ബ്ലാക്ക്‌ബെറിയുടെ പുതിയ രണ്ടു ഹാന്‍ഡ്‌സെറ്റുകള്‍


പുതിയ പുതിയ ഉല്‍പന്നങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ് ഗാഡ്ജറ്റ് വിപണിയില്‍. വന്‍കിട കമ്പനികള്‍ മമ്മിലുള്ള മല്‍സരം മാത്രമല്ല ഇതിനു കാരണം. കൂടുതല്‍ മികച്ചതും, വ്യത്യസ്തവും, രസകരവുമായ ഉല്‍പന്നങ്ങള്‍ക്കു വേണ്ടി എത്ര പണം വേണമെങ്കിലും ചിലവാക്കാന്‍ തയ്യാറായ ഒരു വലിയ കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട് എന്നതും, നിര്‍മ്മാതാക്കളെ അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ പ്രേരിപ്പിക്കുന്നു.

ഇപ്പോള്‍ ഏറ്റവും പുതിയതായി മൊബൈല്‍ ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നവയാണ് ബ്ലാക്ക്‌ബെറി ടോര്‍ച്ച് 9860, ബ്ലാക്ക്‌ബെറി കര്‍വ് 9360 എന്നീ ഹാന്‍ഡ്‌സെറ്റുകള്‍.

Advertisement

ടോര്‍ച്ച സ്‌ക്രീന്‍ സൗകര്യത്തോടെ വരുന്നതു കൊണ്ടായിരിക്കണം ബ്ലാക്ക്‌ബെറി ടോര്‍ച്ച് 9860യ്ക്ക് ആ പേര് ലഭിച്ചിരിക്കുക. 9860 പ്രവര്‍ത്തിക്കുന്നത് ബ്ലാക്ക്‌ബെറി 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

Advertisement

ഒരു ബ്ലാക്ക്‌ബെറി മൊബൈലില്‍ നിന്നും നമ്മള്‍ സ്വാഭാവികമായും പ്രതീക്ഷിക്കുന്ന എല്ലാ പ്രത്യേകതകളോടും കൂടിയാണ് ബ്ലാക്ക്‌ബെറി 9360യുടെ വരവ്. ഇതിന്റ ഡൗണ്‍ലോഡിംഗ് സ്പീഡ് 7.2 Mbpsആണ്. ഇതിന്റെയും ഓപറേറ്റിംഗ് സിസ്റ്റം ബ്ലാക്ക്‌ബെറി 7 തന്നെയാണ്.

ഒരേ സമയം 4ജി, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ എന്നിവയുണ്ട് 9860യില്‍. ഇന്‍സ്റ്റന്റ് മെസ്സേജിംഗ്, പിക്ചര്‍ മെസ്സേജിംഗ്, ടെക്സ്റ്റ് മെസ്സേജിംഗ് എന്നീ സംവിധാനങ്ങള്‍ ഈ രണ്ടു ഹാന്‍ഡ്‌സെറ്റുകളിലും ഉണ്ട്. റേഡിയോ, ജിപിഎസ് നാവിഗേറ്റര്‍, മൊബൈല്‍ പേയ്‌മെന്റ് സാങ്കേതികവിദ്യ എന്നീ സേവനങ്ങളും ഇവ രണ്ടിലൂടെയും ലഭ്യമാണ്.

5 മെഗാപിക്‌സല്‍ ക്യാമറ, മീഡിയാ പ്ലെയര്‍, 1230mAh ബാറ്ററി, പവര്‍ അഡാപ്റ്റര്‍, യുഎസ്ബി കേബിള്‍, വോയ്‌സ് ഡയലിംഗ്, സ്പീക്കര്‍ ഫോണ്‍ എന്നിവയും ഇരു ഹാന്‍ഡ്‌സെറ്റുകളുടെയും പ്രത്യേകതകളാണ്.

Advertisement

1.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറുള്ള 9860ന്റെ ഡിസ്‌പ്ലേ 3.7 ഇഞ്ച് ആണ്. ഇതിന് 768 എംബി ആക്‌സസ് മെമ്മറിയും, 4 ജിബി സ്റ്റോറേജ് മെമ്മറിയുമുണ്ട്.

എന്നാല്‍ 9360യുടേത് 2.44 HGVA ഇഞ്ച് ഡിസ്‌പ്ലേ മാത്രമാണ്. എവന്നാലിതിന്റെ പ്രോസസ്സര്‍ 800 മെഗാഹെര്‍ഡ്‌സ് ആണ്. വെറും 100 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണിന് 5 മണിക്കൂര്‍ ടോക്ക് ടൈം ലഭിക്കും.

ഇവയിലെ ആപ്ലിക്കേഷനുകളിലുള്‌ല വ്യത്യാസം ഇവയുടെ വിസലയിലും കാണാം. 9360 കര്‍വിന്റെ വില 19,000 ആണെങ്കില്‍ 9860 ടോര്‍ച്ചിന്റെ വില 29,000 രൂപയാണ്.

Best Mobiles in India

Advertisement