വൺപ്ലസ് 6 വാങ്ങണോ അതോ വൺപ്ലസ് 5 തന്നെ മതിയോ? ഏതാണ് നല്ലത്?


വൺപ്ലസ് 6 എത്തിയിരിക്കുകയാണല്ലോ. ഏറെ കാത്തിരിപ്പിനോടുവിൽ എത്തിയ ഈ മോഡൽ ടെക് ലോകത്ത് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒതുങ്ങുന്ന വിലയിൽ ഗംഭീര സൗകര്യങ്ങളോടും ഡിസൈനോടും കൂടി എത്തിയിരിക്കുന്ന ഈ ഫോൺ ഏതൊരാളെയും ആകർഷിക്കുന്നു.

Advertisement


എന്നാൽ ഇതിന് തൊട്ടുമുമ്പിറങ്ങിയ വൺപ്ലസ് 5 മോഡലും സവിശേഷതകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. ഈയവസരത്തിൽ ഇരു മോഡലുകളും തമ്മിലുള്ള ഒരു താരതമ്യ പഠനം നടത്തുകയാണ് ഇവിടെ.

ഡിസൈൻ

Advertisement

വൺപ്ലസ് ഫോണുകൾ അവരുടെ മനോഹരമായ ഡിസൈൻ കാരണം എല്ലായ്പ്പോഴും ശ്രദ്ധനേടാറുണ്ട്. ഒപ്പം വൺപ്ലസ് 6ഉം ആ പ്രതീക്ഷ തെറ്റിക്കുന്നില്ല. പിറകിൽ ഗ്ലസ് പാനലോട് കൂടിയാണ് മോഡൽ എത്തിയത്. വൺപ്ലസ് ചരിത്രത്തിൽ ആദ്യത്തേത് ആണിത്. വൺപ്ലസ് 6 ഗ്ലാസ് റിയർ പാനൽ സൗന്ദര്യാത്മകമായി ആകർഷകമാവുക മാത്രമല്ല, ഉപയോക്താക്കൾക്ക് ഒരു പ്രീമിയം ഫോൺ എന്ന വിചാരം നിലനിർത്തുകയും ചെയ്യും.

പിറകിൽ ഗ്ലാസ് പാനൽ വൺപ്ലസ് മാത്രമല്ല, മറ്റു കമ്പനികളും നിർമിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാൽ വൺപ്ലസ് ഗ്ലാസ് പാനലിനെ വിത്യസ്ഥമാക്കാൻ പോകുന്നത് അതിന്റെ രൂപകൽപ്പന കൊണ്ടാണ്.പൊതുവെ 3 തട്ടുകൾ വരെയാണ് നിലവിലുള്ള പല ഫോണുകളിലും ഉപയോഗിക്കുന്നത് എങ്കിൽ ഇവിടെ വൺപ്ലസ് 6ൽ 5 തട്ടുകളുള്ള ഗ്ലാസ് പാനൽ ആണ് നിർമിച്ചിരിക്കുന്നത്. ഇത് ഫോണിന്റെ പിറകുവശത്തെ ഏത് ഭാഗത്തു നിന്നും നോക്കിയാൽ ഒരു പ്രീമിയം ഡിസൈൻ ആയി അനുഭവപ്പെടും.

Advertisement

വൺപ്ലസ് 5 നെ അപേക്ഷിച്ച് ഫോണിനുള്ള ഏറ്റവും പ്രകടമായ മാറ്റങ്ങളിൽ ഒന്ന് ഇത് തന്നെയാണ്. ഡിസൈനിന്റെ കാര്യത്തിൽ ആകെ ആ മാറ്റം കാണാം. അത് മുൻവശമാകട്ടെ പിറകിലാകട്ടെ.

ഡിസ്‌പ്ലെ

പുതിയ നോച്ച് സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി കൂടുതൽ വിസ്താരമുള്ള സ്ക്രീൻ സൗകര്യം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. നോച്ച് കാരണം ഫോൺ വലുതാക്കാതെ തന്നെ സ്ക്രീൻ സൗകര്യം കൂടുതൽ വലുതാക്കിയിട്ടുണ്ട്. വൺപ്ലസ് 5ലും പരമാവധി എഡ്ജ് സ്ക്രീൻ ഉണ്ടായിരുന്നെങ്കിലും നോച്ച് ഉണ്ടായിരുന്നില്ല. വൺപ്ലസ് 6 സ്മാർട്ട്ഫോൺ മുമ്പത്തേക്കാൾ കൂടുതൽ ഉപയോഗപ്രദമായ സ്ക്രീൻ ഏരിയ നൽകുമെന്ന് ഇതിലൂടെ വ്യക്തം.

6.28 ഇഞ്ചിന്റെ 2280*1080 ഫുൾ എച് ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 19:9 അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലെ. എന്നാൽ വണ്‍പ്ലസ് 5ന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി 1080X1920 ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ ആയിരുന്നു ഉണ്ടായിരുന്നത്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഉണ്ടായിരുന്നു.

Advertisement

ക്യാമറ

ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് വണ്‍പ്ലസ് 5നു നല്‍കിയിരുന്നത്. 16എംപി സോണി IMX398 സെന്‍സര്‍, 1.12മൈക്രോ പിക്‌സല്‍ f/1.7 അപ്പര്‍ച്ചര്‍ എന്നിവയോട് കൂടിയ പ്രധാന ക്യാമറകളും മുന്‍ ക്യാമറയിൽ 16എംപി 1 മൈക്രോണ്‍പിക്‌സല്‍ സോണി IMX371 സെന്‍സര്‍, f/2.0 അപ്പര്‍ച്ചര്‍ സൗകര്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.

പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് പുതിയ ഫോണിനുള്ളത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്.

Advertisement

ഹാർഡ്‌വെയർ

വൺപ്ലസ് 6 ൽ Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 128ജിബി/ 256ജിബി മെമ്മറിയും ആണ് ഉള്ളത് എങ്കിൽ ഏറ്റവും പുതിയ ക്വല്‍കോം സ്‌നാപ്ഡ്രാഗനാണ് വൺപ്ലസ് 5 ഫോണിന് ശക്തി പകരുന്നത്. അഡ്രിനോ 540 ജിപിയുവും ഒപ്പമുണ്ട്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങിയിരുന്നത്. 8ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

സോഫ്ട്‍വെയർ

ആൻഡ്രോയ്ഡിനോടൊപ്പം ഓക്സിജൻ ഒഎസ് സവിശേഷതകൾ കൂടിയാകുമ്പോൾ നിലവിലുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് എക്സ്പീരിയൻസ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ചരിത്രമാണ് കമ്പനിയുടെ എല്ലാ മോഡലുകൾക്കും ഉള്ളത്. വിപണിയിൽ നിലവിലുള്ള എല്ലാ മാറ്റങ്ങളെയും മറ്റും വ്യക്തമായും വിശദമായും നിരീക്ഷിച്ചു വിശകലനം നടത്തിയ ശേഷം മാത്രമാണ് വൺപ്ലസ് തങ്ങളുടെ പുതിയ ഓരോ മോഡലുകളും വിപണിയിലെത്തിക്കുന്നത്.

Advertisement

ഇവിടെ വൺപ്ലസ് 6 എത്തുന്നത് ഓറിയോ 8.1 ആൻഡ്രോയ്ഡിലാകുമ്പോൾ വൺപ്ലസ് 5 എത്തിയിരുന്നത് അന്നത്തെ ആൻഡ്രോയിഡ് 7ൽ ആയിരുന്നു. എന്നാൽ ഇപ്പോൾ 5ന് ഓറിയോ അപ്ഡേറ്റ് ലഭ്യമായിട്ടുണ്ട്. വൈകാതെ തന്നെ ഇരു മോഡലുകൾക്കും ആൻഡ്രോയിഡ് പി ബീറ്റ ലഭ്യമാകും എന്നും പ്രതീക്ഷിക്കാം.

വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ ഇനിയും വങ്ങണമോ??

ഇത്രയും കാര്യങ്ങളിലൂടെ നോക്കിയാൽ ഡിസൈനിൽ വന്നിരിക്കുന്ന കാര്യമായ മാറ്റം വൺപ്ലസ് 6ന്റെ എടുത്തുപറയേണ്ട സവിശേഷത തന്നെയാണ്. ഒപ്പം അല്പം മെച്ചപ്പെട്ട ക്യാമറയും ഒരു പ്രത്യേകത ആണ്. 5 ഉള്ളവർ അത്ര അത്യാവശ്യമായി മാറണം എന്ന് തോന്നുന്നില്ല. എന്നാൽ പുതിയ ഓരോ മോഡലുകൾ മാറ്റി വാങ്ങുന്നവരെ സംബന്ധിച്ച് പുതിയത് വാങ്ങി നോക്കാം. വില 35000 മുതൽ തുടങ്ങുന്നു.

Best Mobiles in India

English Summary

Comparison Between Oneplus 6 and Oneplus 5