നോക്കിയ ലൂമിയ സിഡിഎംഎ ഫോണ്‍



നോക്കിയ ലൂമിയ സിഡിഎംഎ വേര്‍ഷന്‍ വരുന്നു. ലൂമിയ 800സിയാണ് ഈ വേര്‍ഷനിലെ ആദ്യ ഫോണ്‍. ചൈനയിലാകും ഇത് ആദ്യം വില്പനക്കെത്തുക. ഇതിനായി അവിടുത്തെ ഇന്‍ഡസ്ട്രി, ഐടി സര്‍ട്ടിഫിക്കേഷന്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കമ്പനി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. ചൈനയില്‍ മാര്‍ച്ച് 28ന് ഇത് അവതരിപ്പിക്കുമെന്നാണ് സൂചന.

ചൈനയിലെ മിക്ക നെറ്റ്‌വര്‍ക്ക് ദാതാക്കളും ഈ സിഡിഎംഎ വേര്‍ഷന്റെ വരവിനായി കാത്തിരിക്കുകയാണ്. ലൂമിയ ബ്രാന്‍ഡില്‍ നോക്കിയ മുമ്പിറക്കിയ ഫോണുകള്‍ക്കെല്ലാം ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല അഭിപ്രായമാണുള്ളത്. ഇതേ ബ്രാന്‍ഡില്‍ ഒരു സിഡിഎംഎ ഫോണ്‍ എത്തിയാല്‍ ഈ നെറ്റ്‌വര്‍ക്കില്‍ പെടുന്ന ധാരാളം ഉപഭോക്താക്കള്‍ ലൂമിയ 800സിയെ സ്വീകരിക്കുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍.

Advertisement

ലൂമിയ 800 ജിഎസ്എം മോഡലിലെ സൗകര്യങ്ങള്‍ തന്നെയാണ് സിഡിഎംഎയിലും കമ്പനി ഉള്‍പ്പെടുത്തുക. 3.7 ഇഞ്ച് ഡിസ്‌പ്ലെ, ഗോറില്ല ഗ്ലാസ്, 480x800 പിക്‌സല്‍ റെസലൂഷന്‍, 8 മെഗാപിക്‌സല്‍ ക്യാമറ, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്, വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ എന്നിവയെല്ലാം ഈ മോഡലിലും പ്രതീക്ഷിക്കാം.

Advertisement

ഇതിനെല്ലാം ഉപരി വിന്‍ഡോസ് ഫോണ്‍ 7.5 ഓപറേറ്റിംഗ് സിസ്റ്റത്തിലാകും ഇതിന്റെ പ്രവര്‍ത്തനം. ലൂമിയ 800സി സിഡിഎംഎ മോഡലിന് വിപണിയില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞാല്‍ കമ്പനി ലൂമിയ 719സിയെന്ന മറ്റൊരു മോഡല്‍ കൂടി ഇതേ നെറ്റ്‌വര്‍ക്കില്‍ ഇറക്കാനും സാധ്യതണ്ട്.

Best Mobiles in India

Advertisement