EMUI 9.0 എത്തി; നിങ്ങളുടെ ഫോണിന് അപ്‌ഡേറ്റ് കിട്ടുമോ അറിയാം!


വാവെയ്, ഓണർ ഫോണുകൾക്കായുള്ള കമ്പനിയുടെ കസ്റ്റം ഒഎസ് ലെയർ ആയ EMUI യുടെ ഏറ്റവും പുതിയ വേർഷൻ ആയ EMUI 9.0 എത്തി. പുതുതായി ഇറങ്ങാൻ പോകുന്ന വാവെയ്, ഓണർ ഫോണുകളിലും ഒപ്പം തിരഞ്ഞെടുത്ത നിലവിലുള്ള ഫോണുകളിലും ഈ അപ്‌ഡേറ്റ് ലഭ്യമാകും. പ്രതീക്ഷിച്ചപോലെ തന്നെ EMUI 9.0 ആൻഡ്രോയിഡ് പൈ വേർഷനിൽ ആയിരിക്കും ലഭ്യമാകുക. വാവെയ്, ഓണർ ഉപഭോക്താക്കളെ സംബന്ധിച്ചെടുത്തോളം ഏറെ സന്തോഷകരമായ കാര്യമാണിത്.

Advertisement

പിന്തുണയ്ക്കുന്ന ഓണർ മോഡലുകൾ

ഓണർ 10
ഓണർ വ്യൂ 10
ഓണർ പ്ളേ

Advertisement
പിന്തുണയ്ക്കുന്ന വാവെയ് മോഡലുകൾ

വാവെയ് P20 പ്രോ
വാവെയ് പി 20
വാവെയ് മേറ്റ് 10 പ്രോ
വാവെയ് മേറ്റ് 10

കൂടുതൽ മോഡലുകൾക്ക് അപ്‌ഡേറ്റ് വൈകാതെ എത്തും

കമ്പനി വരും ദിവസങ്ങളിൽ പട്ടികയിലേക്ക് കൂടുതൽ മോഡലുകൾ കൂടെ ചേർക്കും. ഇഎംഐഐ 9 അപ്ഡേറ്റ് ലഭ്യമാക്കുന്ന ഈ ഏഴ് സ്മാർട്ട്ഫോണുകൾ കിരിൻ 970 SoC അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. അടുത്തതായി കിരിൻ 710, കിരിൻ 659 പ്രോസസറുകളിൽ പെട്ട ഫോണുകൾക്കും അപ്‌ഡേറ്റ് എത്തിക്കും. വാവെയ് മേറ്റ് 20, വാവെയ് മേറ്റ് 20 പ്രോ എന്നീ മോഡലുകൾ ഇഎംയുഐ 9ൽ ആയിരിക്കും എത്തുക.

EMUI 9.0 ന്റെ പ്രധാന സവിശേഷതകൾ

ജിപിയു ടർബോ 2.0

33API വരെ കണ്ടെത്തുന്നതിനുള്ള കഴിവുള്ള മെച്ചപ്പെടുത്തിയ AI സവിശേഷതകൾ

കോൺടാക്റ്റ്, ആൽബം എന്നിവ ഒരു കൈ കൊണ്ട് നിയന്തിക്കാനുള്ള സവിശേഷത

വിവിധ ആപ്ലിക്കേഷനുകൾക്കും സേവനങ്ങൾക്കുമായുള്ള യൂസർനെയിമുകളും പാസ്സ്‌വേർഡുകളും സുരക്ഷിതമാക്കുന്നതിനുള്ള പാസ്സ്‌വേർഡ് വാലറ്റ്

ആപ്പുകൾ തുറക്കുന്നതിന് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ലോക്ക് എന്നിവ ഉപയോഗിക്കുന്നതിനുള്ള സൗകര്യം

31,090 രൂപക്ക് ഗാലക്‌സി എസ് 8 വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്കാർട്ട്!

Best Mobiles in India

English Summary

EMUI 9.0 officially announced: Supported devices, features, availability and more.