സാംസംഗ് ഡ്രോയിഡ്, ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമിലേക്ക്



സാംസംഗ് ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയാണ്.  ഈ അപ്‌ഡേഷന്‍ നടക്കുന്നതോടെ സാംസംഗ് ഡ്രോയിഡ് പുതിയ ഹൈ എന്റ് ഫീച്ചറുകളോടെയും സ്‌പെസിഫിക്കേഷനുകളോടെയും കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

വെബ് ബ്രൗസര്‍ ഉപയോഗിച്ച് ഡാറ്റ മാനേജ് ചെയ്യാന്‍ കഴിയും എന്നതാണ് ഈ അപ്‌ഡേഷന്‍ വഴി ലഭിക്കുന്ന ഒരു ഗുണം.  ഇമെയിലില്‍ ഫയലുകളുടെ അറ്റാച്ച്‌മെന്റ് സാധ്യമാകും, വേര്‍ഡ് ഫയലുകളിലെ കോപ്പി, പേസ്റ്റ് എന്നിവ കൂടുതല്‍ എളുപ്പമാകും എന്നീ ഗുണങ്ങളും ഈ അപ്‌ഡേഷന്‍ വഴി സാധിക്കും.

Advertisement

സെക്യൂരിറ്റി സംവിധാനം കൂടുതല്‍ മികച്ചതാകും എന്നതാണ് ഈ അപ്‌ഡേഷന്‍ വഴി ലഭിക്കുന്ന മറ്റൊരു ഗുണം.  കലണ്ടര്‍ ഒപ്ഷനും അപ്‌ഡേറ്റ് ചെയ്യപ്പെടും ഇവിടെ.  വോയിസ് മെയിലിന് പാസ്‌വേര്‍ഡ്, കൂടുതല്‍ മികച്ച ലോ ബാറ്ററി നോട്ടിഫിക്കേഷന്‍ എന്നിവയും ഈ അപ്‌ഡേഷന്‍ വഴി സാധ്യമാകും.

Advertisement

സാംസംഗിന്റെ ഏറെ സ്വീകാര്യത ലഭിച്ച ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നാണിത്.  ഈ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡിലേക്കുള്ള അപ്‌ഡേഷനും കൂടിയാവുമ്പോള്‍ ഈ സ്വീകാര്യത കൂടുകയല്ലാതെ കുറയുകയില്ല.

5.11 ഇഞ്ച് നീളവും, 2.66 ഇഞ്ച് വീതിയും, 0.46 ഇഞ്ച് കട്ടിയുമുള്ള സാംസംഗ് ഡ്രോയിഡ് ഒരു മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഹാന്‍ഡ്‌സെറ്റ് ആണ്.  4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണിതിന്റെ ഡിസ്‌പ്ലേ.

ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ്, ഓണ്‍ലൈന്‍ ഇമേജ് അപ്‌ലോഡിംഗ് എന്നീ സൗകര്യങ്ങളുള്ള 8 മെഗാപിക്‌സല്‍ ക്യാമറയാണ് സാംസംഗ് ഡ്രോയിഡില്‍.  660 മിനിട്ട് ടോക്ക് ടൈം, 280 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന മികച്ച ബാറ്ററി ബാക്ക്അപ്പുണ്ട് ഈ സ്മാര്‍ട്ട്‌ഫോണ്‍.

Advertisement

512 എംബി ഇന്റേണല്‍ മെമ്മറി, 16 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിങ്ങനെയാണ് സാംസംഗ് ഡ്രോയിഡിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി.

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതോടെ സാംസംഗ് ഡ്രോയിഡിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വര്‍ദ്ധിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement