ബ്ലാക്ക്‌ബെറിയുടെ സ്ലൈഡര്‍ ഫോണ്‍ ആന്‍ഡ്രോയിഡില്‍ ആകുമോ...!


ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ബ്ലാക്ക്‌ബെറി ഒരുങ്ങുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

Advertisement

മാര്‍ച്ചില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ക്യുവെര്‍ട്ടി കീപാഡുളള ഒരു സ്ലൈഡര്‍ ഫോണ്‍ ബ്ലാക്ക്‌ബെറി അവതരിപ്പിച്ചിരുന്നു. ഇത് ആന്‍ഡ്രോയിഡ് ഒഎസിലായിരിക്കും എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisement

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

നവംബറോടെ വിപണിയില്‍ എത്തുമെന്ന പ്രതീക്ഷിക്കുന്ന ഈ ഫോണിന് 5.4ഇഞ്ച് ക്വാഡ് എച്ച്ഡി സ്‌ക്രീനായിരിക്കും ഉണ്ടാകുക എന്ന് കരുതപ്പെടുന്നു. 3ജിബി റാമോട് കൂടി 1.8ഗിഗാഹെര്‍ട്ട്‌സ് 64ബിറ്റ് ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സറായിരിക്കും ഫോണിന് കരുത്ത് പകരുക.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ലഭിച്ച വന്‍ ജനപ്രിയതയും, ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് പുറകില്‍ മൈക്രോസോഫ്റ്റ് ഫോണുകള്‍ എത്തിയതും ബ്ലാക്ക്‌ബെറിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഈ അവസരത്തിലാണ് ബ്ലാക്ക്‌ബെറി മാറി ചിന്തിക്കുന്നത്.

Best Mobiles in India

Advertisement

English Summary

BlackBerry’s crazy slider phone leaks with Android onboard and the codename ‘Venice’.