സ്ക്രീൻ മാത്രം, വേറെ ഒന്നുമില്ല ഈ ഫോണിന്റെ മുൻഭാഗത്ത്; Doogee Mix 4 പരിചയപ്പെടാം


ബെസൽ കുറച്ചുള്ള ഡിസ്പ്ലേ ആണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. ഒട്ടുമിക്ക എല്ലാ കമ്പനികളും അവരുടെ പുതിയ മോഡലുകൾ ഇപ്പോൾ ഇറക്കുന്നത് ബെസൽ കുറച്ചിട്ടാണ്. ഇനി വരാനിരിക്കുന്ന പല മോഡലുകളിലും ഇത് പ്രതീക്ഷിക്കുകയും ചെയ്യാം.

Advertisement

Source Mrwhosetheboss (YouTube)

സ്‌ക്രീനിൽ ഡിസ്പ്ലേ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. നോച്ച് സംവിധാനവും ഈയൊരു ലക്ഷ്യത്തിലേക്കുള്ളതാണ്. എന്നാൽ പൂർണ്ണമായും മുൻഭാഗം ഡിസ്പ്ളേ ആക്കാൻ ആരും ശ്രമിക്കാറില്ല. കാരണം മുൻവശത്തെ സ്പീക്കർ, ക്യാമറ എന്നിവയെല്ലാം തന്നെ മാറ്റി നിർത്തേണ്ടി വരുമല്ലോ.

Advertisement

അതിനാലാണ്‌ നോച്ച് സംവിധാനം വന്നതും അതുപയോഗിച്ച് പരമാവധി സ്‌ക്രീനിൽ സൗകര്യമുണ്ടാക്കാൻ സാധിച്ചതും. എന്നാൽ പൂർണ്ണമായും ഡിസ്‌പ്ലെ എന്ന ആശയം നിലവിൽ പ്രാവർത്തികമല്ല എങ്കിലും ഹാർഡ്‌വെയറിലും ഡിസൈനിലും ചില മാറ്റങ്ങൾ വരുത്തി ഈയൊരു സൗകര്യം കൊണ്ടുവന്നിരിക്കുകയാണ് Doogee Mix 4.

നിങ്ങളുടെ ഡാറ്റ അവർക്ക് കിട്ടിയിട്ടുണ്ടോ അറിയാം; വരുന്നു ഏപ്രിൽ 9 മുതൽ ഫേസ്ബുക്കിൽ പുതിയൊരു ലിങ്ക്

മുകളിലെ ചിത്രങ്ങളിൽ നിന്നും മനസ്സിലായല്ലോ, എങ്ങനെയാണ് ഒരു ഫുൾ ഡിസ്‌പ്ലെ സ്‌ക്രീനിൽ കൊണ്ടുവരാൻ ഈ മോഡലിന് സാധിച്ചത് എന്ന്. കാഴ്ചയിൽ അതീവ സുന്ദരനാണെങ്കിലും നിരവധി ചോദ്യങ്ങൾ ഈ മോഡൽ ഉന്നയിക്കുന്നുണ്ട്. മുൻക്യാമറ ഒഴിവാക്കിയാലും സ്പീക്കറും മറ്റു സെൻസറുകളുമെല്ലാം തന്നെ ഫോണിന്റെ താഴെ തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ഫലപ്രദമായ രീതിയിൽ ഫോൺ ഉപയോഗിക്കാൻ കഴിയുമോ എന്ന് അറിയേണ്ടതുണ്ട്. ഏതായാലും ഫോൺ ഇറങ്ങുന്നത് വരെ കാത്തുനിന്നെ പറ്റൂ.

Best Mobiles in India

Advertisement

English Summary

Doogee's Mix 4 has a two layer slider design, making way for near bezel-less display.