാക്‌സ് M1-ന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്.

നോട്ട് 5 പ്രോയിലെ അപാകതകള്‍ ഒഴിവാക്കിയുള്ള രൂപകല്‍പ്പനയാണ് പ്രോ മാക്‌സ് M1-ലുള്ളത്. നോട്ട് 5 പ്രോയില്‍ ക്യാമറ അല്‍പ്പം പുറത്തേക്ക് തള്ളിയാണ് വച്ചിരിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം പ്രോ മാക്‌സ് M1-ല്‍ കാണാന്‍ കഴിയില്ല. കാഴ്ചയില്‍ സൗന്ദര്യവും സെന്‍ഫോണിന് തന്നെ. കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിലും രണ്ട് ഫോണുകളും സമാനമാണ്, പ്രത്യേകിച്ച് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുടെയൊക്കെ സ്ഥാനത്തില്‍.

വലിയ ബാറ്ററി ഉണ്ടായിട്ട് പോലും സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ന് റെഡ്മി നോട്ട് 5 പ്രോയെക്കാള്‍ ഭാരം കുറവാണ്. ഒരു ഗ്രാമിന്റെ കുറവേ ഉള്ളൂവെന്നതിനാല്‍ ഇത് തിരിച്ചറിയാന്‍ കഴിയില്ല.

ഡിസ്‌പ്ലേ: ഒന്നിന് നിറം, അടുത്തതിന് തിളക്കം

രണ്ടുഫോണുകളുടെയും ഡിസ്‌പ്ലേ 18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടുയതാണ്. വലുപ്പം 5.99 ഇഞ്ച്. നിറങ്ങള്‍ മിഴിവോടെ നല്‍കുന്നതില്‍ മുന്നില്‍ സെന്‍ഫോണ്‍ പ്രോ മാക്‌സ് M1 ആണ്. 85 ശതമാനം കളര്‍ ഗാമുട്ടും 1500:1 കോണ്‍ട്രാസ്റ്റ് അനുപാതവുമാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക് തിരിച്ചടിയായത്. റണ്ട് ഫോണുകളും അടുത്തടുത്ത് വച്ചാല്‍ ഈ വ്യത്യാസം കൃത്യമായി മനസ്സിലാകും. എന്നാല്‍ ബ്രൈറ്റ്‌നസ്സിന്റെ കാര്യത്തില്‍ നോട്ട് 5 പ്രോയാണ് കേമന്‍. നിറങ്ങള്‍ മിഴിവോടെ കാണണമെന്നുള്ളവര്‍ സെന്‍ഫോണ്‍ പ്രോ മാക്‌സ് M1-ഉം ബ്രൈറ്റ്‌നസ്സ് പ്രേമികള്‍ റെഡ്മി നോട്ട് 5 പ്രോയും തിരഞ്ഞെടുക്കുക.

 

 

ക്യാമറകള്‍: മത്സരം കടുക്കുന്നു

സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ലെ പിന്‍ ക്യാമറകള്‍ 13MP-യും 5MP-യും (f/2.2 അപെര്‍ച്ചര്‍) ആണ്. 8MP സെല്‍ഫി ക്യാമറയുമുണ്ട് (f/2.0 അപെര്‍ച്ചര്‍). മാത്രമല്ല ഹാര്‍ഡ്വെയര്‍ ലെവല്‍ ബൊക്കേ ഇഫക്ടും ഉള്‍പ്പെടുത്തിയിരിക്കുന്നു. റെഡ്മി നോട്ട് 5 പ്രോയിലേക്ക് വരുമ്പോള്‍ ഇത് 12MP+5 MP (f/2.2 അപെര്‍ച്ചര്‍) ആകുന്നു.

സമാന സാഹചര്യങ്ങളില്‍ രണ്ട് ഫോണുകളും ഉപയോഗിച്ച് എടുത്ത ഫോട്ടോകളില്‍ ഒരുപടി മുന്നില്‍ നിന്നത് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ല്‍ എടുത്തവയായിരുന്നു. നിറങ്ങളുടെ മികവ് തന്നെയാണ് എടുത്തുപറയേണ്ടത്. എന്നാല്‍ പോട്രെയ്റ്റ് ഷോട്ടുകള്‍ക്ക് നല്ലത് റെഡ്മി നോട്ട് 5 പ്രോ ആയിരുന്നു. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ മികച്ച ഫോട്ടോകള്‍ തന്നതും നോട്ട് 5 പ്രോ ആണ്.

സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ക്യാമറ അപ്‌ഡേറ്റ് വരുമ്പോള്‍ ഒരുപക്ഷെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമായിരിക്കും. സെല്‍ഫി ക്യാമറയുടെ കാര്യത്തില്‍ വിജയിച്ചതും റെഡ്മി നോട്ട് 5 പ്രോയാണ്. ഇതിലെ 20 MP സെല്‍ഫി ക്യാമറ സെന്‍ഫോണിലെ 8MP ക്യാമറയെ വല്ലാതെ പിന്നിലാക്കി.

ലോകത്ത് ഏറ്റവുമധികം ഫേസ്ബുക്ക് ആരാധകരുള്ളത് ആർക്കൊക്കെ?

സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ Vs MIUI

ഏത് വാങ്ങണം എന്ന് തീര്‍ച്ചപ്പെടുത്താനാകാതെ വിഷമിക്കുന്നവരെ ഉത്തരം കണ്ടെത്താന്‍ സോഫ്‌റ്റ്വെയര്‍ സഹായിച്ചേക്കും. സെന്‍ഫോണ്‍ പ്രോ മാക്‌സ് M1 ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ZenUI ഇല്ല. ഇനി റെഡ്മി നോട്ട് 5 പ്രോയിലേക്ക് വന്നാല്‍, ആന്‍ഡ്രോയ്ഡ് നൗഗട്ട് അടിസ്ഥാനമായ ഷവോമി MIUI9 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. അസൂസ് സെന്‍ഫോണ്‍ പ്രോ മാക്‌സ് M1 സമ്പൂര്‍ണ്ണ ആന്‍ഡ്രോയ്ഡ് അനുഭവം പ്രദാനം ചെയ്യുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഏറ്റവും മികച്ച കസ്റ്റം സ്‌കിന്‍ ആയ ഷവോമി MIUIയും നിങ്ങളെ നിരാശപ്പെടുത്തില്ല.

ബാറ്ററിയും കണക്ടിവിറ്റിയും

ബാറ്ററിയുടെയും കണക്ടിവിറ്റിയുടെയും കാര്യത്തില്‍ മുന്നില്‍ സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ആണ്. 5000 mAh ബാറ്ററി റെഡ്മി നോട്ട് 5 പ്രോയിലെ 4000 mAh ബാറ്ററിയെ വെല്ലുവിളിക്കുന്നു. ഒരേ സമയം രണ്ട് നാനോ സിമ്മുകളും ഒരു മൈക്രോ എസ്ഡി കാര്‍ഡും സെന്‍ഫോണ്‍ മാക്്‌സ് പ്രോ M1-ല്‍ ഉപയോഗിക്കാന്‍ കഴിയും. ഈ സൗകര്യം നോട്ട് 5 പ്രോയില്‍ ലഭ്യമല്ല. വൈ-ഫൈ, ബ്ലൂടൂത്ത്, എഫ്എം, അതിവേഗ ചാര്‍ജിംഗ് മുതലായ സൗകര്യങ്ങള്‍ രണ്ട് ഫോണുകളിലുമുണ്ട്.

മികച്ച SD636

രണ്ട് ഫോണുകളിലും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 CPU ആണുള്ളത്. 14nm നോഡ്, 4+4 ക്ലസ്റ്റര്‍ 8 കൈറോ 260 കോര്‍ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ആഡ്രിനോ 509 GPU-യും കൂടി ചേരുമ്പോള്‍ രണ്ട് ഫോണുകളും ഫോട്ടോ എഡിറ്റിംഗ്, ഗെയിമിംഗ് തുടങ്ങിയ കാര്യങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ദൈനംദിന ഉപയോഗത്തിലും രണ്ട് ഫോണുകളിലും ഒരുതരത്തിലുള്ള ഇഴച്ചിലും അനുഭവപ്പെടുന്നില്ല.

വില

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 4GB മോഡലിന്റെ വില 12999 രൂപയാണ്. എന്നാല്‍ ഇതേ റാമോട് കൂടിയ റെഡ്മി നോട്ട് 5 പ്രോയക്ക് 13999 രൂപ ചെലവഴിക്കേണ്ടി വരും. കൂടുതല്‍ ശേഷിയുള്ള ബാറ്ററി, സിം കാര്‍ഡിന് മാത്രമായി രണ്ട് സ്ലോട്ടുകള്‍, ആന്‍ഡ്രോയ്ഡ് സ്‌റ്റോക്ക് എന്നിവയെല്ലാം ഉണ്ടായിട്ടും സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ന് 1000 രൂപ കുറവാണ്. സെല്‍ഫി ക്യാമറയുടെ മികവ് പോലുള്ള കാര്യങ്ങള്‍ വച്ച് റെഡ്മി നോട്ട് 5 പ്രോ തിരഞ്ഞെടുക്കാവുന്നതാണ്.

Best Mobiles in India

English Summary

Asus ZenFone Pro Max M1 smartphone is a direct competitor to Xiaomi's popular Redmi Note 5 Pro. Both the smartphones are priced under Rs. 15,000 price-segment and offer best-in-class specifications. Asus ZenFone Pro Max M1 runs the latest Android 8.1 Oreo in its pure stock Android version, while the Redmi Note 5 Pro runs the Xiaomi's in-house MIUI.