ക്യാമറയില്‍ ആരാണു മുമ്പന്‍; ഐ ഫോണ്‍ 5 എസും ഐ ഫോണ്‍ 5-ഉം തമ്മില്‍ ഒരു താരതമ്യം


ആപ്പിള്‍ ഐ ഫോണിന്റെ ക്യാമറകള്‍ എന്നും ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചു വാങ്ങിയിട്ടുള്ളതാണ്. പിക്‌സല്‍ അധികമില്ലെങ്കിലും മികച്ച ക്വാളിറ്റിയാണ് ചിത്രങ്ങള്‍ക്കുള്ളത് എന്നത് അംഗീകരിക്കാതെ തരമില്ല.

Advertisement

ആപ്പിള്‍ ഓരോതവണ പുതിയ ഫോണ്‍ ലോഞ്ച് ചെയ്യുമ്പോഴും ക്യാമറയുടെ നിലവാരം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഐ ഫോണ്‍ 5 എസിലും സ്ഥിതി ഇതുതന്നെ.

Advertisement

ഐ ഫോണ്‍ 5 എസിലെ F2.2 ലെന്‍സും 8 മെഗാപികസ്ല്‍ ക്യാമറയും കുറഞ്ഞ വെളിച്ചത്തിലും നല്ല തെളിമയാണ് ചിത്രത്തിനു നല്‍കുന്നത്. ഡ്യുവല്‍ എല്‍.ഇ.ഡി. ഫ് ളാഷും ഇതിന് സഹായിക്കുന്നുണ്ട്.
ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇത്രയും പറഞ്ഞത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ 5-ഉം അടുത്തിടെ ഇറങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ 5 എസും തമ്മില്‍ ക്യാമറയുടെ കാര്യത്തില്‍ ഉള്ള വ്യത്യാസം പറയാനാണ്.

ഐ ഫോണ്‍ 5 നേക്കാള്‍ എന്തുകൊണ്ടും മികച്ചത് ഐ ഫോണ്‍ 5 എസ് ക്യാമറയാണെന്ന് അംഗീകരിക്കേണ്ട കാര്യം തന്നെയാണ്. അത് തെളിയിക്കുന്നതിനായി ഏതാനും ഫോട്ടോകള്‍ ഇവിടെ കൊടുക്കുകയാണ്. ഒരേ ചിത്രം തന്നെ ഒരേ സാഹചര്യത്തില്‍ ഐ ഫോണ്‍ 5-ലും ഐ ഫോണ്‍ 5 എസിലും പകര്‍ത്തിയപ്പോഴുള്ള വ്യത്യാസം കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കകാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

iPhone 5S

ഇത് ഐ ഫോണ്‍ 5 എസ് ഉപയോഗിച്ച് എടുത്ത ചിത്രമാണ്. പകല്‍ വെളിച്ചത്തില്‍ ഫില്‍ടറുകളുടെ സഹായം ഇല്ലാതെയാണ് എടുത്തിരിക്കുന്നത്. എഡിറ്റിംഗും നടത്തിയിട്ടില്ല. ഇനി ഇതേ ചിത്രം ഐ ഫോണ്‍ 5 ഉപയോഗിച്ച് എടുത്തത് കാണാന്‍ അടുത്ത സ്ലൈഡറിലേക്ക് പോകുക.

 

iPhone 5

ഇത് ഐ ഫോണ്‍ 5 ഉപയോഗിച്ച് എടുത്തതാണ്. ഒറ്റനോട്ടത്തില്‍ രണ്ടു ചിത്രങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളില്ലെങ്കിലും വൈറ്റ് ബാലന്‍സ് കൂടുതല്‍ കൃത്യമായിരിക്കുന്നത് ഐ ഫോണ്‍ 5 എസ്. ഫോണ്‍ ക്യാമറയിലാണ്.

 

iPhone 5S

ഇതും പകല്‍ വെളിച്ചത്തില്‍ ഐ ഫോണ്‍ 5 എസ്. ഉപയോഗിച്ച് എടുത്ത ചിത്രമാണ്. ഇതേ ചിത്രം ഐ ഫോണ്‍ 5-ല്‍ എങ്ങനെയെന്നറിയാന്‍ അടുത്ത സ്ലൈഡര്‍ കാണുക

 

iPhone 5

ഇത് ഐ ഫോണ്‍ 5-ല്‍ എടുത്ത ഫോട്ടോ. ഇതിലും രണ്ടും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളില്ല.

 

iPhone 5S

ഔട്ട് ഡോറില്‍ എടുത്ത രണ്ട് ഫോട്ടോകള്‍ നമ്മള്‍ കണ്ടു. എന്നാല്‍ ഇനി മുറിക്കകത്ത് വച്ച് എടുത്ത ചില ചിത്രങ്ങള്‍ കണ്ടു നോക്കാം. ഇത് ഐ ഫോണ്‍ 5 എസില്‍ എടുത്ത ചിത്രമാണ്.

 

iPhone 5

ഇതേചിത്രം ഐ ഫോണ്‍ 5-ല്‍ എടുത്തപ്പോള്‍ വ്യത്യാസം പ്രകടമാണ്. ഐ ഫോണ്‍ 5 -ല്‍ എടുത്ത ചിത്രത്തിന് ബ്രൈറ്റ്‌നസ് വളരെ കുറവാണ്. ചിത്രം ഇരുണ്ടുപോയി.

 

iPhone 5S

ഇന്‍ഡോറില്‍ എടുത്ത മറ്റൊരു ചിത്രം കൂടി കണ്ടുനോക്കാം. ഇത് ഐ ഫോണ്‍ 5 എസ്. ഉപയോഗിച്ച് എടുത്ത ചിത്രമാണ്. ഫ് ളാഷില്ലാതെയാണ് ഇത് എടുത്തിരിക്കുന്നത്. ഇനി ഐ ഫോണ്‍ 5 ഉപയോഗിച്ച് എടുത്ത ചിത്രം കാണാന്‍ അടുത്ത സ്ലൈഡ് എടുക്കുക.

 

iPhone 5

ഇത് ഐ ഫോണ്‍ 5 ഉപയോഗിച്ച് എടുത്ത ഫോട്ടോ. ഫ് ളാഷില്ലാതെതന്നെ. ഇവിടെയും വ്യത്യാസം പ്രകടമാണ്. 5 എസ് ക്യാമറയില്‍ ചിത്രം കൂടുതല്‍ തെളിഞ്ഞു കാണുന്നു. ഇനി ഇതേ ചിത്രം ഫ് ളാഷ് ഉപ യോഗിച്ച് എടുത്തപ്പോള്‍ എങ്ങനെയെന്നറിയാന്‍ അടുത്ത ചിത്രം കാണുക.

 

iPhone 5S

ഇത് ഐ ഫോണ്‍ 5 എസ് ഉപയോഗിച്ച് എടുത്ത ചിത്രം

 

iPhone 5

ഇത് ഐ ഫോണ്‍ 5 ഉപയോഗിച്ച് എടുത്ത ചിത്രം. ഇവിടെയും വ്യത്യാസം പ്രകടമാണ്. ഐ ഫോണ്‍ 5-നേക്കാള്‍ മികച്ചു നില്‍ക്കുന്നത് ഐ ഫോണ്‍ 5 തന്നെ എന്ന് നിസംശയം പറയാം.

 

Best Mobiles in India