ബ്ലാക്‌ബെറി Z3 ഇന്ത്യയിലേക്കും; വില 11,000 രൂപ...


തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് കരകയറാനുള്ള അവസാന ശ്രമത്തിലാണ് കനേഡിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ബ്ലാക്‌ബെറി. അതുകൊണ്ടുതന്നെ സാധാരണക്കാരായ ഉപഭോക്താക്കളെയാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുറഞ്ഞ വിലയില്‍ ബ്ലാക്‌ബെറി Z3 പുറത്തിറക്കിയത്.

Advertisement

കഴിഞ്ഞ മാസം ഇന്തോനേഷ്യയില്‍ മാത്രമാണ് ഫോണ്‍ ലോഞ്ച് ചെയ്തത്. സാമാന്യം ഭേദപ്പെട്ട സാങ്കേതിക മികവുകളുള്ള ഫോണ്‍ വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 11,000 രൂപയായിരിക്കും വില എന്നും അറിയുന്നു.

Advertisement

ജഫോണിന്റെ ജക്കാര്‍ത്ത വേര്‍ഷനായിരിക്കും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ എത്തുക. ഈ വിലയില്‍ ലഭ്യമാവുന്ന ബ്ലാക്‌ബെറിയുടെ ആദ്യ ഫുള്‍ ടച്ച് സ്‌ക്രീന്‍ ഫോണാണ് Z3. ആദ്യം ഇന്തോനേഷ്യയില്‍ മാത്രമാണ് ഫോണ്‍ പുറത്തിറക്കുക എന്നറിയിച്ച കമ്പനി പിന്നീട് ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ കൂടി ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞിരുന്നു.

അതേസമയം കൃത്യമായ ലോഞ്ചിംഗ് തീയതി ബ്ലാക്‌ബെറി ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ഇന്തോനേഷ്യന്‍ വിപണിയിലെ പ്രതികരണം അറിഞ്ഞ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു. അതേസമയം ഇന്തോനേഷ്യയില്‍ തരക്കേടില്ലാത്ത അഭിപ്രായമാണ് ഫോണിന് ലഭിക്കുന്നത്.

5 ഇഞ്ച് ഫുള്‍ടച്ച് ഡിസ്‌പ്ലെ, 540-960 പിക്‌സല്‍ റെസല്യൂഷന്‍, ബ്ലാക്‌ബെറി 10 ഒ.എസ്, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 SoC, ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ, 1.1 എം.പി. സെക്കന്‍ഡറി ക്യാമറ എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

Advertisement
Best Mobiles in India

Advertisement