നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേക്ക് രണ്ടെണ്ണം കൂടി



ഫോണ്‍ വിളിക്കാന്‍ മാത്രമല്ല മാങ്ങ എറിഞ്ഞൊടിക്കാനും, പട്ടിയെ എറിഞ്ഞോടിക്കാനും പറ്റിയതാണ് നോക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ എന്നാണ് പൊതുവെയുള്ള അഭിപ്രായം.  പെട്ടെന്നു കേടു വരാത്ത മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ എന്ന പ്രതിഛായ നോക്കിയക്കു സ്വന്തമെന്നു ചുരുക്കം.  നോക്കിയ ലുമിയ 601, നോക്കിയ 603 എന്നിവ നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ്.

നോക്കിയ 603 സിംബിയന്‍ ബെല്ലെ ഓപറേറ്റിംഗ് സിസ്റ്റത്തിലും നോക്കിയ ലുമിയ 601 വിന്‍ഡോസ് ഫോണ്‍ 7.5 ഓപറേറ്റിംഗ് സിസ്റ്റത്തിലും ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  നോക്കിയ 603യുടെ ഡിസ്‌പ്ലേ 3.5 ഇഞ്ചും, നോക്കിയ ലുമിയ 601ന്റേത് 3.7 ഇഞ്ച് ഡബ്ല്യുവിജിഎ ടച്ച് സ്‌ക്രീനും ആണ്.

Advertisement

ജിയോ റ്റാഗിംഗ്, ഫെയ്‌സ് ഡിറ്റെക്ഷന്‍ എന്നീ സൗകര്യങ്ങളുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് നോക്കിയ 603 സ്മാര്‍ട്ട്‌ഫോണിന്റേത്.  അതേസമയം 8 മെഗാപിക്‌സല്‍ ആണ് നോക്കിയ ലുമിയ 601ന്റേത്.  നോക്കിയ 603യ്ക്ക് 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്.  1 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം 8255 ആണ് നോക്കിയ ലുമിയ 601ന്റെ പ്രോസസ്സര്‍.

Advertisement

512 എംബി റാം, 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രൊഎസ്ഡി കാര്‍ഡ് എന്നിവ ഈ ഇരു നോക്കിയ സ്മാര്‍ട്ട്‌ഫോണുകളുടെയും പ്രത്യേകതകളാണ്.  വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍, 3,5 ഓഡിയോ ജാക്ക്, ഇന്‍-ബില്‍ട്ട് ഓഡിയോ, വീഡിയോ പ്ലെയറുകള്‍, , എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ട്, മികച്ച ബാറ്ററി ബാക്ക് അപ്പ് എന്നിവ ഇരു സ്മാര്‍ട്ട്‌ഫോണുകളുടെയും പോതു ഗുണങ്ങളാണ്.

20,000 രൂപയാണ് നോക്കിയ 603 സ്മാര്‍ട്ട്‌ഫോണിന് പ്രതീക്ഷിക്കപ്പെടുന്നത്.  അതേസമയം നോക്കിയ ലുമിയ 601ന്റെ വിലയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

Best Mobiles in India

Advertisement