ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് വിജറ്റുകള്‍


നിങ്ങളുടെ ഉപകരണത്തില്‍ ഇതിനകം തന്നെ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുളള ഒരു വലിയ ആപ്ലിക്കേഷന്റെ ഭാഗമായിരുന്ന ഒരു ലളിതമായ ആപ്ലക്കേഷന്‍ വിപുലീകരണമാണ് ഒരു വിജറ്റ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിജറ്റുകള്‍ നിങ്ങള്‍ ഇത് തുറക്കാതെ തന്നെ ഒരു ആപ്പ് ആക്‌സസ് ചെയ്യാന്‍ അനുവദിക്കും.

Advertisement

വിജറ്റുകള്‍ പല ആകൃതിയിലും വലുപ്പത്തിലുമാണ്, ഇഷ്ടാനുസൃതവുമാണ്, ഒപ്പം നിങ്ങളുടെ ഫോണിന്റെ ഹോം സ്‌ക്രീനില്‍ വളരെ മനോഹരവുമാണ്.

Advertisement

ആന്‍ഡ്രോയിഡ് ഫോണുകളില്‍ വിജറ്റുകള്‍ വഴങ്ങുന്നതും ഉപയോഗമുളളതുമാണ്. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് മികച്ച വിജറ്റുകളുടെ ലിസ്റ്റ് ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ഹോം സ്‌ക്രീനില്‍ വിജറ്റുകള്‍ ഇഷ്ടമായില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റും ചെയ്യാം.

1വെതര്‍

നിരവധി കാലാവസ്ഥ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് വിജറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലെ ഏറ്റവും മികച്ചതാണ് 1Weather. ഇത് വളരെ സ്റ്റെലിഷ് ലുക്കാണ്. കൂടാതെ നിങ്ങളുടെ ഇഷ്ടാനുസൃതമാക്കാന്‍ ഓപ്ഷനുകളും നല്‍കുന്നു.

ബാറ്ററി എച്ച്ഡി

സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലെവല്‍ അറിയേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ഫോണില്‍ എത്രമാത്രം ബാറ്ററി സൂക്ഷിക്കുന്നുണ്ടെന്ന് ബാറ്ററി എച്ച്ഡി നല്‍കുന്നു.

എവര്‍നോട്ട്

എവര്‍നോട്ടും ഏറ്റവും മികച്ചൊരു വിജറ്റാണ്. നിങ്ങളുടെ നിലവിലുളള ഡിജിറ്റല്‍ നോട്ട്ബുക്കിലേക്ക് ഇവ നിങ്ങള്‍ക്ക് പെട്ടന്ന് ആക്‌സസ് നല്‍കുന്നു.

നിങ്ങള്‍ക്ക് അനുയോജ്യമായ മികച്ച ആന്‍ഡ്രോയിഡ് കീബോര്‍ഡ് ആപ്‌സുകള്‍

ഗൂഗിള്‍ കലണ്ടര്‍

ജന്മ ദിനങ്ങള്‍, വാര്‍ഷികങ്ങള്‍, പ്രധാനപ്പെട്ട മീറ്റിംഗുകള്‍, പൊതു അവധി ദിവസങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ കലണ്ടര്‍ വിജറ്റ് വളരെ പ്രയോജനകരമാകും.

ഗൂഗിള്‍ മാപ്‌സ് ഡയറക്ഷനുകള്‍

ഗൂഗിള്‍ മാപ്‌സ് വിഡ്ജറ്റിന്റെ ലേഔട്ട് വളരെ മനോഹരമാണ്. നിങ്ങള്‍ ഹോം സ്‌ക്രീനില്‍ വിജറ്റ് സ്ഥാപിക്കുമ്പോള്‍ അത് ഒരൊറ്റ വിലാസം ആവശ്യപ്പെടും. സാധാരണയായി വീട്ടിലെ വിലാസം നല്‍കാം. അതിനു ശേഷം നിങ്ങള്‍ക്ക് ആ ഐക്കണില്‍ ടാപ്പ് ചെയ്യാം. അത് മുന്‍ കൂട്ടി പ്രോഗ്രാമര്‍ ചെയ്ത ലൊക്കേഷനിലേക്ക് തല്‍ക്ഷണ ദിശകള്‍ തരും.

എലിക്‌സര്‍ 2

എലിക്‌സര്‍ 2 വിജറ്റ് ഉപയോഗിച്ച് ഹോം സ്‌ക്രീനില്‍ നിങ്ങളുടെ ഉപകരണത്തെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ കാണാന്‍ കഴിയും. ബാറ്ററി സ്റ്റാറ്റസ്, ലഭ്യമായ സംഭരണം, പ്രോസസര്‍, മ്മെമറി ലോഡ്‌ചെയ്യല്‍, നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ശക്തി, പ്രവര്‍ത്തിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍, സംയോജി സെന്‍സറുകള്‍ എന്നിവ ഇഷ്ടാനുസൃതമാക്കാന്‍ കഴിയും.

നെറ്റ്ഫ്‌ളിക്‌സ്

നിങ്ങളുടെ വിരലിന്റെ ഒരു ടാപ്പിലൂടെ മാത്രമേ 'നെറ്റ്ഫ്‌ളിക്‌സ് & ചില്‍' ചെയ്യാന്‍ കഴിയുകയുളളൂ. വിജറ്റിന്റെ വലുപ്പത്തെ ആശ്രയിച്ച് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഷോക്കൊപ്പം തുടരാനും നെറ്റ്ഫ്‌ളിക്‌സ് പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും പുതിയ ഉളളടക്കം പരിശോധിക്കുകയോ അല്ലെങ്കില്‍ രണ്ടും ചെയ്യുകയോ ചെയ്യാം.

Best Mobiles in India

English Summary

Widgets let you access an app without opening it. Widgets come in all shapes and sizes, are customizable, and add aesthetic appeal to your phone's home screen. Today we have listed the seven best widgets for your Android phone.