ഓഫര്‍ പെരുമഴയുമായി ഫ്‌ളിപ്കാര്‍ട്ട്, 20,000 രൂപയ്ക്കു താഴെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!


വിലക്കുറവിന്റേയും ഓഫറുകളുടേയും പെരുമഴയായി ഫ്‌ളിപ്കാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ട് മൊബൈല്‍ ബോണസ സെയില്‍ നടക്കുകയാണ്. പ്രശസ്ഥമായ ബ്രാന്‍ഡുകളില്‍ നിന്ന് വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്.

അള്‍ട്രാ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളും പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളും മിഡ്‌റേഞ്ച് ഫോണുകളും ഉള്‍പ്പെടുന്നു. പ്രശസ്ഥ ബ്രാന്‍ഡുകളായ ഷവോമി, നോക്കിയ, മോട്ടോറോള, ഹോണര്‍, റിയല്‍മീ തുടങ്ങിയ ഫോണുകള്‍ക്കാണ് മെഗാ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് വില്‍പനയില്‍ 20,000 രൂപയ്ക്കുളളിലെ മികച്ച ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Poco F1

20,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫോണാണ് പോക്കോ F1. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 6ജിബി റാം, 4000എംഎഎച്ച് ബാറ്ററി, IR ഫേസ് അണ്‍ലോക്ക് സവിശേഷത എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം. 6ജിബി റാം, 64ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഓഫര്‍ വില 17,999 രൂപയാണ്.

Nokia 5.1 Plus

നോക്കിയ 5.1 പ്ലസിന്റെ ഓഫര്‍ വില 8,999 രൂപയാണ്. മീഡിയാടെക് ഹീലിയോ P60 ചിപ്‌സെറ്റ്, 3ജിബി റാം ഏറെ ആകര്‍ഷണമാണ്. 3ജിബി റാം ഉളളതിനാല്‍ PUBG പോലുളള ഗെയിമുകള്‍ ഒരു തടസ്സവും കൂടാതെ കളിക്കാവുന്നതാണ്. 10,000 രൂപയ്ക്കുളളിലെ പ്രീമിയം ഫോണുകളില്‍ ഒന്നാണ് നോക്കിയ 5.1 പ്ലസ്. സ്റ്റോക്ക് ആന്‍ഡ്രോയിഡ് പൈ റോമിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്.

Moto One Power

നിങ്ങള്‍ മികച്ച ബാറ്ററി ലൈഫ് ഫോണാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ 13,999 രൂപയ്ക്കുളളിലെ മോട്ടോ വണ്‍ പവര്‍ മികച്ചതാണ്. 5000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍. സ്‌നാപ്ഡ്രാഗണ്‍ 636 ചിപ്‌സെറ്റ്, സ്റ്റോക്ക് ആന്‍ഡ്രോയിഡ് വണ്‍ റോം എന്നിവയുണ്ട്. മോട്ടോയുടെ ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗിലൂടെയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെറ്റല്‍ ബോഡിയും അതു പോലെ നോച്ച് ഡിസ്‌പ്ലേയും ഫോണിലുണ്ട്.

Xiaomi Redmi Note 6 Pro

12,999 രൂപയുടെ ഏറ്റവും മികച്ച ഫോണാണ് ഷവോമി റെഡ്മി നോട്ട് 6 പ്രോ. ക്വാഡ് ക്യാമറ സെറ്റപ്പാണ് ഇതില്‍. അതായത് 12എംപി+5എംപി+20എംപി+2എംപി എന്നിവ. AI ഉളളതിനാല്‍ മികച്ച ഫോട്ടോകളും ഇതില്‍ നിന്നും എടുക്കാം. 4000എംഎഎച്ച് ബാറ്ററിയാണ് നോട്ട് 6 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Asus ZenFone Max Pro M2

11,999 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M2. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റ്, 5000എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്. കൂടാതെ ആന്‍ഡ്രോയിഡ് പൈ അപ്‌ഡേറ്റ് ഉടന്‍ തന്നെ ഈ ഫോണിനു ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: flipkart news mobiles technology

Have a great day!
Read more...

English Summary

Best smartphone deals you can get under Rs 20,000 In Flipkart Mobiles Bonanza sale