ഫോൺ മോഡലുകളുടെ നിറത്തിൽ എന്തെങ്കിലും കാര്യമുണ്ടോ??


ഫോണുകളിൽ നമ്മൾ സ്ഥിരമായി കാണുന്ന രണ്ട് നിറങ്ങളുണ്ട്. വെള്ളയും കറുപ്പും. കാലാകാലങ്ങളിൽ എല്ലാ ഫോൺ നിർമാതാക്കളും സ്ഥിരമായി ഫോണുകൾ ഇറക്കിപ്പൊരുന്നത് ഈ രണ്ടു നിറങ്ങളിൽ തന്നെയാണ്. എന്നാൽ ഇടക്കിടെ ചില ഫോണുകൾ സ്പെഷ്യൽ എഡിഷൻ എന്ന പേരിൽ നിറങ്ങളിലും വരാറുണ്ട്. എന്തുകൊണ്ട് നിറങ്ങൾ അധികം വരുന്നില്ല? എന്തുകൊണ്ട് കറുപ്പും വെളുപ്പും മാത്രം അമിതമായി ഉപയോഗിക്കുന്നു? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരു ചെറിയ അന്വേഷണം നടത്തുകയാണ് ഇവിടെ.

Advertisement

തുടക്കം ഗൂഗിൾ പിക്സൽ ഫോണുകളിൽ നിന്ന് തന്നെ ആവട്ടെ. നമ്മൾ കണ്ട സാധാരണ പിക്സൽ, പിക്സൽ 2 മോഡലുകളുടെ നിറങ്ങൾ കറുപ്പും വെളുപ്പും തന്നെയാണ്. എന്നാൽ അത് കൂടാതെ സ്‌പെഷ്യൽ എഡിഷൻ ആയി ചുവപ്പ് അടക്കം പല നിറങ്ങളിൽ കൂടെ ഈ മോഡൽ എത്തിയിട്ടുണ്ട്. പക്ഷെ അത് വാങ്ങണം എങ്കിൽ കീശ ഒന്നുകൂടെ കാലിയാകും. നിറങ്ങൾക്ക് ഇത്രയും വിലയോ? പകരം പല നിറങ്ങളിലും ഡിസൈനുകളിലും ഉള്ള ബാക്ക് കേസുകൾ വാങ്ങി ഇട്ടാൽ പോരെ.. എന്തിന് സ്പെഷ്യൽ എഡിഷനുകൾ തന്നെ നമ്മൾ വാങ്ങുന്നു, അല്ലെങ്കിൽ വാങ്ങാൻ ആഗ്രഹിക്കുന്നു?

Advertisement

ഇവിടെ ശ്രദ്ധിക്കേണ്ട നമ്മൾ മനസ്സിലാക്കേണ്ട ചിലതുണ്ട്. അത് നമ്മിടെയൊക്കെ ഒരു സൈക്കോളജി തന്നെയാണ്. നമ്മൾ ഒരു പുതിയ ഷർട്ട് എടുക്കുമ്പോൾ അല്ലെങ്കിൽ ചുരിദാർ എടുക്കുമ്പോൾ പരമാവധി മറ്റുള്ളവരുടെ മുമ്പിൽ എടുത്തു കാണിക്കുന്ന അവരിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു നിറം, അല്ലെങ്കിൽ ഡിസൈൻ തിരഞ്ഞെടുക്കുന്നു. അത് തന്നെയാണ് ഇവിടെയും കാര്യം. അതുകൊണ്ട് തന്നെയാണ് നമുക്ക് ഇത്രയധികം പണം അധികമായി ഈ നിറങ്ങളുള്ള ഫോണുകൾക്ക് കൊടുക്കേണ്ടി വരുന്നതും. ഒപ്പം ഈ ഡിസൈനുകൾക്ക് ആവശ്യമായ നിർമ്മാണചിലവും കമ്പനിക്ക് കിട്ടണമല്ലോ.


ഇനി പല കമ്പനികളും ഇറക്കിയ നിറങ്ങളോട് കൂടിയ ഫോണുകളെ കുറിച്ചു നോക്കുകയാണെങ്കിൽ അങ്ങു ഐഫോൺ മുതൽ കാണാം നമുക്ക് ഈ വ്യത്യാസം. ഐഫോണുകൾ കറുപ്പിലും വെള്ളയിലും ആണ് സ്ഥിരമായി എത്താറുണ്ട് എങ്കിലും ഇടയ്ക്ക് ചുവപ്പും ഗോൾഡൻ നിറവും എല്ലാം തന്നെ ഇറക്കാറുമുണ്ട്. ഇവയൊക്കെ തന്നെ നല്ല രീതിയിൽ വിപണി കീഴടക്കാറുമുണ്ട്. നിലവിൽ ഏറ്റവും അധികം ബാക്ക് കവറുകൾ, കേസുകൾ ഇറങ്ങുന്നത് ഐഫോണിന് ആണെന്നിരിക്കെ എങ്ങനെ ഇവയെ മറികടന്ന് ഈ മോഡലുകൾ വിപണിയിൽ പിടിച്ചു നിൽക്കുന്നു എന്നത് ആളുകളുടെ ഞാൻ നേരത്തെ മുകളിൽ പറഞ്ഞ ആ മാനസിക അവസ്ഥയും കമ്പനിയുടെ വിപണിയിലെ തന്ത്രങ്ങളും തന്നെയാണ്.

ഇവിടെ നിറങ്ങളിലും സ്പെഷ്യൽ എഡിഷനുകളിലും ഏറെ ശ്രദ്ധിക്കപ്പെട്ട എടുത്തുപറയേണ്ട ഒരു കമ്പനി ഉണ്ടെങ്കിൽ അത് വൺപ്ലസ് തന്നെയായിരിക്കും. കറുപ്പിനും വെളുപ്പിനും പുറമേയായി കമ്പനി ഇറക്കിയ പല നിറങ്ങളിലും ഡിസൈനുകളിലും ഉള്ള മോഡലുകൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ചുവപ്പ്, സ്റ്റാർ വാർസ് എഡിഷൻ, ഇപ്പോൾ മാർവൽ അവഞ്ചേഴ്‌സ് ഇനിഫിനിറ്റി വാർ എഡിഷൻ എന്നു തുടങ്ങി എത്രയോ ഉദാഹരണങ്ങൾ. അവയ്ക്കെല്ലാം ധാരാളം ആരാധകരും ഉണ്ട്.

ഇതുപോലെ സാംസങ്ങ് അടക്കമുള്ള പല കമ്പനികളും പല നിറങ്ങളും ഇടക്കിടെ പരീക്ഷിച്ചു വിജയം കൊയ്തിട്ടുണ്ട്. നീല, ചുവപ്പ് അങ്ങനെ ഈ അടുത്തിറങ്ങിയ ഗാലക്‌സി എസ് 9 പർപ്പിൾ കളർ വരെ ഉദാഹരണത്തിന് പറയാം. സാംസങ്ങ് പക്ഷെ സ്പെഷ്യൽ എഡിഷൻ എന്നും പറഞ്ഞു അധികം ഫാൻസി ആയിട്ടുള്ള ഡിസൈനുകൾ ഇറക്കാറില്ല. എല്ലാം ലളിതം ആയിരിക്കും. എങ്കിലും അവയെല്ലാം തന്നെ ഏറെ ആകർഷണീയവുമാണ്. അതുകൊണ്ട് തന്നെ ആരാധകരും നിരവധി ആണ്.

Advertisement

ഫോൺ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യുന്നത് കൊണ്ട് ഫോൺ വേഗത കൂടുമോ?

Best Mobiles in India

Advertisement

English Summary

Do Smartphone Colors Matter?