2018ല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മികച്ച ഫോണുകള്‍ ഇവിടെ നിന്നും തിരയാം


ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാകില്ല. ഫോണ്‍ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈല്‍ ഫോണുകള്‍ മറ്റനവധി സേവനങ്ങള്‍ കൂടി ഉപയോക്താവിനു നല്‍കുന്നുണ്ട്.

Advertisement

ഇപ്പോള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മൊബൈല്‍ ഫോണിനെ ആശ്രയിച്ചിരിക്കുകയാണ്. ഇന്ന് മുതില്‍ന്ന പൗരന്‍മാര്‍ സാങ്കേതിക വിദ്യയെ ഭയപ്പെടുന്നു എന്നു വേണമെങ്കില്‍ പറയാം. മുതിര്‍ന്ന പൗരന്‍മാര്‍ എന്നു പറയുമ്പോള്‍ 65 വയസ്സിനു മുകളിലുളളവര്‍.

Advertisement

അവര്‍ക്ക് സഹായകരമാകുന്ന ചില സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. ചിലര്‍ അടിസ്ഥാന ഫോണുകള്‍ക്കൊപ്പം വലിയ ടെക്സ്റ്റുകളാകും ആഗ്രഹിക്കുന്നത്, എന്നാല്‍ മറ്റു ചിലര്‍ക്ക് ഏറ്റവും പുതിയതും മികച്ചതുമാകും ആഗ്രഹിക്കുന്നത്.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുളള ഫോണുകള്‍ വാങ്ങന്‍ ആഗ്രഹിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ നിന്നും തിരയാം.

Jitterburg Flip

മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുളള ഏറ്റവും മികച്ച ഫോണാണ് ജിറ്റര്‍ബര്‍ഗ് ഫ്‌ളിപ് ഫോണ്‍. ഈ ഫോണിന് 1.44 ഇഞ്ച് 128x128 ഡിസ്‌പ്ലേയാണ്. നാവിഗേറ്റിനായി വളരെ എളുപ്പമുളള മെനു, 5 സ്റ്റാര്‍ അര്‍ജെന്റ് റെസ്‌പോണ്‍സ് ബട്ടണ്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 3.5എംഎം ഓഡിയോ ജാക്കും അതു പോലെ മൈക്രോ യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടും ഫോണിന്റെ ഇടതു വശത്തായി കാണാം. വലിയ സ്പീക്കറും ഇതിനുണ്ട്. ഫോണിന്റെ വലതു വശത്തായി ഫ്‌ളാഷ്ബട്ടണും വോളിയം റോക്കറും നല്‍കിയിരിക്കുന്നു. ഫ്‌ളിപ് തുറന്നാല്‍ 3.2 ഇഞ്ച് HVGA ഡിസ്‌പ്ലേയാണ്.

Jitterburg Smart

5.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ജിറ്റര്‍ബര്‍ഗ് സ്മാര്‍ട്ടിന്. 5 സ്റ്റാര്‍ അര്‍ജന്റ് റെസ്‌പോണ്‍സ് ഇന്റഗ്രേഷനും അതു പോലെ ലളിതവത്കരിച്ച ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വയറും ഉണ്ട്. ഡിസ്‌പ്ലേ വളരെ മൂര്‍ച്ചയേറിയതും തിളക്ക മാര്‍ന്നതുമാണ്. ലളിതമായ മെനു നാവിഗേറ്റിനായി സ്റ്റാന്‍ഡേര്‍ഡ് 'App drawer' ഉണ്ട്. കൂടാതെ ഇതില്‍ 5 സ്റ്റാര്‍ സേവനവും ഉണ്ട്, അതായത് ഒരു ഒറ്റ ബട്ടണിലൂടെ തന്നെ 24/7 ആക്‌സിസ് നല്‍കുന്നു.

Moto E Plus (4-ാം ജനറേഷന്‍)

ഏറ്റവും മികച്ച ഡിസ്‌പ്ലേ ഫോണാണ് മോട്ടോ E പ്ലസ്. 5.5 ഇഞ്ച് ഡിസ്‌പ്ലേയുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 7.1 നൗഗട്ടിലാണ്. നിലവിലെ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളെ

പോലെ ഫിങ്കര്‍പ്രിന്റെ സെന്‍സറും ഇതിന്റെ മുന്നിലായി ഉണ്ട്. ഇതൊരു അധിക സുരക്ഷയാണ് ഫോണിനു നല്‍കുന്നത്. എന്നാല്‍ മറു വശത്ത് മോട്ടോ E പ്ലസിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 427 1.4 GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 1ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 5എംപി മുന്‍ ക്യാമറ, 13എംപി പിന്‍ ക്യാമറ, 5000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

Blu Joy

ഏറ്റവും മിതച്ച കീപാഡുളള ഫോണാണ് ബ്‌ളൂ ജോയ്. മിതിര്‍ന്ന പൗരന്‍മാരെ ആകര്‍ഷിക്കുന്ന സൗകര്യങ്ങളാണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്. 2.4 ഇഞ്ച് വലുപ്പമുളള വലിയ ന്യൂമറിക്കല്‍ ഡിസ്‌പ്ലേയാണ് ഫോണില്‍. ഇന്‍ബില്‍റ്റ് SOS ബട്ടണ്‍ ഉളളതു കൊണ്ട് പോലീസ്, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ എന്നിവയെ ഒരൊറ്റ ബട്ടണില്‍ അമര്‍ത്തിക്കൊണ്ട് വിളിക്കാം.

Azus ZenFone

5.5 ഇഞ്ച് അമോലെഡ് ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേ ആണ് അസ്യൂസ് സെന്‍ഫോണ്‍ മാക്‌സിന്. ആന്‍ഡ്രോയിഡ് നൗഗട്ട് 7.1.1ല്‍ ആണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. 12എംപിയുടെ രണ്ട് റിയര്‍ ക്യാമറയും 13എംപിയുടെ മുന്‍ ക്യാമറയുമാണ് ഇതില്‍. 64ബിറ്റ്, 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 3ജിബി റാം, 5000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Alcatel A385G

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക രൂപകല്‍പന ചെയ്ത ഫോണാണ് ആല്‍കാടെല്‍ A383G. വലിയ ഡിസ്‌പ്ലേയും 3ജി കണക്ടിവിറ്റിയുമാണ് ഇൗ ഫോണിന്റെ പ്രത്യേകത. 2ജി കണക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ച ഫോണ്‍ കണക്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. 2എംപി ക്യാമറ, 32ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന മെമ്മറി, MP3 പ്ലേയര്‍ എന്നിവ മറ്റു സവിശേഷതകളാണ്.

Snapfon

പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ഫോണ്‍ കൈകളില്‍ ഉപയോഗിക്കാന്‍ വളരെ സുഖകരമാണ്. ഈ ഫോണ്‍ എളുപ്പത്തില്‍ ഉപയോഗിക്കാനായി നമ്പര്‍ കീപാഡ് ഉണ്ട്. ഡിസ്‌പ്ലേ നിറമുളളതും കൂടാതെ എളുപ്പത്തില്‍ വായിക്കാന്‍ നമ്പറുകളും ടെക്സ്റ്റും കറുപ്പും വെളുപ്പുമായി കാണാം. 1000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2ജി നെറ്റ്‌വര്‍ക്ക്, ബ്ലൂട്ടൂത്ത്, VGA ക്യാമറ എന്നിവയും ഫോണിലുണ്ട്.

Straight Talk Prepaid Apple iPhone 6

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഐഫോണ്‍ ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി പ്രത്യേക രൂപ കല്‍പന ചെയ്ത ഫോണാണ് ഇത്. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 8എംപി 2എംപി ഡ്യുവല്‍ ക്യാമറ, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍.

Samsung Galaxy J3

മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുളള ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണാണ് ഗ്യാലക്‌സി J3. ആന്‍ഡ്രോയിഡ് 5.1.1ല്‍ ആണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. ക്വാഡ്‌കോര്‍ 1.2GHz പ്രോസസറാണ് ഇതില്‍. കുറഞ്ഞ വിലയില്‍ ലഭ്യമായ ഈ ഫോണിന് 5 ഇഞ്ച് 720p OLED ഡിസ്‌പ്ലേയാണ്. പ്ലാസ്റ്റിക് കൊണ്ടാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

മഴയിൽ നഷ്ടപ്പെട്ടുപോയവ എങ്ങനെ വീണ്ടെടുക്കാം?

Best Mobiles in India

English Summary

Best Phones for Senior Citizens in 2018