5,000 രൂപ മുതല്‍ 50,000 രൂപ വരെയുളള കിടിലന്‍ ക്യാമറ ഫോണുകള്‍


മൊബൈല്‍ ഫോണിന്റെ ക്യാമറകളിലൂടെ ചിത്രമെടുത്ത് ഫോട്ടോഗ്രാഫി മോഹങ്ങള്‍ സഫലീകരിക്കുന്നവര്‍ ഇന്ന് ഏറെയാണ്. മുന്‍പ് സ്വന്തമായി ഒരു ഫോട്ടോ എടുക്കണമെന്നു തോന്നിയാല്‍ അതു സ്വല്‍പം ബുദ്ധിമുട്ടുളള കാര്യമായിരുന്നു. അതിന് സ്വന്തമായി ഒരു ക്യാമറ വേണം, ഫോട്ടോയില്‍ നമ്മളെ സുന്ദരി സുന്ദരന്മാരാക്കാന്‍ സോഫ്റ്റ്‌വയര്‍ വേണം, സോഫ്റ്റവയര്‍ ഉപയോഗിക്കാന്‍ കമ്പ്യൂട്ടറും വേണം. എന്നാല്‍ അതൊക്കെ സാധിച്ചിരുന്നത് സമൂഹത്തിലെ ധനികന്മാര്‍ക്ക് മാത്രമായിരുന്നു.

Advertisement

എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായതോടെ അതിലെ ക്യാമറകളും വ്യാപകമായി. അതിനു ശേഷം ക്യാമറകളില്‍ തന്നെ വന്‍ മാറ്റങ്ങള്‍ വന്നു. ഇപ്പോള്‍ റിയര്‍ ക്യാമറകളേക്കാള്‍ പ്രാധാന്യം ഫ്രണ്ട് ക്യാമറകള്‍ക്ക് നല്‍കുന്ന സെല്‍ഫി എക്‌സ്‌പേര്‍ട്ട് ക്യാമറകള്‍ക്കാണ് പ്രധാന്യം. സോഫ്റ്റ്വയറുകള്‍ക്ക് പണം ചിലവാക്കാതെ തന്നെ ഒട്ടനവധി ഫോട്ടോ ആപ്പുകള്‍ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നു.

Advertisement

ഇന്ന് ഇവിടെ നിങ്ങള്‍ക്കായി 5000 രൂപ മുതല്‍ 50,000 രൂപ വരെയുളള മികച്ച ക്യാമറ ഫോണുകള്‍ പരിചയപ്പെടുത്തുകയാണ് . എന്നാല്‍ ഇവ ഒന്നും തന്നെ വെറും ക്യാമറ ഫോണുകളായി മാത്രം കാണരുത്. എല്ലാ സവിശേഷതകളും കൊണ്ട് സമ്പന്നവുമാണ് ഇവയിലെ ഓരോ മോഡലുകളും.


10.or D (വില 5000 രൂപ ക്യറ്റഗറി)

5.2 ഇഞ്ച് ഡിസ്‌പ്ലേ, 720x1280 പിക്‌സല്‍ ഫോണാണ് 10.or.D. ആന്‍ഡ്രോയിഡ് v17.12 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. ക്വാഡ്‌കോര്‍, 1.4GHz, കോര്‍ടെക്‌സ് A53 പ്രോസസര്‍, 2ജിബി റാം, 3500എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന സവശേഷതകളാണ്. 13എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ്. പനോരമ, ബ്യൂട്ടിഫിക്കേഷന്‍, ഫേസ്ഡിറ്റക്ഷന്‍ എന്നിവ മികച്ച അനുഭവം നല്‍കുന്നു.

Redmi Y2 (വില 10,000 രൂപ ക്യാറ്റഗറി)

5.99 ഇഞ്ച്, 720x1440 പിക്‌സല്‍ റെസൊല്യൂഷനാണ് ഈ ഫോണിന്. 2GHz ഒക്ടാകോര്‍ പ്രോസസറാണ് ഫോണിനുളളത്. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന്, അതായത് 12എംപി+5എംപി. സെല്‍ഫി ക്യാമറ 16എംപിയും.

Redmi Note 5 Pro (15,000 രൂപ ക്യാറ്റഗറി)

5.99 ഇഞ്ച് ഡിസ്‌പ്ലേ, 1080x2160 പിക്‌സല്‍ റസൊല്യൂഷനാണ് ഫോണിന്. ആന്‍ഡ്രോയിഡ് v7.1.2 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഒക്ടാകോര്‍ പ്രോസസര്‍, 4ജിബി റാം, 4000എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്. 12എംപി 5എംപി റിയര്‍ ഡ്യുവല്‍ ക്യാമറയാണ്. സെല്‍ഫി ക്യാമറ 20എംപിയും.

Huawei P20 Lite (20,000 രൂപ ക്യാറ്റഗറി)

5.84 ഇഞ്ച് ഡിസ്‌പ്ലേയുളള 1080x2280 പിക്‌സല്‍ റെസൊല്യൂഷനിലാണ് ഈ ഫോണ്‍. ആന്‍ഡ്രോയിഡ് v8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഒക്ടാകോര്‍ പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. 16എംപി/ 2എംപി റിയര്‍ ഡ്യുവല്‍ ക്യാമറ സെന്‍സറും 24എംപി സെല്‍ഫി ക്യാമറയുമാണ് വാവെയ് പി20 ലൈറ്റിന്.

Nokia 7 Plus (25,000 രൂപ ക്യാറ്റഗറി)

6 ഇഞ്ച് ഡിസ്‌പ്ലേ, 1080x2160 പിക്‌സല്‍ റസൊല്യൂഷന്‍, ഒക്ടോകോര്‍ പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 8.0 ഓറിയോ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന്. രണ്ട് 12എംപി സെന്‍സറും ഒരു 13എംപി മുന്‍ ക്യാമറയും ഉണ്ട്.

Asus Zenphone 5Z

6.2 ഇഞ്ച് ഡിസ്‌പ്ലേ, 1080x2246 പിക്‌സല്‍ റെസൊല്യൂഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, ഒക്ടാകോര്‍ പ്രോസസര്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. 12എംപി പ്രൈമറി ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ് ഫോണിന്റെ ക്യാമറ വിശേഷങ്ങള്‍.

OnePlus 6 (40,000 രൂപ ക്യാറ്റഗറിയില്‍)

6.28 ഇഞ്ച് ഡിസ്‌പ്ലേ, 1080x2280 പിക്‌സല്‍ റസൊല്യൂഷന്‍, ആന്‍ഡ്രോയിഡ് v8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ക്വാഡ്‌കോര്‍ പ്രോസസര്‍, 3300എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റു സവിശേഷതകളാണ്. ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി പ്രൈമറി ക്യാമറയും 20എംപി സെക്കന്‍ഡറി ക്യാമറയുമാണ്

Pixal 2 (50,000 രൂപ ക്യാറ്റഗറിയില്‍)

ഗൂഗിളിന്റെ രണ്ടാം ജനറേഷന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണാണ് പിക്‌സല്‍ 2. 5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. ആന്‍ഡ്രോയിഡ് 8.0യില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ ആണ്. 12എംപി പിന്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ് പിക്‌സല്‍ 2ന്.

ഭരണമികവില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് കേരളം; ഏറ്റവും പിന്നില്‍ ബീഹാറും ജാര്‍ഖണ്ഡും മധ്യപ്രദേശും!

 

 

Best Mobiles in India

English Summary

Best Camera Smartphones For Every Budget