15,990 രൂപയ്ക്ക് ബ്ലാക്‌ബെറി Z3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു


കനേഡിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ബ്ലാക്‌ബെറി കഴിഞ്ഞ ഏപ്രിലില്‍ ആണ് ബ്ലാക്‌ബെറി Z3 സ്മാര്‍ട്‌ഫോണ്‍ ഇന്തോനേഷ്യയില്‍ ലോഞ്ച് ചെയ്തത്. കുറഞ്ഞ വിലയില്‍ ലഭ്യമായ ബ്ലാക്‌ബെറി ഫോണ്‍ എനന നിലയില്‍ ഫോണിന് നല്ല പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു.

Advertisement

അതേഫോണ്‍ ഇപ്പോള്‍ ബ്ലാക്‌ബെറി ഇന്ത്യയിലും ലോഞ്ച് ചെയ്തു. 15,990 രൂപയാണ് വില. ഫ് ളിപകാര്‍ട്, ദി മൊബൈല്‍ സ്‌റ്റോര്‍ എന്നീ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ 1000 രൂപ വിലക്കിഴിവില്‍ ഫോണ്‍ ലഭ്യമാവുന്നുമുണ്ട്.

Advertisement

ബ്ലാക്‌ബെറി Z3 യുടെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം

960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് qHD ഡിസ്‌പ്ലെ, ബ്ലാക്‌ബെറി 10.2.1 ഒ.എസ്, 1.2 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, അഡ്രിനോ 305 ജി.പി.യു, 1.5 ജി.ബി. റാം, 5 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 1.1 എം.പി. ഫ്രണ്ട് ക്യാമറ.

8 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. 32 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം. 3 ജി HSPA+, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. 2500 mAh ആണ് ബാറ്ററി പവര്‍.

ബ്ലാക്‌ബെറി Z3 യുടെ 5 ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു

#1

ബ്ലാക്‌ബെറി 10 ഒ.എസിന്റെ ഏറ്റവും ആധുനിക വേര്‍ഷനായ ബ്ലാക്‌ബെറി 10.2.1 ആണ് ഫോണില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം. ബ്ലാക്‌ബെറി ഹബ് ഉള്‍പ്പെടെ ലഭ്യമാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.

 

#2

2500 mAh ബാറ്ററിയാണ്‌ഫോണിലുള്ളത. 15.5 മണിക്കൂര്‍ സംസാരദമയവും 16.2 ദിവസം സ്റ്റാന്‍ഡ്‌ബൈ സമയവും ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

#3

ചിത്രങ്ങള്‍, ഫയലുകള്‍, ഡോക്യുമെന്റുകള്‍ തുടങ്ങിയവ മറ്റുള്ളവരുമായി വേഗത്തില്‍ ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഫോണിലുണ്ട്.

 

#4

ഏത് ആപ്ലിക്കേഷന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും ഒറ്റ സൈ്വപിലൂടെ മെസേജുകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലാക്‌ബെറി ഹബിലേക്ക് എത്താന്‍ സാധിക്കും. മെസേജുകള്‍ പ്രാധാന്യമനുസരിച്ച് ക്രമീകരിക്കാനും ഇതില്‍ സംവിധാനമുണ്ട്.

 

#5

വേഗത്തില്‍ ടൈപ ചെയ്യാന്‍ കഴിയുന്ന കീബോഡാണ് ബ്ലാക്‌ബെറി Z3 യുടെ എടുത്തുപറയേണ്ട മറ്റൊരു മേന്മ. ഓരു വാക്കിന്റെ ആദ്യത്തെ അക്ഷരം ടൈപ്‌ചെയ്യുമ്പോള്‍ ആ അക്ഷരത്തില്‍ വരാന്‍ സാധ്യതയുള്ള വാക്കുകള്‍ പ്രത്യപ്പെടും. അതില്‍ ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്താല്‍ മതി.

 

Best Mobiles in India