4ജി, വാട്ടർപ്രൂഫ്, ഫിംഗർപ്രിന്റ്, 16+8 എംപി ക്യാമറ.. എല്ലാം ഈ 2.5 ഇഞ്ച് ഫോണിൽ ലഭ്യം! ഇത് മാത്രമല്ല..


സ്മാർട്ഫോണുകൾ ഡിസ്പ്ളേ ആയാലും മറ്റുള്ളവ ആയാലും വലുതായിക്കൊണ്ടിരിക്കുമ്പോൾ അവയ്ക്കിടയിൽ ചില കുഞ്ഞൻ ഫോണുകളും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ എത്തിയ ചില കുഞ്ഞൻ ഫോണുകളെ കുറിച്ച് നമ്മൾ മുമ്പ് കേട്ടിട്ടുമുണ്ട്.

എന്നാൽ ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത് അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു കുഞ്ഞുഫോണിനെ കുറിച്ചാണ്. ലോകത്ത് തന്നെ ഇത്തരത്തിൽ ഒരു ഫോൺ ആദ്യമാണ്. കാരണം ഇത്രയും ചെറിയ ഒരു ഫോണിൽ ഇല്ലാത്തത് ഒന്നുമില്ല. ആർക്കും ഒന്ന് വാങ്ങാൻ തോന്നിപ്പോകും.

കുഞ്ഞൻ ഫോണിലെ വലിയ കാഴ്ചകൾ

2.45 ഇഞ്ച് മാത്രം ഡിസ്പ്ളേ ഉള്ള Unihertzന്റെ Atom എന്ന ഈ കുഞ്ഞുഫോണിൽ പക്ഷെ സവിശേഷതകൾ ഒട്ടനവധിയാണ്. 4ജി, ഫിംഗർപ്രിന്റ് സ്കാനർ, ഒരുപാട് നേരം വെള്ളത്തിനിടയിൽ ഉപയോഗിക്കാനുള്ള വാട്ടർ പ്രൂഫ് സിസ്റ്റം, ആൻഡ്രോയിഡ് ഓറിയോ, സ്പെഷ്യൽ ബട്ടൺ, 4 ജിബി റാം, 64 ജിബി മെമ്മറി, 16 എംപി, 8 എംപി ക്യാമറകൾ എന്ന് തുടങ്ങി സവിശേഷതകൾ നീളുകയാണ്. അതെല്ലാം തന്നെ ഈ കുഞ്ഞു ഫോണിൽ.. പ്രധാന സവിശേഷതകൾ ഓരോന്നായി നോക്കാം.

പല വമ്പൻ ഫോണുകൾക്കും അവകാശപ്പെടാൻ സാധിക്കാത്ത അതിശയിപ്പിക്കുന്ന വാട്ടർ പ്രൂഫ്

തീർച്ചയായും ഈ ഫോണിന്റെ കാര്യത്തിൽ ഏറ്റവും ആകർഷണീയമായ കാര്യങ്ങളിൽ ഒന്ന് ഫോണിന്റെ IP68 വാട്ടർ പ്രൂഫ് സംവിധാനങ്ങൾ തന്നെയാണ്. കാരണം വെള്ളത്തിനടിയിൽ വെച്ച് നീണ്ട വിഡിയോകൾ വരെ എടുക്കാൻ ഈ ഫോൺ കൊണ്ട് സാധിക്കും. ഒപ്പം ഫോണിലെ 16 മെഗാപിക്സൽ, 8 മെഗാപിക്സൽ ക്യാമറ കൂടിയാകുമ്പോൾ വെള്ളത്തിനടിയിലും പുറമെയും എവിടെയുമുള്ള ഫോട്ടോഗ്രാഫിക്ക് കൂടുതൽ ഉപകാരപ്പെടും.

കുഞ്ഞൻ ഫോണിൽ ഇത്രയും സവിശേഷതകൾ

4 ജിബി റാം, 64 ജിബി മെമ്മറി എന്നത് ചെറിയ ഫോണിൽ കൊള്ളിക്കാം എന്ന് കരുതാം. പക്ഷെ, ഫിംഗർപ്രിന്റ് അടക്കമുള്ള മറ്റു കാര്യങ്ങളോ. അത് തന്നെയാണ് ഈ ഫോണിനെ കൂടുതൽ കൂടുതൽ ആകർഷണീയമാക്കുന്നത്. ആൻഡ്രോയിഡ് ഓറിയോ കൂടെ ആകുമ്പോൾ കാര്യങ്ങൾ ഒന്നുകൂടെ ഉഷാറാകും. ഫോണിന് ആപ്പുകൾ നിയന്ത്രിക്കുന്നതിനായി ഒരു പ്രത്യേക ബട്ടൺ കൂടെ ഉണ്ട്.

ഏത് അവസ്ഥയിലും എങ്ങനെ എവിടെ വേണമെങ്കിലും ഉപയോഗിക്കാം

ഇതാണ് ഈ ഫോൺ കൊണ്ട് ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ കാര്യം. കാരണം ഇത്രയും സവിശേഷതകൾ ഉള്ള ഫോണുകൾ എല്ലാം തന്നെ വലുതും വീണാൽ വേഗം പൊട്ടുന്നതും വാട്ടർ പ്രൂഫ് പേരിന് മാത്രം പലതിലും ആകുകയും ചെയ്യുമ്പോൾ അവിടെയാണ് ഈ കുഞ്ഞു വലിയ ഫോണിന്റെ ഉപയോഗം നമുക്ക് മനസ്സിലാവുക. ഈ സവിശേഷതകളോടെയെല്ലാം കൂടിയ ഈ ഫോൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റും കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുകയും ചെയ്യാം.

ലോകം കീഴടക്കാൻ "അസ്യൂസ് ROG ഫോണ്‍" എത്തുന്നു; ഇതുവരെ നിങ്ങൾ കണ്ട ഫോൺ ആയിരിക്കില്ല ഇത്!

Most Read Articles
Best Mobiles in India
Read More About: smartphone mobile news android

Have a great day!
Read more...

English Summary

Atom Worlds Smallest 4G Rugged Smartphone.