സെല്‍കോണ്‍ മില്ലെനിയം Q3000 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 8,999 രൂപ


10,000 രൂപയില്‍ താഴെ വിലയില്‍ എണ്ണിയാല്‍ തീരാത്ത അത്രയും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് നമുക്ക് ലഭിക്കും. ആ നിരയിലേക്ക് ഒരു ഫോണ്‍ കൂടി വരുന്നു. സെല്‍കോണ്‍ മില്ലെനിയം Q3000. 8,999 രൂപയാണ് വില.

Advertisement

ഭാരവും തിക്‌നസും കുറവാണെന്നതാണ് സെല്‍കോണ്‍ പുതിയതായി അവതരിപ്പിച്ച മില്ലെനിയം സീരീസിലെ Q3000 ഫോണിന്റെ പ്രത്യേകത. മോട്ടറോളയുടെ മോട്ടോ E, മൈക്രോമാക്‌സ് യുണൈറ്റ് 2 എന്നിവയെതന്നെയാണ് സെല്‍കോണ്‍ പുതിയ ഫോണിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്.

Advertisement

സെല്‍കോണ്‍ മില്ലെനിയം Q3000 ത്തിന്റെ പ്രത്യേകതകള്‍

5 ഇഞ്ച് FWVGA ഡിസ്‌പ്ലെ, 480-854 പിക്‌സല്‍ റെസല്യൂഷന്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 1.3 GHz ക്വാഡ്‌കോര്‍ മീഡിയടെക് പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി പ്രൈമറി ക്യാമറ, 1.3 എം.പി ഫ്രണ്ട് ക്യാമറ, 3 ജി സപ്പോര്‍ട് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

3000 mAh ബാറ്ററി 3 ജി നെറ്റ്‌വര്‍ക്കില്‍ 12 മണിക്കൂര്‍ സംസാരസമയവും 375 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Advertisement
Best Mobiles in India

Advertisement

English Summary

Celkon Millennium Q3000 Budget Android KitKat Smartphone Listed at Rs 8,999, Celkon Launched new Android KitKat Smartphone, Celkon Millennium Q3000, Read More...