5,999 രൂപയ്ക്ക് കൂള്‍പാഡിന്റെ കൂള്‍ 3 സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍നിര്‍മാതാക്കളായ കൂള്‍പാഡ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ കൂള്‍ 3യെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 5,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ ആഴ്ച ആവസാനത്തോടെ ഓണ്‍ലൈന്‍ വിപണിയില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും. ഓഫ്‌ലൈന്‍ വിപണി സംബന്ധിച്ച വിവരം ലഭ്യമല്ല.

ഡ്യൂഡ്രോപ് നോച്ചാണ്

ഡ്യൂഡ്രോപ് നോച്ചാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. വശങ്ങള്‍ വ്യത്യസ്ത നിറങ്ങളുള്ള ഇരട്ട ഗ്ലോസി കളര്‍ ബാക്ക് കവറാണ് ഫോണിലുള്ളത്. മിഡ്‌നൈറ്റ് ബ്ലൂ, ഓഷ്യന്‍ ഇന്റിഗോ, ടീല്‍ ഗ്രീന്‍, റൂബി ബ്ലാക്ക് നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. ലുക്കിനൊപ്പം സാമാന്യം ഭേദപ്പെട്ട ഫീച്ചറും ഫോണിലുണ്ട്.

കൂള്‍പാഡ് കൂള്‍ 3

5.7 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് കൂള്‍പാഡ് കൂള്‍ 3ലുള്ളത്. 90 ശതമാനമാണ് സ്‌ക്രീന്‍ ടു ബോഡി റേഷ്യോ. 1.3 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ യുനിസോക് പ്രോസസ്സറിനൊപ്പം 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനു കരുത്തു പകരുന്നു. ക്യാമറ ഭാഗത്തും ഫോണ്‍ മികവു പുലര്‍ത്തുന്നുണ്ട്.

ഇരട്ട ക്യാമറ

പിന്‍ ഭാഗത്ത് 8+0.3 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 5 മെഗാപിക്‌സലിന്റെ സെല്‍ഫി ഷൂട്ടര്‍ ക്യാമറയാണ്. മികച്ച വീഡിയോ കോളിംഗ് ഈ ക്യാമറ വാഗാദാനം നല്‍കുന്നു. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 3,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഫെബ്രുവരി അഞ്ചിനാണ് കൂള്‍പാഡ് കൂള്‍ 3യെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡ്യൂഡ്രോപ് നോച്ച് പ്രദര്‍ശിപ്പിക്കുന്ന ടീസറും കമ്പനി ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആദ്യ ഡ്യൂഡ്രോപ് ഡിസ്‌പ്ലേ ഫോണ്‍ എന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്.

മോഡലുകളുടെ വില്‍പ്പന

കൂള്‍പാഡ് മെഗാ 5, മെഗാ 5എം, മെഗാ 5സി എന്നിവയാണ് കമ്പനി ഏറ്റവും ഒടുവിലായി പുറത്തിറക്കിയ മോഡലുകള്‍. 3,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഓഫ്‌ലൈന്‍ മള്‍ട്ടി-ബ്രാന്‍ഡ് സ്റ്റാറുകളിലൂടെ മാത്രമാണ് ഈ മോഡലുകളുടെ വില്‍പ്പന. ഈ മോഡലുകളെക്കുറിച്ചും കൂടുതല്‍ അറിയാം.

കൂള്‍പാഡ് മെഗാ 5എം

5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ

1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്ലോസസ്സര്‍

1ജി.ബി റാം

16 ജി.ബി ഇന്റേണല്‍ മെമ്മറി

32 ജി.ബി വരെ ഉയര്‍ത്താം

5 എം.പി പിന്‍ ക്യാമറ

2എം.പി മുന്‍ ക്യാമറ

2,000 മില്ലി ആംപയര്‍ ബാറ്ററി

കൂള്‍പാഡ് മെഗാ 5സി

5.45 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്ലോസസ്സര്‍

1ജി.ബി റാം

16 ജി.ബി ഇന്റേണല്‍ മെമ്മറി

5 എം.പി പിന്‍ ക്യാമറ

5 എം.പി മുന്‍ ക്യാമറ

2,500 മില്ലി ആംപയര്‍ ബാറ്ററി

കൂള്‍പാഡ് മെഗാ 5

5.7 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

18:9 ആസ്‌പെക്ട് റേഷ്യോ

1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്ലോസസ്സര്‍

3ജി.ബി റാം

32 ജി.ബി ഇന്റേണല്‍ മെമ്മറി

13+0.3 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

5എം.പി മുന്‍ ക്യാമറ

3,000 മില്ലി ആംപയര്‍ ബാറ്ററി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

Most Read Articles
Best Mobiles in India
Read More About: smartphone mobile news coolpad

Have a great day!
Read more...

English Summary

Coolpad Cool 3 launched for Rs 5,999