11000 mAh ബാറ്ററിയുമായിതാ ഒരു ഒന്നൊന്നര ഫോൺ; ഒപ്പം ഫേസ് അൺലോക്ക്, 18:9 ഡിസ്പ്ളേ.. എല്ലാമുണ്ട്


3000.. 4000.. 5000 വരെ ബാറ്ററി ശക്തിയുള്ള ഫോണുകൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ഇതോ.. ഒന്നും രണ്ടുമല്ല, 11000mAh ആണ് ഇതിന്റെ കരുത്ത്. നിലവിൽ പുതിയ പല മോഡലുകളും ന ൽകുന്ന പരമാവധി ബാറ്ററി ശക്തി 4000 mAh വരെയാകുമ്പോൾ ഈ സൂപ്പർ ഫോൺ നൽകുന്നത് 11000 mAh ബാറ്ററിയാണ്. അതായത് ഒരു സാധാരണ ലാപ്ടോപ് നല്കുന്നതിനേക്കാളും അധികം ബാറ്ററി.

Advertisement

ശരിക്കും ഞെട്ടിച്ചുകൊണ്ടാണ് ഈ ചൈനീസ് കമ്പനിയായ Blackview തങ്ങളുടെ P10000 എന്ന ഈ മോഡൽ അവതരിപ്പിക്കുകയുണ്ടായത്. നിലവിൽ ഒരു ഫോണിൽ ലഭ്യമായ ഏറ്റവും കരുത്തുറ്റ ബാറ്ററികളിൽ ഒന്നുകൂടിയാണിത്. എന്നാൽ വെറും ബാറ്ററി ഫോൺ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല ഈ ഫോൺ. ഒപ്പം നിലവിൽ ഒരു സ്മാർട്ഫോണിൽ ആവശ്യമായ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഈ ഫോണിലും ലഭ്യമാണ്.

Advertisement

ആദ്യം ബാറ്ററിയുടെ കാര്യം തന്നെയെടുക്കാം. ഫോണിലെ ബാറ്ററി ഏഴു ദിവസം സുഖമായി ചാർജ്ജ് നിൽക്കും. സ്റ്റാൻഡ്ബൈ ആണെങ്കിൽ 50 ദിവമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒപ്പം 5V/5A ചാർജറും ഫോണിനൊപ്പമുണ്ട്. ഇത് രണ്ടര മണിക്കൂർ കൊണ്ട് ഫോണിലെ ചാർജ്ജ് ഫുൾ ആക്കാൻ സഹായിക്കും.

ബാറ്ററിക്ക് പുറമെ ഫോണിലെ മറ്റു പ്രത്യേകതകൾ നോക്കുകയാണെങ്കിൽ 5.99 ഇഞ്ചിന്റെ 2160*1080 ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. ഇതിന്റെ അനുപാതം ഇപ്പോഴത്തെ ട്രെൻഡ് ആയ 18:9 ആണ് എന്നതും ശ്രദ്ധേയം. ക്യാമറയുടെ കാര്യമെടുത്താൽ പിറകിൽ 16 എംപിയുടെ ക്യാമറയോടൊപ്പം 0.3 ക്യാമറയുമുണ്ട്. സെൽഫിക്കായി 13 എംപി ക്യാമറയോടൊപ്പം 0.3 എംപി ക്യാമറയും ഫോണിലുണ്ട്.

Advertisement

മീഡിയടെക്ക് ഒക്ടകോർ പ്രോസസറാണ് ഫോണിനുള്ളത്. ഒപ്പം 4ജിബി റാമും 64ജിബി ഫോൺ മെമ്മറിയുമുണ്ട്. ആൻഡ്രോയിഡ് നൗഗട്ടിൽ ഇറങ്ങുന്ന ഫോണിന് ഓറിയോയിലേക്കുള്ള അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിലയാണ് അതിലും രസകരം. അലി എക്സ്പ്രെസ്സിൽ 200 ഡോളറിന്, അതായത് ഏകദേശം 13000 രൂപയ്ക്ക് ഫോൺ ലഭ്യമാകും.

ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ഓണ്‍ലൈനിലൂടെ എങ്ങനെ തിരുത്താം?

Best Mobiles in India

Advertisement

English Summary

Blackview’s P10000 Pro sports a huge 11,000mAh battery that promises seven days of use and 50 days of standby.