ഈ മാസം ഫോണ്‍ വാങ്ങുന്നുണ്ടോ ? മികച്ച ഇരട്ട പിന്‍ ക്യാമറയുള്ള മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്


മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ഷമാണ് കടന്നുപോകാന്‍ പോകുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വിപണിയില്‍ വിലസിയ വര്‍ഷം. ബഡ്ജറ്റിലൊതുങ്ങുന്നതും എന്നാല്‍ സാങ്കേതികമായി മികവുറ്റതുമായ നിരവധി മോഡലുകളെ 2018ല്‍ നമുക്ക് പരിചയപ്പെടന്‍ കഴിഞ്ഞു.

Advertisement

2018 അവസാനിക്കാനിരിക്കെ അവസാന മാസമായ ഡിസംബറില്‍ മിഡ്‌റേഞ്ചിലുള്ള സമാര്‍ട്ട്‌ഫോണ്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കായി മികച്ച മോഡലുകളെ ഇവിടെ പരിചയപ്പെടാം. ഇവയിലെല്ലാം ഇരട്ട പിന്‍ ക്യാമറയുണ്ടെന്ന പ്രത്യേകയും പ്രത്യേകം ശ്രദ്ധിക്കുമല്ലോ...

Advertisement

ക്യാമറയില്‍ മികവു പ്രലര്‍ത്തിയിരിക്കുന്ന മോഡലുകളെയാണ് നമ്മള്‍ ഇവിടെ പരിചയപ്പെടുത്തുന്നതിലേറെയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിംഗെന്ന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു. മികച്ച ചിത്രം പകര്‍ത്താന്‍ ഉദ്ദേശിക്കുന്നവരെ ഈ മോഡലുകള്‍ തൃപ്തിപ്പെടുത്തുമെന്നുറപ്പ്. ചില മോഡലുകള്‍ നൈറ്റ് മോഡിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാമറകളുണ്ട്. ലോ ലൈറ്റില്‍ പോലും ഇവ മികച്ച ചിത്രങ്ങള്‍ പകര്‍ത്തുന്നു.

മുന്‍ ക്യാമറയും പിന്‍ ക്യാമറയും മികവുപുലപര്‍ത്തിയ മോഡലുകളും ഏറെയുണ്ട് ശ്രേണിയില്‍. പ്രൊഫഷണല്‍ രീതിയില്‍ ചിത്രങ്ങളെടുക്കാനും അതേരീതിയില്‍ത്തന്നെ വീഡിയോ ചിത്രീകരിക്കാനും പല മോഡലുകളും സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മികച്ച സ്മാര്‍ട്ട്‌ഫോണുകളെ ഇവിടെ പരിചയപ്പെടാം.


റിയല്‍മി യു1

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ. 2350X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. ഡിസ്‌പ്ലേ കരുത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുണ്ട്.

3ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി, 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും.

മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഉയര്‍ത്താനാകും.

ഇരട്ട സിം മോഡലായ ഈ ഫോണ്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.

പിന്നില്‍ 13, 2 മെഗാപിക്‌സലുകളുടെ ഇരട്ട ക്യാമറയാണുള്ളത്.

മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

രണ്ട് സിം കാര്‍ഡുകളിലും 4ജി വോള്‍ട്ട് പ്രവര്‍ത്തിക്കും.

3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

വിവോ വി9

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ. 2280X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍.

2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 626 ചിപ്പ്‌സെറ്റാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

4ജി.ബി റാം, 64 ജി.ബി ഇന്റേണല്‍ മെമ്മറി

എല്‍.ഇ.ഡി ഫഌഷോടുകൂടിയ 16,5 മെഗാപിക്‌സലുകളുടെ ഇരട്ട പിന്‍ ക്യാമറയാണ് ഫോണിലുള്ളത്. മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുണ്ട്.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സുരക്ഷയ്ക്കായുണ്ട്.

3,260 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

ഷവോമി റെഡ്മി നോട്ട് 6 പ്രോ

6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ.

1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറാണ് ഫോണിന് കരുത്തു പകരുന്നത്.

4ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനെ കരുത്തനാക്കുന്നു.

12, 5 മെഗാപിക്‌സലുകളുടെ ഇരട്ട പിന്‍ ക്യാമറയാണ് ഫോണിലുള്ളത്.

മുന്നില്‍ ഉപയോഗിച്ചിരിക്കുന്നതും 20,2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറയാണ്.

4ജി, ബ്ലൂടൂത്ത് 5 കണക്ടീവിറ്റി ഫോണിലുണ്ട്.

4,000 മില്ലിആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ഫോണിലുള്ളത്.

റിയല്‍മി 2 പ്രോ

6.3 ഇഞ്ചാണ് ഡിസ്‌പ്ലേ. 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ ഫോണിന് പ്രത്യേക രൂപഭംഗി നല്‍കുന്നു.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

4ജി.ബി, 6ജി.ബി, 8ജി.ബി റാം വേരിയന്റുകളിലാണ് ഫോണുള്ളത്.

256 ജി.ബി വരെ മെമ്മറി കരുത്ത് ഉയര്‍ത്താനാകും.

രണ്ട് സിംകാര്‍ഡ് പോര്‍ട്ടും ഒരു മെമ്മറി കാര്‍ഡ് പോര്‍ട്ടുമുണ്ട്.

16,2 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറയും 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്.

3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

ഓപ്പോ എ3എസ്

6.2 ഇഞ്ച് ഫുള്‍ വ്യു ഡിസ്‌പ്ലേ

1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍

2ജി.ബി റാം , 3ജി.ബി റാം വേരിയന്റുകളിലുണ്ട്.

ഇരട്ട സിംകാര്‍ഡ് മോഡലാണ് എ3എസ്

13, 2 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ക്യാമറയും 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഫോണിലുണ്ട്.

4,230 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

അസ്യൂസ് മാക്‌സ് പ്രോ എം1

5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ

1.8 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

3,4,6 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും

13,16 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ, 5 മെഗാപിക്‌സലിന്റെ മുന്‍ക്യാമറ.

5,000 മില്ലി ആംപയറിന്റെതാണ് ബാറ്ററി കരുത്ത്‌

നോക്കിയ 5.1 പ്ലസ് (നോക്കിയ എക്‌സ് 5 )

5.86 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത് 720X1520 പിക്‌സലാണ് റെസലൂഷന്‍.

3ജി.ബി റാം, 32 ജി.ബി ഇന്റേണല്‍ മ്മെമറി എന്നിവ ഫോണിന് കരുത്തു പകരും.

400 ജ.ബി വരെ എക്‌സ്റ്റേണല്‍ മെമ്മറി വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയും ഫോണിനുണ്ട്.

13,5 മെഗാപിക്‌സലുകളുടെ ഇരട്ട പിന്‍ക്യാമറയും 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും എക്‌സ് 5ലുണ്ട്.

3,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി.

സാംസംഗ് ഗ്യാലക്‌സി ഓണ്‍8 2018

6 ഇഞ്ചാണ് ഡിസ്‌പ്ലേ. എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയായതുകൊണ്ടു തന്നെ ഈ മോഡലിന് ആരാധകര്‍ ഏറെയാണ്.

2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ രൂപഭംഗി ഏറിയതാണ്.

4ജി.ബി റാം, 64 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ ഫോണിന് കരുത്തു പകരുന്നു.

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

16,5 മെഗാപിക്‌സലുകളുടെ ഇരട്ട ക്യാമറയാണ് പിന്‍ഡ ഭാഗത്തുള്ളത്.

മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

3,500 മില്ലി ആംപയറിന്റേതാണ് ബാറ്ററി.

ഈ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31-ന് ശേഷം പ്രവര്‍ത്തിക്കുകയില്ല; ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

Best Mobiles in India

English Summary

December buying guide: Best mid-range dual rear camera smartphones to buy in India this month