2018ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍


2018 സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ഷമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. അത്രയേറെ അതിവിശിഷ്ടമായ ഫോണുകളാണ് 2018ല്‍ എത്തിയിരിക്കുന്നത്.

Advertisement

പല പ്രമുഖ ബ്രാന്‍ഡുകളേയും പിന്തളളി വാവെയ്, ഷവോമി, റിയല്‍മി, ഓപ്പോ അടക്കമുളള ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണി പിടിച്ചടക്കിയതും 2018ല്‍ ആയിരുന്നു. ഇവയില്‍ പല മോഡലുകളും പ്രതീക്ഷച്ചതിനേക്കാള്‍ മികവു പുലര്‍ത്തി എന്നതാണ് മറ്റൊരു സത്യം.

Advertisement

2018ല്‍ മികച്ച ഓഫറില്‍ എത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

Apple iPhone XS Max

1,09,900 രൂപ മുതല്‍ ഈ ഫോണ്‍ ആരംഭിക്കുന്നു. വലിയ സ്‌ക്രീനോടു കൂടി എത്തിയ ആപ്പിളിന്റെ ഏറ്റവും മികച്ച ഐഫോണാണ് ഐഫോണ്‍ XS മാക്‌സ്. 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. ഇതു മാത്രമല്ല, ഏറ്റവും മികച്ച പ്രോസസറും ഇതിനുണ്ട്. A12 ബയോണിക് ചിപ്പ്‌സെറ്റും 12എംപി വൈഡ് ആങ്കിളും ടെലിഫോട്ടോ ക്യാമറയുമുളള ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. മുന്നില്‍ 7എംപി സെന്‍സറാണ്. മൂന്നു സ്റ്റോറേജ് വേരിയന്റുകള്‍ക്ക് 64ജിബി (1,09,00 രൂപ), 256ജിബി (1,24,900 രൂപ), 512ജിബി (1,44,900 രൂപ) എന്നിവയാണ്.

Google Pixel 3XL

വില ആരംഭിക്കുന്നത് 78,500 രൂപ മുതല്‍. 2018ലെ ഏറ്റവും മികച്ച ക്യാമറ ഫോണാണിത്. 12.2എംപിയുടെ ഒരൊറ്റ മെഗാപിക്‌സല്‍ സെന്‍സര്‍ ക്യാമറ ഉപയോഗിച്ചാണ് ഗൂഗിള്‍ മാജിക് കാണിക്കുന്നത്. 6.3 ഇഞ്ച് QHD+OLED സ്‌ക്രീന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍. 64ജിബി വേരിയന്റ് (78,500 രൂപ), 128ജിബി വേരിയന്റ് (87,500 രൂപ) എന്നീ രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

OnePlus 6T

വില ആരംഭിക്കുന്നത് 37,999 രൂപ മുതലാണ്. ഒരു പൂര്‍ണ്ണമായ ആന്‍ഡ്രോയിഡ് അനുഭവമാണ് ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 9.0 പൈ ഉപയോഗിച്ച് ഏകദേശം ഒരു സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവം ഈ ഉപകരണം നല്‍കുന്നു. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഫോണിന്റെ മറ്റു സവിശേഷകളാണ്. മൂന്നു സ്‌റ്റോറേജ് വേരിയന്റുകളായ 6ജിബി റാം, 128ജിബി (37,900 രൂപ), 8ജിബി റാം, 128ജിബി സ്റ്റോറേജ് (41,999 രൂപ), 8ജിബി റാം, 256ജിബി (43,999 രൂപ) എന്നിവയിലാണ് എത്തിയിരിക്കുന്നത്.

Apple iPhone XR

വില ആരംഭിക്കുന്നത് 76,900 രൂപ മുതലാണ്. റിയര്‍ ക്യാമറയും LCD ഡിസ്‌പ്ലേയുമാണ് ഈ ഫോണിന്. ചുവപ്പ്, മഞ്ഞ, വെളള, കോറല്‍, കറുപ്പ്, നീല എന്നീ ആറു നിറങ്ങളിലാണ് ഫോണ്‍. 64ജിബി സ്‌റ്റോറേജ് വേരിയന്റിന് 76,900 രൂപ, 128ജിബി വേരിയന്റിന് 81,900 രൂപ, 256ജിബി വേരിയന്റിന് 91,900 രൂപ എന്നിവയാണ്.

Huawei P20 Pro

ലോകത്തിലെ ആദ്യത്തെ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണാണ് വാവെയ് P20 പ്രോ. അതായത് മൂന്ന് റിയര്‍ ക്യാമറകളായ 20എംപി മോണോക്രോം സെന്‍സര്‍, 40എംപി RGB സെന്‍സര്‍, 8എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിങ്ങനെ. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ, 24എംപി മുന്‍ ക്യാമറ, ഒക്ടാകോര്‍ കിരിന്‍ 970 പ്രോസസര്‍, 6ജിബി റാം, 128ജിബി സ്‌റ്റോറേജ്, 4000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

Samsung Galaxy Note 9

വില ആരംഭിക്കുന്നത് 67,900 രൂപ മുതലാണ്. വളരെ മെച്ചപ്പെട്ട ബ്ലൂട്ടൂത്ത് പിന്തുണയുളള S-Pen ആണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 4000എംഎഎച്ച് ബാറ്ററി, 512ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വാട്ടര്‍-കാര്‍ബണ്‍ സ്‌റ്റോറേജ് സിസ്റ്റം എന്നിവ മറ്റു സവിശേഷതകളാണ്. 128ജിബി വേരിയന്റിന് 67,900 രൂപയും 512ജിബി വേരിയന്റിന് 84,900 രൂപയുമാണ്.

Xiaomi Poco F1

വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്. ഫ്‌ളാഗ്ഷിപ്പ് പ്രോസസറായ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ആണ് പോക്കോ F1ല്‍. 6.18 ഇഞ്ച് FHD പ്ലസ് ഡിസ്‌പ്ലേ, 4000എംഎഎച്ച് ബാറ്ററി, 12എംപി+5എംപി റിയര്‍ ക്യാമറ, 20എംപി മുന്‍ ക്യാമറ, എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്. 6ജിബി/128ജിബി വേരിയന്റിന് 19,999 രൂപയും 6ജിബി/64ജിബി വേരിയന്റിന് 22,999 രൂപയും 8ജിബി/256ജിബി വേരിയന്റിന് 27,999 രൂപയുമാണ്.

Samsung Galaxy S9+

വില ആരംഭിക്കുന്നത് 64,900 രൂപ മുതലാണ്. വേരിയബിള്‍ അപ്പര്‍ച്ചറില്‍ അവതരിപ്പിച്ച ആദ്യ ഫോണാണ് ഗ്യാലക്‌സി S+. അതായത് F1.5, F2.4 വേരിയബിള്‍ അപ്പര്‍ച്ചറില്‍ എത്തിയ ഫോണ്‍ യാന്ത്രികമായി തന്നെ വിവിധ പ്രകാശ വ്യതിയാനങ്ങള്‍ക്കിടയില്‍ മാറുന്നു. ഇരുട്ടാണെങ്കില്‍ F1.5 ലെന്‍സ് തുറക്കും, എന്നാല്‍ വെളിച്ചമാണെങ്കില്‍ F2.4 മോഡ് തുറക്കും. 5.8 QHD+ സ്‌ക്രീന്‍, 8എംപി സെന്‍സര്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 3500എംഎഎച്ച് ബാറ്ററി എന്നിവ മറ്റു സവിശേഷതകളാണ്. 64ജിബി വേരിയന്റിന് 64,900 രൂപയും 128ജിബി വേരിയന്റിന് 68,900 രൂപയും 256ജിബി വേരിയന്റിന് 72,900 രൂപയുമാണ്.

Vivo Nex

പോപ്-അപ്പ് മുന്‍ ക്യാമറ ഉപയോഗിച്ച ഫോണാണ് വിവോ നെക്‌സ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്, 4000എംഎഎച്ച് ബാറ്ററി, 6.59 ഇഞ്ച് FHD പ്ലസ് ഡിസ്‌പ്ലേ, 128ജിബി സ്‌റ്റോറേജ്, 8ജിബി റാം എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 44,990 രൂപയാണ് ഫോണിന്റെ വില.

Asus ROG

ലോകത്തിലെ ആദ്യത്തെ ശക്തമായ ഗെയിമിംഗ് ഫോണാണ് അസ്യൂസ് ROG. ഗെയിമിംഗിനായി ശരിയായ ഘടകങ്ങളായ മികച്ച അമോലെഡ് സ്‌ക്രീന്‍, ശക്തമായ പ്രകടനം, വലിയ ബാറ്ററി, ആക്‌സറി പിന്തുണ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 8ജിബി റാം എന്നിവ നല്‍കുന്നുണ്ട്. 69,999 രൂപയാണ് ഫോണിന്റെ വില.

LG G7+ ThinQ

2018ലെ ഏറ്റവും മികച്ച ഓഡിയോ അനുഭവം നല്‍കുന്ന ഫോണാണ് ഇത്. 'Boombox Speaker' മെക്കാനിസത്തിലൂടെയാണ് ഫോണ്‍ എത്തുന്നത്. ഇത് സ്മാര്‍ട്ട്‌ഫോണിനെ ഒരു മിനി സ്പീക്കര്‍ ആക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. കൂടാതെ ഹൈ-ഫൈ ക്വാഡ് DAC ഓഡിയോ ടെക്‌സ് സജീവമാക്കാനും നിങ്ങളെ അനുവദിക്കുന്നു. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 6ജിബി റാം, 3000എംഎഎച്ച് ബാറ്ററി, 6.1 ഇഞ്ച് QHD + ഫുള്‍വിഷന്‍ ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 39,990 രൂപയാണ് ഫോണിന്റെ വില.

Best Mobiles in India

English Summary

Best of the best: 15 top smartphones launched in 2018