7,999 രൂപയ്ക്ക് സെല്‍കോണിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണ്‍


ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതക്കളായ സെല്‍കോണ്‍ പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. മില്ലേനിയം വോഗ് Q455 എന്നു പേരിട്ടിരിക്കുന്ന ഫോണിന് 7,999 രൂപയാണ് വില.

Advertisement

വരും ദിവസങ്ങളില്‍ ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുള്ള 25 പുതിയ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ജൂണില്‍ സെല്‍കോണ്‍ ഗിസ്‌ബോട്ടിനോട് പറഞ്ഞിരുന്നു. അതില്‍ ഉള്‍പ്പെട്ട ഫോണാണ് ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

Advertisement

960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് IPS OGS ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 8 എം.പി ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 1.3 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 2000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

Best Mobiles in India

Advertisement

English Summary

Celkon Millennium Vogue Q455 With KitKat OS Launched At Rs 7,999, Celkon Launched Millennium Vogue Q455 Smartphone, New Budget android KitKat Smartphone from Celkon, Read More...