ഏറ്റവും വില കുറഞ്ഞ വിന്‍ഡോസ് ഫോണ്‍ സെല്‍ക്കോണ്‍ 4,979 രൂപയ്ക്ക് വിപണിയിലിറക്കി


സെല്‍ക്കോണ്‍ അതിന്റെ ആദ്യ വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസ്സ് സ്മാര്‍ട്ട്‌ഫോണായ വിന്‍ 400 ലോഞ്ച് ചെയ്തു. 4,979 രൂപയ്ക്കാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചിട്ടുളളത്.

Advertisement

ഡുവല്‍ സിം, 4 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.3 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 200, 512 എംബി റാം, 5 എംപി പ്രധാന ക്യാമറ, 1.3 എംപി മുന്‍ ക്യാമറ, 4 ജിബി മെമ്മറി എന്നിവയാണ് വിന്‍ 400-ന്റെ പ്രധാന സവിശേഷതകള്‍.

Advertisement

ബ്ലാക്ക്, വൈറ്റ് നിറവ്യതിയാനങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്. 1500 എംഎഎച്ചിന്റെ ബാറ്ററി 5 മണിക്കൂര്‍ ടോക്ക് ടൈമും, 200 മണിക്കൂറിന്റെ സ്റ്റാന്‍ഡ് ബൈ ടൈമും നല്‍കുന്നു. ജിപിആര്‍എസ്/എഡ്ജ്, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

നിലവില്‍ വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസ്സുളള ഇന്‍ഡ്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണാണ് സെല്‍ക്കോണ്‍ വിന്‍ 400.

Best Mobiles in India

Advertisement

English Summary

Celkon Launches India's Cheapest Windows Phone, Priced at Rs 4,979.