ഒരു പതിനായിരം രൂപയുടെ ഫോൺ ആണോ നോക്കുന്നത്? ഈ മാക്‌സ്പ്രോ എം1 തകർക്കും! ഗിസ്‌ബോട്ട് റിവ്യൂ


അസൂസ് തങ്ങളുടെ മധ്യ നിരയിൽ പെട്ട അസൂസ് സെൻഫോൻ മാക്‌സ് പ്രോ എം 1 ഈയടുത്തായി അവതരിപ്പിച്ചുവല്ലോ. ഞങ്ങളുടെ ഓഫീസിൽ എത്തിയ ഫോണിനെ കുറിച്ചുള്ള റിവ്യൂ ആണ് ഇന്നിവിടെ അവതരിപ്പിക്കാൻ പോകുന്നത്.

Advertisement

കരുത്തതും ക്യാമറയും ബാറ്ററിയും ഡിസ്‌പ്ലേയും എല്ലാം തന്നെ ഈ നിരയിൽ വിപണിയിലുള്ള മറ്റു ഫോണുകളോട് പിടിച്ചു നിൽക്കാൻ പറ്റുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ഡിസൈൻ

ഈ വിലയിൽ ലഭിക്കാവുന്ന മികച്ച ഡിസൈനോടും ഭംഗിയോടും കൂടി തന്നെയാണ് ഈ ഫോൺ എത്തുന്നത്. ഗ്രേയിലും മിഡ്നൈറ്റ് ബ്ലിലും ഇത് ലഭ്യമാണ്. വൃത്താകൃതിയിലുള്ള എഡ്ജ് ഗ്ലാസും വഴുതി വീഴാത്ത പിൻഭാഗവും മികച്ചത് തന്നെ. ഉയർന്ന നിലവാരമുള്ള ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ടെന്ന് അസൂസ് പറയുന്നുണ്ട്. എന്നാൽ പ്രത്യേക ബ്രാൻഡ് ഗ്ലാസ് വല്ലതും ആണോ എന്ന് പറയാൻ പറ്റില്ല.

ഫ്രെയിം അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു മെറ്റൽ ബാക്ക്പ്ലേറ്റ് ഉണ്ട്. വിരലടയാളങ്ങളുമായി ലോക്ക് ചെയ്യുന്നിടത്ത് ഫോൺ ഘടന ഒരു പ്രശ്നം തന്നെയാണ്. ഫോണിന്റെ വലുപ്പം കാരണം സ്ക്രീനിന്റെ എല്ലാ ഭാഗങ്ങളിലും എത്താൻ നിങ്ങൾക്ക് സാധിക്കില്ല. എന്നിരുന്നാലും വിരലടയാള സ്കാനർ എളുപ്പത്തിൽ എത്തിച്ചേരാനാകും. 2.5ഡി ഗ്ലാസോഡ് കൂടി എത്തുന്ന ഫോണിൽ ഫുൾ എച്ഡി പ്ലസ് ഡിസ്‌പ്ലേ വഴി മനോഹരമായ ദൃശ്യങ്ങൾ കാണാനും സാധിക്കും. ഒപ്പം ഈ വിലയ്ക്ക് ഒരു പ്രീമിയം ഡിസൈനിൽ ഉള്ള ഫോൺ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

 

ഡിസ്‌പ്ലേ

5.99 ഇഞ്ചിന്റെ 18:9 ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്. ഫുൾ എച് ഡി പ്ലസ് ആയ ഡിസ്‌പ്ലേ 1500:1 എന്ന കോണ്ട്രാസ്റ് അനുപാതത്തിൽ ആണുള്ളത്. വിപണിയിൽ ഉള്ള മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ പിടിച്ചു നിൽക്കാൻ ഈ അസൂസ് ഫോണിന് കരുത്തേകുന്നത് ഈ ഡിസ്‌പ്ലേ കൂടിയാണ്.

പാനൽ നല്ല കൃത്യതയുള്ള, ദൃഢമായതും തിളക്കമുള്ള കാഴ്ചയിൽ ആകർഷിക്കാൻ പറ്റുന്നതുമാണ്. കളർ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെങ്കിലും നിങ്ങൾക്ക് മറ്റ് അസൂസ് ഫോണുകളിൽ കണ്ടെത്തുന്ന അതേ നിലവാരം ഇവിടെ നിങ്ങൾക്ക് ലഭിക്കില്ല. ഈ ഒരു വിലയിൽ ലഭ്യമാകുന്ന ഫോണിൽ കിട്ടാവുന്ന മികച്ച ഡിസ്പ്ലേ തന്നെ നിങ്ങൾക്ക് ഇവിടെ കാണാം.

സോഫ്റ്റ്‌വെയർ

ZenFone മാക്സ് പ്രോ ആൻഡ്രോയിഡ് 8.1 ഓറിയോ വേർഷനിൽ ആണ് വരുന്നത്. മുൻ ZenFone ഡിവൈസുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ഫോൺ ആൻഡ്രോയ്ഡ് ശുദ്ധ ഒഎസ് പോലെ സ്റ്റോക്ക് ബിൾഡ് ആണ്. ഈ വിലയിൽ വരുന്ന ഫോണുകളിൽ വളരെ അപൂർവ്വമായാണ് സ്റ്റോക്ക് തുല്യ മോഡലുകൾ ലഭിക്കുക.

സോഫ്റ്റ്വെയർ വളരെ മികച്ചതായി തോന്നാൻ കാരണം ഗൂഗിൾ പിക്സൽ അല്ലെങ്കിൽ ആൻഡ്രോയിഡ് സ്റ്റോക്ക് വേർഷൻ ഫോണുകളിലേത് പോലെ സ്റ്റോക്ക് ആൻഡ്രോയിഡിനോട് സാമ്യം തോന്നുന്നത് കൊണ്ടാണ്. ചില തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ മുൻകൂട്ടി ലോഡ് ചെയ്യുന്നുണ്ടെങ്കിലും അവയെല്ലാം ഫോണിൽ നിന്ന് പൂർണ്ണമായും അൺഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

 

അനാവശ്യ ആപ്പുകളിലും നിന്നും മുക്തമായ യൂസർ ഇന്റർഫേസ്

നേരത്തെ പറഞ്ഞല്ലോ, ഈ ഫോൺ ചില തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ മുൻകൂട്ടി ലോഡ് ചെയ്യുന്നുണ്ടെന്ന്, അവ പൂർണ്ണമായും ഒഴിവാക്കാൻ പറ്റുന്നതുമാണ്. ഇന്നിറങ്ങുന്ന പല ഫോണുകളിലും കാണാം ഒരുകൂട്ടം അനാവശ്യ ആപ്പുകൾ. ചിലത് ഒഴിവാക്കാൻ പോലും പറ്റില്ല. അല്ലെങ്കിൽ അതിനായി ഫോൺ റൂട്ട് ചെയ്യേണ്ടി വരുന്ന അവസ്ഥ വരും. ഇവിടെ ആ പ്രശ്നം ഉദിക്കുന്നില്ല. പൂർണ്ണ തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും മുക്തമായ ഒരു ഒഎസ് നമുക്ക് ലഭിക്കുന്നു ഇവിടെ. കാൽക്കുലേറ്റർ, FM റേഡിയോ പോലെയുള്ള കുറച്ചു ആപ്പുകൾ മാത്രമേ ഈ വിധത്തിൽ ഉള്ളൂ. ബാക്കി എല്ലാം ഗൂഗിൾ ആപ്പുകൾ തന്നെ ഉപയോഗിക്കാം.

ഹാർഡ്‌വെയർ; സ്നാപ്ഡ്രാഗൺ 636

ZenFone മാക്സ് പ്രോ ക്വാൽകോം സ്നാപ്ഡ്രാഗൺ 636 ൽ ആണ് പ്രവർത്തയ്ക്കുന്നത്. 3GB അല്ലെങ്കിൽ 4GB റാം, 32 ജിബി അല്ലെങ്കിൽ 64 ജിബി ഇഎംപിസി സ്റ്റോറേജ് എന്നിവയാണ് മെമ്മറി ഓപ്ഷനുകൾ. ബെഞ്ച്മാർക്ക് സ്കോറുകൾ വളരെ ഉയർന്നതാണ് ഈ ഫോണിന്. സ്നാപ്ഡ്രാഗൺ 636 പ്രൊസസറോടു കൂടിയതാണ് എന്നത് തന്നെ കാരണം. ഒപ്പം അഡ്രിനോ 509 ജിപിയു കരുത്തും ഫോണിനുണ്ട്. സുഗമമായ രീതിയിൽ ഫോൺ പ്രവർത്തിപ്പിക്കാൻ ഇതെല്ലാം ഏറെ സഹായകവുമാകും.

ഓഡിയോ, കോൾ നിലവാരം

കാർഡ് ബോർഡ് മാക്‌സ് ബോക്‌സ് എന്നൊരു ഉപകരണത്തെ കൂടി അസൂസ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഒരു ആംപ്ലിഫയർ പോലെ പ്രവർത്തിപ്പിക്കാനാകും. കൂടാതെ ഫോണിന്റെ ശബ്ദം പാട്ടുകളും വീഡിയോകളും വ്യക്തമായി കേൾക്കാൻ പറ്റുന്ന രീതിയിൽ തന്നെയാണ്. ഇത് കൂടാതെ കോൾ നിലവാരവും മികച്ചതായിരുന്നു. ഹെഡ്സെറ്റ്‍ ബന്ധിപ്പിക്കാൻ 3.5എംഎം ഓഡിയോ ജാക്കും ഫോണിൽ ഉണ്ട്.

എടുത്തുപറയേണ്ട ക്യാമറ

10999 രൂപക്ക് ഇന്ന് ലഭിക്കാവുന്ന ഫോണുകളിൽ ഏറ്റവും മികച്ച ഒരു ക്യാമറ തന്നെയാണ് അസൂസ് സെൻഫോൻ മാക്‌സ് പ്രോ എം 1 നൽകുന്നത്. ഫോണിലെ ക്യാമറ ഉപയോഗിച്ച് ഞങ്ങൾ നടത്തിയ വിശദമായ പരിശോധന ഒരു ബഡ്ജറ്റ് ഫോണിനുള്ള ക്യാമറയേക്കാൾ മികച്ച ഗുണങ്ങൾ ഈ ഫോണിന് നൽകാൻ സാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി തന്നു. 13 എംപി, 5 എംപി എന്നിങ്ങനെ ഇരട്ട ക്യാമറകൾ ആണ് ഫോണിന് പിറകിൽ ഉള്ളത്. ബൊക്കെ ഇഫക്റ്റ് എല്ലാം തന്നെ ഹാർഡ്‌വെയർ കരുത്തതോടെ രണ്ട് സെന്സറുകളുടെ സഹായത്തോടെ ഫോണിൽ സാധ്യമാകുന്നുണ്ട്.

കുറഞ്ഞ വെളിച്ചത്തിൽ ശരാശരി മാത്രമായിരുന്നു നിലവാരം. എന്നാൽ മാക്രോ ഷോട്ടുകൾ, എച് ഡി ആർ മോഡ്, ബൊക്കെ എഫക്ട് എന്നിവ എല്ലാം തന്നെ ഏറെ നിലവാരം പുലർത്തുന്നവയായിരുന്നു.

ബാറ്ററി, കണക്ടിവിറ്റി

ഇവിടെയാണ് വിപണിയിലെ മറ്റു ഏത് ഫോണിനെയും അസൂസ് തോല്പിക്കുന്നത്. 5000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് ഈ വിലയിൽ ലഭ്യമായ ഏറ്റവും മികച്ച ബാറ്ററിയോട് കൂടിയ ഫോൺ ആണ് ഇതെന്ന് തീർച്ച. രണ്ടു സിം കാർഡുകൾ, ഒരു മെമ്മറി കാർഡ് എന്നിവ ഇടാനുള്ള ട്രിപ്പിൾ സ്ലോട്ട് ഫോണിൽ ഉണ്ട്. ഒപ്പം വൈഫൈ, എഫ്എം, അതിവേഗ ചാർജ്ജ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.

നിങ്ങളുടെ കമ്പ്യൂട്ടറിലെ മൈക്രോഫോണ്‍ കേടായോ? പകരം ആന്‍ഡ്രോയിഡ് ഉപകരണം ഉപയോഗിക്കാം..!

അവസാനവാക്ക്

ഒരു ഫോണും ഒരിക്കലും ഒരു അവസാന വാക്ക് അല്ലല്ലോ. അല്ലെങ്കിൽ ഏത് ഫോൺ വാങ്ങിയാലും അപ്പോഴേക്കും അതിലും മികച്ച സവിശേഷതകളുമായി മറ്റൊരു ഫോൺ വരും. അപ്പോൾ അതൊന്നും ഓർത്തിട്ട് കാര്യമില്ല. നിങ്ങൾക്ക് ഒരു ശരാശരിക്ക് മേലെ നിൽക്കുന്ന മികച്ച ബാറ്ററിയോടും അത്യാവശ്യം നല്ല ഒരു ക്യാമറയോടും കൂടിയ ഫോൺ ആണ് ആവശ്യമെങ്കിൽ ധൈര്യമായി വാങ്ങാം.

Best Mobiles in India

English Summary

Asus Zenfone Maxpro M1; Gizbot Review