6,299 രൂപയ്ക്ക് ഒരു 3 ജി, ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍


ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ വിപണിയില്‍ ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സ്മാര്‍ട്‌ഫോണുകള്‍ വിവിധ ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ഇതിനോടകം വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ സെല്‍കോണാണ് ഈ നിരയില്‍ പുതിയ ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

കാംപസ് A125 എന്ന പേരില്‍ സെല്‍കോണ്‍ ലോഞ്ച് ചെയ്ത ഫോണിന് 6,299 രൂപയാണ് വില. 3 ജി., ഡ്യുവല്‍ സംവിധാനങ്ങളുള്ള ഫോണാണ് ഇത്. 4.5 ഇഞ്ച് സ്‌ക്രീനും 5 എം.പി. പ്രൈമറി ക്യാമറയുമുള്ള ഫോണ്‍ വിലവച്ചു താരതമ്യം ചെയ്യുമ്പോള്‍ മികച്ച ഫീച്ചറുകളാണ് നല്‍കുന്നത്.

സെല്‍കോണ്‍ കാംപസ് A125-ന്റെ പ്രത്യേകതകള്‍

960-854 പക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1.3 GHz പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. സെക്കന്‍ഡറി ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണ്‍ ജി.പി.ആര്‍.എസ്, 3 ജി, വൈ-ഫൈ, EDGE, ബ്ലുടൂത്ത്, യു.എസ്.ബി. എന്നിവ സപ്പോര്‍ട് ചെയ്യും. 2000 mAh ആണ് ബാറ്ററി.

Most Read Articles
Best Mobiles in India

Have a great day!
Read more...