ലോകം കീഴടക്കാൻ അസ്യൂസ് ROG ഫോണ്‍ എത്തുന്നു; ഇതുവരെ നിങ്ങൾ കണ്ട ഫോൺ ആയിരിക്കില്ല ഇത്!


ഏവരും കേട്ടിട്ടുണ്ടാകുമല്ലോ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച്. ടെക് കമ്പനികള്‍ ഇപ്പോള്‍ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഷവോമി ബ്ലാക്ക് ഷാര്‍ക്ക്, നൂബ്യ റെഡ് മാജിക്, റേസര്‍ ഫോണ്‍ എന്നീ ഗെയിമിംഗ് ഫോണുകള്‍ക്കു പിന്നാലെയാണ് അസ്യൂസ് ROG യുടെ വരവ്.

Advertisement

അസൂസിന്റെ സ്വന്തം ഗെയിമിംഗ് ഫോൺ

ഒരു ഗെയിമിംഗ് ഫോണ്‍ എന്ന നിലയില്‍ അസ്യൂസിന്റെ ROG ഫോണില്‍ മികച്ച പ്രകടനം മാത്രമല്ല കാഴ്ച വയ്ക്കുന്നത്, അതിനൊടൊപ്പം ഭാവിയില്‍ മത്സരിക്കാന്‍ കഴിയുന്നതിന് മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യയിലൂടെ അവയിലേക്ക് കൂടുതല്‍ ഊര്‍ജ്ജവും നല്‍കുന്നു. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ തന്നെ അസ്യൂസ് ROG ഫോണിന് ക്വല്‍കോമിലെ ടോപ്പ് എന്‍ഡ് സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് കരുത്ത് പകരുന്നത്. 8ജിബി റാമും ഗ്രാഫിക്‌സിനായി അഡ്രിനോ 630 ജിപിയുവുമുണ്ട്. കസ്റ്റം ROG ഗെയിമിംഗ് UIയിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

Advertisement
ഫോണിൽ ഉള്ളത്

ഈ ഫോണിന്റെ ഡിസ്‌പ്ലേയെ കുറിച്ചു പറയുകയാണെങ്കില്‍ 6 ഇഞ്ച് 2160X1080 അമോലെഡ് ഡിസ്‌പ്ലേയാണ്. കൂടാതെ ഈ ഡിസ്‌പ്ലേയില്‍ എച്ചിഡിആര്‍ പിന്തുണയുമുണ്ട്. 12എംപി 8എംപി ഡ്യുവല്‍ മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ്. ഫോണിന്റെ പിന്‍ വശത്തായി ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ 4000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍.

സമ്പൂർണ ഗെയിമിംഗ് അനുഭവം

ആദ്യമേ പറഞ്ഞിരുന്നു ഇതൊരു ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണാണെന്ന്. അതിനാല്‍ ഗെയിമിംഗിനായി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കമ്പനി. ഉദാഹരണത്തിന് 802.11ad WiGig കണക്ടിവിറ്റി ഇത് പിന്തുണക്കുന്നു. കൂടാതെ നാല് USB പോര്‍ട്ടുകളും 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കുമുണ്ട്. അധികം ചൂടാകുന്നത് തടയുന്നതിനായി ROG ഫോണിന് കോപ്പര്‍ ഡിഫ്യൂസറും 3ഡി സ്റ്റീം ചേംബറും ഉണ്ട്. ഇത് സിപിയുവില്‍ നിന്നും ചൂടിനെ അകറ്റുന്നു. കൂടാതെ ഫോണിന്റെ ബാക്കിലായി 'AeroActive Cooler' എന്ന ഫാന്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അതിക ചൂടിനെ നിയന്ത്രിക്കുന്നു.

സവിശേഷതകൾ

ROG ഫോണിലെ ഗെയിമിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കമ്പനി തന്നെ ആക്‌സെസറീസുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതായത് WiGig Dock എന്ന ഗെയിമിംഗ് കണ്ട്രോളര്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണിലെ ഗെയിം അടുത്തുളള ടിവിയില്‍ കണക്ട് ചെയ്യാന്‍ കഴിയും.

അസ്യൂസ് ROG ഫോണിന്റെ സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍:

. 6 ഇഞ്ച് 2160x1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷന്‍

. 2.9 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 64 ബിറ്റ് 10nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 630 ജിപിയു.

. 8ജിബി റാം 128ജിബി/522ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. വാട്ടര്‍-റെസിസ്റ്റന്റ്

. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് യുഎസ്ബി ടൈപ്പ് സി

. 4000എംഎഎച്ച് ബാറ്ററി

നോക്കിയയുടെ കുഞ്ഞു സുന്ദരൻ എത്തി.. ആരും ഒന്ന് വാങ്ങിപ്പോകും.. വില 5000 മാത്രം!

Best Mobiles in India

English Summary

Azus ROG Gaming Phone Launched To Beat Razer's Gaming Smartphone