ലണ്ടനു പിന്നാലെ ബ്ലാക്ക്‌ബെറി മിലാനും 10 പ്ലാറ്റ്‌ഫോമില്‍


ബ്ലാക്ക്‌ബെറി മൊബൈലുകളുടെ ഏറ്റവും വലിയ പ്രത്യേകത അവ പ്രവര്‍ത്തിക്കുന്നത് ബ്ലാക്ക്‌ബെറിയുടെ തന്നെ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എന്നതാണ്.  നിലവിലുണ്ടായിരുന്ന ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തി കുറച്ചൂ കൂടി മികച്ച ഓപറേറ്റിംഗ് സിസ്റ്റം ഈ വര്‍ഷാദ്യത്തില്‍ ബ്ലാക്ക്‌ബെറി വികസിപ്പിച്ചെടുത്തിട്ടുണ്ടായിരുന്നു.

ഈ ഓപറേറ്റിംഗ് സിസ്റ്റം സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കും ഒരുപോലെ അനുയോജ്യമാണ്.  ബ്ലാക്ക്‌ബെറി 10 എന്നാണ് ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം അറിയപ്പെടുന്നത്.  നേരത്തെ ഇത് അറിയപ്പെട്ടിരുന്നത് ബിബിഎക്‌സ് എന്നായിരുന്നു.  ബ്ലാക്ക്‌ബെറി മൊബൈല്‍ നെറ്റ് വര്‍ക്കിംഗ് സേവനങ്ങള്‍, ക്ലൗഡ് സേവനങ്ങള്‍ എന്നിവ ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രത്യേകതകളില്‍ പെടുന്നു.

ഇതുവരെ ഈ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരൊറ്റ ഉല്‍പന്നം പോലും പുറത്തിറങ്ങിയിട്ടില്ല.  ഈ പുതിയ പ്ലാറ്റ്‌ഫോമിന് യോജിച്ച ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാന്‍ യൊതൊരു വിധ രജിസ്‌ട്രേഷന്റേയോ, ഫീസിന്റെയോ ആവശ്യം ഇല്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യം ആണ്.  അതുകൊണ്ട് തന്നെ മറ്റു ഓപറേറ്റിംഗ് സിസ്റ്റങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഇതിനുണ്ടാകും.

ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഉല്‍പന്നങ്ങളില്‍ ഒന്നാണ് ബ്ലാക്ക്‌ബെറി മിലാന്‍.  ബ്ലാക്ക്‌ബെറി ലണ്ടണ്‍ എന്നൊരു ഹാന്‍ഡ്‌സെറ്റ് ഇതേ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാന്‍ പോകുന്നു എന്നകാര്യം പരസ്യമായ സ്ഥിതിക്ക് ബ്ലാക്ക്‌ബെറി ഈ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാന്‍ പോകുന്ന രണ്ടാമത്ത മൊബൈല്‍ ആണ് ബ്ലാക്ക്‌ബെറി മിലാന്‍ എന്നു പറയാം.

ഫീച്ചറുകള്‍:

സ്ലൈഡര്‍ ഡിസൈന്‍

QWERTY കീപാഡ്

വലിയ ഡിസ്‌പ്ലേ

മികച്ച പിക്‌സല്‍, മികച്ച ഡിസ്‌പ്ലേ

സ്ലാഡര്‍ സ്‌ക്രീനിനു താഴെയായാണ് QWERTY കീപാഡ് എന്നു ബ്ലാക്ക്‌ബെറി മിലാന്റെ പുറത്തായ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാം.  ഫോണില്‍ കാണുന്ന കൂര്‍ത്ത മൂലകള്‍ സാധാരണ ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റുകളില്‍ കാണാത്തതാണ്.

ഈ വരാനിരിക്കുന്ന ബ്ലാക്കബെറി ഹാന്‍ഡ്‌സെറ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തല്‍ക്കാലം ലഭ്യമല്ല എങ്കിലും, മികച്ച ഡിസ്‌പ്ലേ നല്‍കുന്ന വലിയ സ്‌ക്രീന്‍ ആയിരിക്കും ബ്ലാക്ക്‌ബെറി മിലാന് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് മറ്റു ഹാന്‍ഡ്‌സെറ്റുകള്‍ കൂടി റിമ്മിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇവയെല്ലാം അടുത്ത വര്‍ഷത്തില്‍ തന്നെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഇവയുടെ വിലയെ കുറിച്ചും ഇപ്പോള്‍ ഒരു സൂചനയും ലഭ്യമല്ല.

Most Read Articles
Best Mobiles in India

Have a great day!
Read more...