ബയോമെട്രിക്‌സാണോ പാസ്‌വേഡാണോ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് കൂടുതല്‍ സുരക്ഷിതം ?


നോക്കിയയുടെ ആദ്യകാല സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങിയപ്പേള്‍ പ്രീയപ്പെട്ട വായനക്കാര്‍ക്ക് ഓര്‍മയുണ്ടാകും, ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഒരൊറ്റ മാര്‍ഗം മാത്രമാണുണ്ടായിരുന്നത്. പാസ്#വേഡ് ലോക്കിംഗ് ! എന്നാലിന്ന് കാലം മാറി സൈ്വപ്പിംഗും കടന്ന് ഇപ്പോള്‍ നാമെത്തി നില്‍ക്കുന്നത് ഫേസ് അണ്‍ലോക്കിംഗ് സംവിധാനത്തിലേക്കാണ്. ടെക്ക്‌നോളജിയുടെ വളര്‍ച്ചയാണ് ഇതിനുപിന്നില്‍.

Advertisement

ഫേസ് അണ്‍ലോക്കിംഗ്

ഫേസ് അണ്‍ലോക്കിംഗ് വിപണിയിലെത്തിയതോടെ ഫോണ്‍ സുരക്ഷയെന്ന വലിയ കടമ്പ ഏറെക്കുറെ ലളിതമായിരിക്കുകയാണ്. പാസ്#വേഡ് ഓര്‍ത്തുവെയ്ക്കണ്ട, സൈ്വപ്പിംഗ് പാറ്റേണ്‍ ആവശ്യമില്ല എന്നിവയെല്ലാം പുത്തന്‍ സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്. എന്നാല്‍ ഏത് മാര്‍ഗമാണ് കൂടുതല്‍ സുരക്ഷിതമെന്ന് പരിശോധിക്കുകയാണിവിടെ.

Advertisement
ഒരു പരീക്ഷണം

തോമസ് ബ്രൂസ്റ്റര്‍ എന്ന വ്യക്തി ഒരു പരീക്ഷണം നടത്തി. ഫേസ് അണ്‍ലോക്കിംഗിന്റെ സുരക്ഷ പരിശോധിക്കാന്‍ ബ്രൂസ്റ്റര്‍ തന്റെ മുഖത്തിനെ അതേ മാതൃകയില്‍ 3ഡി പ്രിന്റിംഗിലൂടെ നിര്‍മിച്ചു. 27,000 രൂപയോളം ചെലവഴിച്ചായിരുന്നു ഈ പരീക്ഷണം. സാംസംഗ് ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി നോട്ട് 8, വണ്‍പ്ലസ് 6, ഐഫോണ്‍ എക്‌സ്, എല്‍.ജി ജി7 തിങ്ക് എന്നീ സ്മാര്‍ട്ട്‌ഫോണുകളിലായിരുന്നു പരീക്ഷണം നടത്തിയത്.

3ഡി പ്രിന്റഡ്

എന്നാല്‍ ഐഫോണ്‍ എക്‌സ് ഒഴികെ മറ്റെല്ലാ സ്മാര്‍ട്ട്‌ഫോണുകളും 3ഡി പ്രിന്റഡ് മുഖത്തിനു മുന്നില്‍ അടിയറവു പറയുകയായിരുന്നു. ഇതാണ് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഫേസ് അണ്‍ലോക്കിംഗിന്റെ സുരക്ഷ.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ സുരക്ഷിതരാണോ...

സോഫിസ്റ്റിക്കേറ്റഡ് ഫേസ് റെക്കഗ്നിഷന്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്ന മോഡല്‍ ഐഫോണ്‍ എക്‌സ് മാത്രമാണ്. ഹുവായ് മേറ്റ് 20 പ്രോ, പി20 പ്രോ, ഓപ്പോ ഫൈന്‍ഡ് എക്‌സ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ഐഫോണിന്റെ ഓതന്റിക്കേഷന്‍ സംവിധാനത്തിന്റെ പിന്‍ബലത്തിലാണ്. അതുകൊണ്ടുതന്നെ ഫേസ് അണ്‍ലോക്കിംഗ് സംവിധാനം ഈ മോഡലുകളില്‍ സുരക്ഷിതമാണ്. 3ഡി പ്രിന്റഡ് മുഖത്തിനൊന്നും ഈ മോഡലിനെ കബളിപ്പിക്കാനാകില്ല.

ഇഷ്ടപ്പെടുന്നതേതോ അത് തിരഞ്ഞെടുക്കുക.

ഫേസ് അണ്‍ലോക്കിംഗ് സംവിധാനം അത്ര ഫലപ്രദമല്ലെന്ന് പൂര്‍ണമായി എഴുതിത്തള്ളുകയൊന്നും വേണ്ട. അണ്‍ലോക്ക് ചെയ്യാനായി ആരും 3ഡി മുഖം കൊണ്ടു നടക്കില്ല. നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്നതേതോ അത് തിരഞ്ഞെടുക്കുക.

മികച്ചതേത്

സുരക്ഷയുടെ കാര്യം നോക്കിയാല്‍ ഫിംഗര്‍പ്രിന്റിനും ഫേസ് അണ്‍ലോക്കിംഗിനും അതന്റേതായ പോരായ്മകളുണ്ട്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ പ്രകാരം ഫിംഗര്‍പ്രിന്റ് സെന്‍സര്‍ അത്ര സുരക്ഷിതമല്ല. പ്രത്യേകതരം മഷിയും പേപ്പറുമുണ്ടെങ്കില്‍ ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനത്തെയും അട്ടിമറിക്കാനാകും.

ഫിംഗര്‍പ്രിന്റ് ലോക്കിനെ അണ്‍ലോക്ക് ചെയ്യാനാകും.

നിങ്ങളുടെ കൂട്ടുകാര്‍ക്ക് അതിവേഗം ഫിംഗര്‍പ്രിന്റ് ലോക്കിനെ അണ്‍ലോക്ക് ചെയ്യാനാകും. വലിയ വീഴ്ചയിലൂടെയും ഫിംഗര്‍പ്രിന്റ് സുരക്ഷ അട്ടിമറിക്കപ്പെടാം. ഈയിടെ ഒരു രസകരമായ സംഭവമുണ്ടായി. ഖത്തര്‍ എയര്‍വെയ്‌സിലാണ് സംഭവം നടന്നത്. ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്യുകയും ഭര്‍ത്താവിന്റെ കാമുകിയെ കണ്ടെത്തുകയും ചെയ്തു. ഇതു കാരണം വലിയ സംഭവവികാസങ്ങളായിരുന്നു ഫ്‌ളൈറ്റിലുണ്ടായത്. അതിവേഗ ലാന്റിംഗ് വരെ നടത്താന്‍ ഈ സംഭവം ഇടയാക്കി. അതായത് ഫേസ് അണ്‍ലോക്കിംഗ് കുറച്ചു കൂടുതല്‍ സുരക്ഷിതമാണെന്ന് മനസിലാക്കാം.

അപ്പോള്‍ ഏതാണ് മികച്ചത്

ചുരുക്കി പറഞ്ഞാല്‍ പാസ്#വേഡ് അണ്‍ലോക്കിംഗാണ് മികച്ചത്. സാധാരണ ഉപയോഗിക്കുന്നതു പോലെ 1234, 0000 എന്നുള്ള പാസ് വേഡുകള്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. 16 അക്ഷരങ്ങളുള്ള പാസ് വേഡ് വരെ സജ്ജീകരിക്കാന്‍ ഇന്ന് സൗകര്യമുണ്ട്. കാസ്പര്‍ സ്‌കൈയുടെ പേജില്‍ പാസ്#വേഡിന്റെ കരുത്ത് പരീക്ഷിക്കാനും സൗകര്യമുണ്ട്.

പാസ് വേഡ് ഉപയോഗിക്കുന്നത് നിങ്ങളുടെ തലച്ചോര്‍ ഉപയോഗിച്ചായതു കൊണ്ടുതന്നെ അത് കണ്ടെത്തുക അത്ര എളുപ്പമല്ല എന്നതാണ് സത്യം. അതായത് ഏറ്റവുമധികം വിശ്വസിക്കാവുന്നത് പാസ്#വേഡ് അണ്‍ലോക്കിംഗിനെ തന്നെയാണ്.

Best Mobiles in India

English Summary

Best Way To Secure Your Phone: Fancy Biometrics Or An Old-School Password