ക്യാമറകള്‍ക്കു ഭീഷണിയായി ഒരു മോട്ടറോള ഫോണ്‍ കൂടി



മോട്ടറോള എംടി917 സ്മാര്‍ട്ട്‌ഫോണിന് പിന്നാലെ 13 മെഗാപിക്‌സല്‍ ക്യാമറയുമായി ഒരു മോട്ടറോള സ്മാര്‍ട്ട്‌ഫോണ്‍ കൂടി.  മോട്ടറോള എക്‌സ്ടി928 എന്നാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പേര്.  കട്ടിംഗ് എഡ്ജ് ഡിസൈനില്‍ വലിയ ഡിസ്‌പ്ലേയുള്ള ഒരു ഹാന്‍ഡ്‌സെറ്റ് ആണിത്.

നോക്കിയ എന്‍73യുമായി പ്രത്യക്ഷത്തില്‍ ഏറെ സാമ്യങ്ങള്‍ കാണാം ഈ ഫോണിന്.  എന്നാല്‍ ഇതിന്റെ 4.5 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ ഈ സാമ്യങ്ങളെ നിശ്പ്രഭമാക്കുന്നു.  നമ്മുടെ കൈപത്തിക്കുള്ളില്‍ ഒതുങ്ങും വിധം ഒതുക്കമുള്ള ഡിസൈനാണ് ഇതിന്.

Advertisement

2.3 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറോള എക്‌സ്ടി928ന് 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്.  നേരത്തെ സൂചിപ്പിച്ച പോലെ ബേസിക് മോഡല്‍ ക്യാമറകളെ ലജ്ജിപ്പിക്കും വിധം വളരെ മികച്ച ക്യാമറയാണിതിനുള്ളത്.  വളരെ മികച്ച ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ ഈ 13 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ച് കഴിയും എന്നതില്‍ ഒരു സംഷയവും വേണ്ട.

Advertisement

ഈ 13 മെഗാപിക്‌സല്‍ ക്യാമറയ്ക്കു പുറമെ ഒരു സെക്കന്ററി ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണിനുണ്ട്.  വൈഫൈ കണക്റ്റിവിറ്റി ഡാറ്റ മാനേജ്‌മെന്റും കമ്മ്യൂണിക്കേഷനും എളുപ്പമാക്കും.  യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫറിന് സഹായകമാകും.

വിനോദ, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സാധ്യതകള്‍ ഈ സ്മാര്‍ട്ട്‌ഫോണില്‍ ഏറെയാണ്.  മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ, വീഡിയോ പ്ലെയറുകളുണ്ട് ഈ ഫോണില്‍.  16 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട് ഇതിന്.  കൂടാതെ കൂടുതല്‍ സ്‌റ്റോറേജ് സ്‌പെയ്‌സ് വേണമെന്നുള്ളവര്‍ക്ക് മെമ്മറി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ കൂടി ഉയര്‍ത്താവുന്നതാണ്.

3.5 ഓഡിയോ ജാക്ക്, മികച്ച ബാറ്ററി ബാക്ക് അപ്പ് എന്നിവയും ഈ മോട്ടറോള സ്മാര്‍ട്ട്‌ഫോണിന് അവകാശപ്പെട്ട പ്രത്യേകതകളാണ്.  മോട്ടറോള എക്‌സ്ടി928 സ്മാര്‍ട്ട്‌ഫോണിന്റെ വിലയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നേയുള്ളൂ.

Best Mobiles in India

Advertisement