ബീ മൊബൈലില്‍ നിന്നും ഒരു ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റ്



മൊബൈല്‍ വിപണിയല്‍ അത്ര പരിചിതമല്ലാത്ത ഒരു പേരാണ് ബാ മൊബൈല്‍.  ഈയിടെ ബീ മൊബൈല്‍ പുറത്തിറക്കിയ ഒരു ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റാണ് ബീ 7100.  യുനൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ആണ് ഇപ്പോള്‍ ഇവ ലഭ്യം.  ആക്‌സിയണ്‍ ടെലികോം ആണ് ഇത് യുഎഇയില്‍ എത്തിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ റീറ്റെയില്‍ സ്‌റ്റോറിലും ഈ പുതിയ ബീ മൊബൈല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ചെറിയ വിലയിലുള്ള ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളുടെ ഇടയില്‍ ഈ ബീ ആന്‍ഡ്രോയിഡ് ഫോണ്‍ ഒരു ചലനം ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ഫീച്ചറുകള്‍:

  • ആന്‍ഡ്രോയിഡ് 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • വീഡിയോ റെക്കോര്‍ഡിംഗ്

  • വിജിഎ സെക്കന്ററി ക്യാമറ

  • 2.8 ഇഞ്ച് ഡിസ്‌പ്ലേ

  • ക്യുവിജിഎ ടച്ച് സ്‌ക്രീന്‍

  • 240 x 320 പിക്‌സല്‍ റെസൊലൂഷന്‍

  • 262 കെ നിറങ്ങള്‍

  • ഡ്യുവല്‍ സിം

  • ഡ്യുവല്‍ സ്റ്റാന്റ്‌ബൈ

  • 4 ജിബി ഇന്റേണല്‍ മെമ്മറി

  • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • വൈഫൈ

  • ബ്ലൂടൂത്ത്

  • മൈക്രോ യുഎസ്ബി പോര്‍ട്ട്

  • എഫ്എം റേഡിയോ

  • 1000 mAh ലിഥിയം അയണ്‍ ബാറ്ററി

  • 160 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • 4 മണിക്കൂര്‍ ടോക്ക്‌ടൈം

  • നീളം 108.2 എംഎം, വീതി 57.8 എംഎം, കട്ടി 14.2 എംഎം
വളരെ ലളിതവും ആകര്‍ഷണീയവുമായ ഡിസൈനിലാണ് ഈ ബീ ആന്‍ഡ്രോയിഡ് ഫോണിന്റെ വരവ്.  നാവിഗേഷന്‍ ബട്ടണുകള്‍, കോള്‍ ബട്ടണുകള്‍ എന്നിവയുണ്ട് ഈ ഹാന്‍ഡ്‌സെറ്റിന്റെ മുന്‍വശത്ത്.  ഡിസ്‌പ്ലേയുടെ മുകളിലായി ബീ മൊബൈലിന്റെ ലോഗോയുണ്ട്.

ആന്‍ഡ്രോയിഡ് ഫ്രയോ 2.2 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റ് 2.3 വേര്‍ഷന്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും.  ഡിസ്‌പ്ലേ റെസിസ്റ്റീവ് ആയതിനാല്‍ ശക്തിയായി അമര്‍ത്തേണ്ടി വരും എന്നൊരു കുഴപ്പമുണ്ട്.  എന്നാല്‍ ഇത്രയും ചെറിയ വിലയുള്ള ഹാന്‍ഡ്‌സെറ്റില്‍ കപ്പാസിറ്റീവ് ഡിസ്‌പ്ലേ പ്രതീക്ഷിക്കാന്‍ വയ്യല്ലോ.

Advertisement

ഇതിലെ ക്യാമറ വെരും 2 മെഗാപിക്‌സല്‍ മാത്രമാണ് എന്നത് ഒരു പോരായ്മയായി തോന്നാം.  എന്നാല്‍ ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനിലൂടെ ഇത് 3.2 മെഗാപിക്‌സലാക്കി ഉയര്‍ത്താനും കഴിയും.  എന്നാല്‍ ഇത് ജിഞ്ചര്‍ബ്രെഡ് ഫേംവെയര്‍ ആണോ, അതോ വെറും സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനാണോ എന്ന് ഇപ്പോള്‍ അറിവായിട്ടില്ല.

ബീ 7100 ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റിന്റെ വില 5,500 രൂപയാണ്.  ഇത്രയും കുറഞ്ഞ വിലയുള്ള ഒരു ഫോണില്‍ നിന്നും പ്രതീക്ഷിക്കാവുന്നതില്‍ കൂടുതല്‍ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഈ ബീ ഹാന്‍ഡ്‌സെറ്റിലുണ്ട്.

Best Mobiles in India

Advertisement