പിക്സൽ 2, ഐഫോൺ X, വൺപ്ലസ് 6.. എല്ലാം ഉടൻ വിലകുറയും!


പുതിയ ഫോണുകൾ ഒന്നിന് പിറകെ ഒന്നായി ഇറങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പുതിയ മോഡലുകൾ ഓരോ കമ്പനികളും പ്രഖ്യാപിക്കുമ്പോൾ അവരുടെ പഴയ മോഡലുകൾക്ക് വില കുറയുന്നത് സ്വാഭാവികമാണല്ലോ. ഈ സന്ദർഭം ഇത്തരം ഫോണുകൾ വാങ്ങാൻ ഉള്ള ആളുകളെ സംബന്ധിച്ചെടുത്തോളം ഒരു സുവർണ്ണാവസരവും ആയിരിക്കും.

എന്തായാലും ഈയടുത്ത് തന്നെ ഒരുപിടി വലിയ ഫോണുകളുടെ അടുത്ത തലമുറയിൽ പെട്ട ഫോണുകൾ ഇറങ്ങുന്നുണ്ട്. അതിനാൽ തന്നെ ഇവയുടെ തൊട്ടുമുമ്പിറങ്ങിയ മോഡലുകൾക്ക് വില നന്നേ കുറയുമെന്ന് ഉറപ്പാണ്. നിങ്ങൾ അല്പം കാത്തിരുന്നാൽ ആ മോഡലുകൾ ഒരല്പം അധികം വിലക്കുറവിൽ വാങ്ങാൻ കഴിയും. ഏതൊക്കെയാണ് ആ മോഡലുകൾ എന്ന് നോക്കാം.

ഗൂഗിൾ പിക്സൽ 2

ഗൂഗിളിന്റെ മൂന്നാം തലമുറയിൽ പെട്ട പിക്സൽ ഫോണുകളായ പിക്സൽ 3, പിക്സൽ 3 XL എന്നീ മോഡലുകൾ കമ്പനി ഒക്ടോബർ 9ന് പുറത്തിറക്കുകയാണ്. അതിനാൽ തന്നെ പിക്സൽ 2 മോഡലുകൾക്ക് വലിയ തോതിലുള്ള കിഴിവുകൾ പ്രതീക്ഷിക്കാം. നിലവിൽ തന്നെ പല ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളും പിക്സൽ 2വിന് നല്ല രീതിയിലുള്ള വിലക്കുറവ് നൽകുന്നുണ്ട്.

ഐഫോൺ 8, ഐഫോൺ 8 പ്ലസ്

ആപ്പിളിന്റെ ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നീ മോഡലുകൾ ഇപ്പോൾ വാങ്ങുന്നത് എന്തുകൊണ്ടും ശുദ്ധമണ്ടത്തരം ആണെന്നേ പറയാൻ പറ്റൂ. കാരണം 2018 മോഡൽ ഐഫോണുകൾ ഇറങ്ങാനിരിക്കുകയാണ്. ഒപ്പം ഐഫോൺ എക്സിന്റെ നിറസാന്നിധ്യവും ഇപ്പോഴുമുണ്ട്. അതിനാൽ തന്നെ കുറച്ചുകൂടെ കാത്തിരുന്നാൽ കുറഞ്ഞ നിരക്കിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ X

ഏകദേശം ഒരു ലക്ഷം രൂപയ്ക്കടുത്താണ് ഐഫോൺ Xന് വിലവരുന്നത്. മുകളിൽ പറഞ്ഞ പോലെ പുതിയ തലമുറയിൽ പെട്ട ഐഫോൺ മോഡലുകൾ ഉടൻ വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ആ മോഡലുകൾ എല്ലാം തന്നെ ഇറങ്ങുമ്പോൾ തീർച്ചയായും ഒരു വിലക്കിഴിവ് ഈ പഴയ ഫോണുകൾക്ക് ഉണ്ടാകും എന്നത് ഉറപ്പാണ്.

വൺപ്ലസ് 6

വൺപ്ലസ് 6T ഉടൻ തന്നെ ഇങ്ങു വരികയാണ്. ഒക്ടോബർ ആദ്യവാരം തന്നെ ഫോൺ പുറത്തിറങ്ങിയേക്കും. അതിനാൽ തന്നെ ഒരു വിലക്കുറവ് വൺപ്ലസ് 6ന് പ്രതീക്ഷിക്കാം. എന്നാൽ പുതിയ മോഡൽ ആയതിനാൽ വൺപ്ലസ് 6ന് ചെറിയ രീതിയിലുള്ള ഒരു കിഴിവ് മാത്രം പ്രതീക്ഷിക്കാം.

വാവെയ് പി 20 പ്രൊ

വാവയുടെ ഏറ്റവും വലിയ ഫോണും സ്മാർട്ഫോൺ ക്യാമറകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച ഫോൺ മോഡലുമായ വാവെയ് പി 20 പ്രൊയും ഉടൻ തന്നെ വിലയിൽ ചെറിയ കുറവ് വരുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ തന്നെ ആമസോണിൽ വാവെയ് ഗ്രാൻഡ് ഡിസ്‌കൗണ്ട് ഇനത്തിൽ 10,000 രൂപ വരെ ഫോണിന് കുറവുണ്ട്.

ഇത് കേരളത്തിന്റെ ഇലക്ട്രിക്ക് മനുഷ്യൻ; ഏത് വൈദ്യുതിയും ഇദ്ദേഹത്തിന് പ്രശ്നമില്ല!

 


Read More About: mobile smartphones offers news

Have a great day!
Read more...

English Summary

Big Discounts for Big Smartphones; All You Need is to Wait a few Days