വാച്ചായി ഉപയോഗിക്കാം മൊബൈല്‍ ഫോണുമാക്കാം



ഇന്ത്യയില്‍ പുതിയ രൂപവുമായി മൊബൈല്‍ ഫോണ്‍ എത്തി. കാഴ്ചയില്‍ വാച്ചാണെന്ന് തോന്നിക്കുന്ന ഈ ഫോണിന്റെ നിര്‍മ്മാതാക്കള്‍ നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബര്‍ഗ് എന്ന കമ്പനിയാണ്. 9,000 രൂപ മുതല്‍ 23,000 വരെ വില വരുന്ന വാച്ച് മൊബൈല്‍ ഫോണുകളാണ് ബര്‍ഗ് നിര്‍മ്മിക്കുന്നത്.

ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലില്‍ ഫോണിന്റെ പ്രാഥമിക ഉപയോഗങ്ങളായ കോള്‍ സ്വീകരിക്കലും കട്ട് ചെയ്യലും മാത്രം ഉള്‍പ്പെടുമ്പോള്‍ ഹൈ എന്‍ഡ് മോഡലുകള്‍ മള്‍ട്ടിമീഡിയ സൗകര്യങ്ങളോടെയെത്തുന്ന മൊബൈലുകളുടെ ധര്‍മ്മങ്ങളാണ് നിറവേറ്റുന്നത്. ഇടത്തരം ഉത്പന്നങ്ങളുടെ വില 12,000 രൂപയാണ്.

Advertisement

എല്ലാ മോഡലുകള്‍ക്കും ബ്ലൂടൂത്ത് സൗകര്യം ഉണ്ട്. ഇതിലെ എജിപിഎസ് ടെക്‌നോളജി ഉപയോഗിച്ച് ഫോണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഇന്റര്‍നെറ്റിലൂടെ കണ്ടെത്താനും സാധിക്കും. കാണാതായ ഫോണുകളിലേക്ക് ബര്‍ഗ് സര്‍വ്വറില്‍ നിന്ന് സന്ദേശം അയച്ചാണ് അത് ജിപിഎസിലൂടെ കണ്ടെത്തുന്നത്. പിന്നീട് വാച്ച് ഫോണ്‍ ഈ സന്ദേശത്തോട് പ്രതികരിക്കുകയും ചെയ്യുമെന്ന് കമ്പനിയുടെ ഗ്ലോബല്‍ സെയില്‍സ് ഡയറക്ടര്‍ കോയന്‍ പീറ്റേഴ്‌സ് പറഞ്ഞു.

Advertisement

കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തുടങ്ങിയതിന്റെ ഭാഗമായാണ് വാച്ച് ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചത്. തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ മാത്രം റീട്ടെയില്‍ സ്റ്റോറുകള്‍ തുടങ്ങുന്ന കമ്പനി ഒമ്പത് മാസത്തിനകം ദക്ഷിണേന്ത്യന്‍ വിപണിയിലേക്കും പ്രവേശിക്കും.

അടുത്ത വര്‍ഷാദ്യത്തോടെ ഹെല്‍ത്ത്, ഫിറ്റ്‌നസ് മോണിറ്ററിംഗ് ടെക്‌നോളജി കൂടി ഇതില്‍ അവതരിപ്പിക്കുമെന്ന് ബര്‍ഗ് വ്യക്തമാക്കി. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയാണ് ഈ ഉത്പന്നങ്ങളില്‍ അടുത്ത ഭാവിയില്‍ പ്രതീക്ഷിക്കാവുന്ന മറ്റൊരു മാറ്റം.

Best Mobiles in India

Advertisement