നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ വില്‍ക്കുമ്പോള്‍ പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക


വിപണിയില്‍ ഒരു പുതിയ ഫോണ്‍ ഇറങ്ങിയാല്‍ അത്‌ ഉപയോഗിക്കാന്‍ ഏവരും ആഗ്രഹിക്കും. പഴയ ആന്‍ഡ്രോയിഡ് ഫോണ്‍ വില്‍ക്കുകയും പുതിയതു വാങ്ങുകയുമാണ്‌ ഏവരും ചെയ്യുന്നത്. കൂടാതെ എക്‌സ്‌ച്ചേഞ്ച് ഓഫറുകളും നിലവില്‍ ധാരാളം എത്തുന്നുണ്ട്. വേണ്ടത്ര ശ്രദ്ധയില്ലാത നിങ്ങളുടെ ഫോണ്‍ വില്‍ക്കുന്ന സമയത്ത് നിങ്ങളുടെ വിലയേറിയ പല സ്വകാര്യ വിവരങ്ങളും മറ്റുളളവരിലേക്ക് എത്തും. എന്നാല്‍ ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്.

Advertisement

ആന്‍ഡ്രോയിഡ് ഒരു ഓപ്പണ്‍ പ്ലാറ്റ്‌ഫോം ആയതിനാല്‍ പേഴ്‌സണലൈസ് ചെയ്യുന്നതു കൂടാതെ കസ്റ്റമൈസ് ചെയ്യുന്നതിനും ധാരാളം സൗകര്യങ്ങള്‍ ഉളളതാണ്. പ്രധാനമായും ആന്‍ഡ്രോയിഡ് ഫോണില്‍ എന്തെങ്കിലും കാര്യങ്ങള്‍ സൂക്ഷിക്കണമെങ്കില്‍ അതിനായി ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. പിന്നെ മറ്റൊന്ന് എനിക്ക് സൂചിപ്പിക്കാനുളളത്, നിങ്ങള്‍ പല തരത്തിലെ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ ചെയ്യുന്നതിനും ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നായിരിക്കും. അതിനായി പല ആപ്‌സുകളും പാസ്‌വേഡുകളും നിങ്ങള്‍ ഉപയോഗിക്കാറുണ്ടാകും.

Advertisement

ഇത്തരത്തിലുളള പല കാര്യങ്ങളും ഫോണില്‍ ഉളളതിനാല്‍ അതു വില്‍ക്കുമ്പോള്‍ നിങ്ങള്‍ തന്നെ പല കാര്യങ്ങളും മനസ്സിലാക്കി ചെയ്യേണ്ടതുണ്ട്. കൂടാതെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ തിരിച്ചെടുക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. ഇക്കാര്യവും നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുക.

ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് അത് പരിശോധിക്കാനായി കടയില്‍ കൊടുക്കണമല്ലോ. അവര്‍ക്ക് തൃപ്തിയായി കഴിഞ്ഞാല്‍ ഫോണ്‍ ഡേറ്റകള്‍ എല്ലാം തന്നെ ഫോണ്‍ മെമ്മറിയില്‍ നിന്നും മെമ്മറി കാര്‍ഡിലേക്ക് മാറ്റി ഫോണ്‍ ഫോര്‍മാറ്റ് ചെയ്യേണ്ടതാണ് അടുത്ത ഘട്ടം. പലപ്പോഴും കടക്കാര്‍ തന്നെ പറയാറുണ്ട് ഫോണ്‍ അവര്‍ ഫോര്‍മാറ്റ് ചെയ്തു കൊളളാമെന്ന്. എന്നാല്‍ അത് ഒരിക്കലും അനുവദിക്കരുത്. നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ തന്നെ ഫോര്‍മാറ്റ് ചെയ്യണം. കാരണം ഫോര്‍മാറ്റ് ചെയ്യാതെ ഫോണ്‍ കൊടുക്കുന്നത് ഒട്ടും സുരക്ഷിതമല്ല. ഇതും നിങ്ങള്‍ മറക്കാതെ ചെയ്യേണ്ട ഒരു കാര്യമാണ്.

എന്നാല്‍ ഫോര്‍മാറ്റ് മാത്രമല്ല ചെയ്യേണ്ടത് ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പായി നിങ്ങള്‍ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. അവ നിങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ് ഈ ലേഖനം.

#1. സിം/ എസ്ഡി കാര്‍ഡുകള്‍ നീക്കം ചെയ്യുക

ആദ്യം നിങ്ങളുടെ ഫോണില്‍ നിന്നും എസ്ഡി കാര്‍ഡും മെമ്മറി കാര്‍ഡും നീക്കം ചെയ്യുക. ഇത് നിങ്ങളുടെ മൊബൈലിലെ ഏറ്റവും പ്രധാനപ്പെട്ട ഹാര്‍ഡ്‌വയര്‍ ആണ്. നിങ്ങളുടെ സിം കാര്‍ഡാണ് നിങ്ങളുടെ ഡേറ്റ പ്ലാനുമായി ബന്ധപ്പെടുത്തുന്നത്.

അതു പോലെ മറ്റൊരു പ്രധാനപ്പെട്ട ഒന്നാണ് എസ്ഡി കാര്‍ഡ്. സിം കാര്‍ഡ് സ്ലോട്ടിന്റെ അടുത്തായി കാണാം എസ്ഡി കാര്‍ഡ് സ്ലോട്ട്. നിങ്ങളുടെ ഫോണിലെ എല്ലാ ഡേറ്റകളും ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് അതിലേക്ക് സ്‌റ്റോര്‍ ചെയ്ത് മാറ്റാവുന്നതാണ്.

#2. ഫാക്ടറി റീസെറ്റ്/ഫോണ്‍ ഫോര്‍മാറ്റ്

അടുത്തതായി നിങ്ങളുടെ ഫോണിനെ ഫാക്ടറി റീസെറ്റിനു വിധേയമാക്കുക. ഫാക്ടറി റീസെറ്റ് ചെയ്യുമ്പോള്‍ ഫോണിലെ എല്ലാ ഡേറ്റകളും മാഞ്ഞു പോകും. അതു കൂടി ഓര്‍ക്കണം. ഇത് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഫോണ്‍ മെമ്മറിയില്‍ ഉളള ഫയലുകളെല്ലാം തന്നെ മാറ്റി എന്നുറപ്പു വരുത്തിയാല്‍ അതും കൂടെ ചേര്‍ത്തു വേണം ഫോര്‍മാറ്റ് അല്ലെങ്കില്‍ ഫാക്ടറി റീസെറ്റ് ചെയ്യേണ്ടത്. ഇതു കൂടാതെ ഫോണിന്റെ റക്കവറി ഓപ്ഷന്‍ വഴിയും ചെയ്യാവുന്നതാണ്.
ഫാക്ടറി റീസെറ്റു ചെയ്യാനായി Settings> Backup & Reset> Factory Data Reset തിരഞ്ഞെടുക്കുക.

#3. പുതിയ ഫോണിലേക്കായി പഴയ ഫോണില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ആദ്യം വാട്ട്‌സാപ്പ് ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുക. പുതിയ ഫോണില്‍ ഈ ബാക്കപ്പ് റീസ്റ്റോര്‍ കൊടുത്തു കൊണ്ട് തന്നെ വാട്ട്‌സാപ്പ് ഉപയോഗിച്ചു തുടങ്ങാം. ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറുകള്‍ ഗൂഗിള്‍ കോണ്‍ടാക്റ്റിലേക്ക് സേവ് ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഏതു ഉപകരണത്തില്‍ നിന്നും നിങ്ങള്‍ക്കത് എടുക്കാന്‍ സാധിക്കും. മെമ്മറി കാര്‍ഡില്‍ കോപ്പി ചെയ്തു വയ്ക്കാന്‍ ഇനി സ്ഥലമില്ലെങ്കില്‍ ഗൂഗിള്‍ ഡ്രൈവ് പോലുളള സൗകര്യങ്ങള്‍ ഉപയോഗിച്ച് അതിലേക്ക് സേവ് ചെയ്തു വയ്ക്കാം. പിന്നീട് നിങ്ങള്‍ക്കത് എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ കഴിയും.

#4. ഫോണ്‍ വൃത്തിയാക്കി ഫോണിന്റെ ഫോട്ടോ എടുക്കുക

ഈ മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു തന്നെ സ്വന്തമായി ഓണ്‍ലൈനിലൂടേയും ഫോണ്‍ വില്‍ക്കാവുന്നതാണ്. അതിന് കടയില്‍ പോകേണ്ട ആവശ്യമില്ല.
അതിനായി ആദ്യം നിങ്ങളുടെ ഫോണ്‍ ഒരു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. അതിനു ശേഷം ഫോണിന്റെ കുറച്ചു ചിത്രങ്ങള്‍ എടുക്കാം. നല്ല വെളിച്ചത്തിലായിരിക്കണം ചിത്രങ്ങള്‍ എടുക്കേണ്ടത്. എടുക്കുമ്പോള്‍ പശ്ചാത്തലവും വളരെ ശ്രദ്ധിക്കേണ്ടതാണ്. ഒന്നിലധികം കോണുകളില്‍ നിന്നും ഫോട്ടോകള്‍ എടുക്കാന്‍ ശ്രമിക്കുക. ഇവയെല്ലാം ശ്രദ്ധിച്ചുവെങ്കില്‍ മാത്രമേ നിങ്ങളുടെ ഫോണിനെ കുറിച്ച് നല്ല പ്രതികരണം ഉണ്ടാകൂ. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഓണ്‍ലൈനിലൂടെ ഫോണ്‍ വില്‍ക്കാന്‍ തയ്യാറായി എന്ന് അര്‍ത്ഥം.

Mi 8 Explorer Edition ട്രാൻസ്പരന്റ് ബാക്ക് ഒറിജിനലോ അതോ വ്യാജമോ?

#5. ഇവയിലൂടെ നിങ്ങളുടെ ഫോണുകള്‍ വില്‍ക്കാം

ഗാഡ്ജറ്റുകള്‍ വില്‍ക്കാനായി നിരവധി ഓണ്‍ലൈന്‍ സൈറ്റുകളാണ് ഇപ്പോഴുളളത്. എന്നാല്‍ ഇവയെല്ലാം വിശ്വസിക്കാനും സാധിക്കില്ല. നിങ്ങള്‍ക്ക് അനുയോജ്യമായ കുറച്ചു ഓണ്‍ലൈന്‍ സൈറ്റുകള്‍ ഞാന്‍ ഇവിടെ പരിചയപ്പെടുത്താം.കാരിയര്‍ ട്രേഡ്-ഇന്‍, ആമസോണ്‍ ട്രേഡ്-ഇന്‍, ഇബേ, ക്രേയ്ഗ്‌സ്‌ലിസ്റ്റ്, സ്വാപ്പ എന്നിവ മികച്ച ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളാണ്.

Best Mobiles in India

English Summary

Before Selling Your Android Phone Everthing You Need To Know