മുന്‍ ആപ്പിള്‍ സി.ഇ.ഒ ഇന്ത്യയില്‍ പുതിയ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്തു


ആപ്പിളിന്റെ മുന്‍ സി.ഇ.ഒ ജോണ്‍ സ്‌കള്ളിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് പുതിയൊരു സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് ഒന്നുരണ്ടുമാസമായി അഭ്യൂഹമുണ്ടായിരുന്നു. 5000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയില്‍ വിലയുള്ള ഫോണുകളാണ് ലോഞ്ച് ചെയ്യുക എന്നും പറഞ്ഞിരുന്നു.

Advertisement

എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട ജോണ്‍ സ്‌കള്ളി പുതിയൊരു കമ്പനി തന്നെ ഇന്ത്യയില്‍ ആരംഭിച്ചു. ഒ.ബി.ഐ മൊബൈല്‍സ് എന്ന പേരില്‍ തുടങ്ങിയ കമ്പനിയുടെ ആസ്ഥാനം ഗുര്‍ഗാവ് ആണ്. ജോണ്‍ സ്‌കള്ളിതന്നെ സഹ സ്ഥാപകനായുള്ള ഐ.ടി. സപ്ലൈ ചെയിന്‍ കമ്പനിയായ ഇന്‍ഫ് ളെക്‌സിയോണ്‍പോയന്റ് എന്ന കമ്പനിയാണ് ഒ.ബി.ഐ മൊബൈല്‍സ് പ്രമോട് ചെയ്യുന്നത്.

Advertisement

മൈക്രോമാക്‌സ്, HTC എന്നിവയുടെ സ്മാര്‍ട്‌ഫോണ്‍ വിഭാഗം മുന്‍ മേധാവിയായിരുന്ന അജയ് ശര്‍മയാണ് ഒ.ബി.ഐ. മൊബൈല്‍സിന്റെ സി.ഇ.ഒ. ഈ വര്‍ഷം ഇന്ത്യയില്‍ 2 കോടി ഡോളര്‍ മുതല്‍ മുടക്കാനാണ് കമ്പനിയുടെ തീരുമാനം. പ്രധാന ഇന്ത്യയന്‍ നഗരങ്ങളിലെല്ലാം വിപണന ശൃംഘല സ്ഥാപിക്കുന്നതിനും ഡിസൈന്‍ സെന്റര്‍ സ്ഥാപികകുന്നതിനും ആണ് ഇത്.

കുറഞ്ഞ വിലയില്‍ നിലവാരമുള്ള ഫോണുകള്‍ അവതരിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഭാവിയില്‍ ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഫോണ്‍ വപണനം നടത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. മേയ്മാസത്തില്‍ ഒ.ബി.ഐ മൊബൈല്‍ സിന്റെ ആദ്യ ഫോണ്‍ വിപണിയിലെത്തിയേക്കും.

Advertisement
Best Mobiles in India

Advertisement