ഇന്റല്‍, സാംസംഗ് കൂട്ടുകെട്ടില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു



ആദ്യ ഇന്റല്‍ പവേര്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു.  സാംസംഗ്, ഇന്റല്‍ കൂട്ടുകെട്ടില്‍ ഇറങ്ങാന്‍ പോകുന്ന ഈ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്.  ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം പകുതിയോടെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  സാംസംഗ്, ഇന്റല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഈ ഉല്‍പന്നത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് ഡിജിറ്റല്‍ ലോകം പുലര്‍ത്തുന്നത്.

Advertisement

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റം ആറ്റം പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ പ്രവര്‍ത്തിപ്പിച്ചത് ഇന്റലിനെ ഈയിടെ ഏറെ വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു.  ഈ പ്ലാറ്റ്‌ഫോം അറിയപ്പെടുന്നത് മെഡ്ഫീല്‍ഡ് എന്നാണ്.  വളരെയേറെ പ്രത്യേകതകളുള്ള മെഡ്ഫീല്‍ഡ് എല്ലാ വെല്ലുവിളികളെയും നേരിടാന്‍ പാകത്തിലുള്ളതാണെന്ന ഇന്റല്‍ സിഇഒ അവകാശപ്പെട്ടു.

Advertisement

ഓരോ ഗാഡ്ജറ്റുകള്‍ക്കും ചേരും വിധം ഈ പ്രോസസ്സറിന്റെ പ്രവര്‍ത്തനം പാകപ്പെടുത്തിയെടുക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്റലിന്റെ എഞ്ചിനീയര്‍മാരും, റീസേര്‍ച്ച് ആന്റ് ഡിവലപ്‌മെന്റ് ടീമും.  സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്റലിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നു ആരോപിച്ചവര്‍ക്കുള്ള ഉത്തരം കൂടിയാണിതെന്ന് ഇന്റല്‍ സിഇഒ പറഞ്ഞു.

32 എന്‍എം ചിപ്പില്‍ നിന്നും കൂടുതല്‍ ചെറിയ ചിപ്പിലേക്ക് മാറാനുള്ള നീക്കവും ഇന്റലിനുണ്ട്.  അതു പ്രകാരം അടുത്ത വര്‍ഷം 22 എന്‍എം ചിപ്പിലേക്കും ശേഷം 14 എന്‍എം ചിപ്പിലേക്കും ഇന്റല്‍ മാറും.  ഇതും ഇന്റലിന് കടുത്ത മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ സഹായകമാകും.

വളരെ കുറച്ച് മാത്രം വൈദ്യുതി ഉപയോഗിച്ച് മികച്ച പ്രവര്‍ത്തനക്ഷമത വളരെ വേഗതയില്‍ കാഴ്ച വെക്കാന്‍ പുതിയ മെഡ്ഫീല്‍ഡ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഗാഡ്ജറ്റുകള്‍ക്ക് സാധിക്കും.  ഇവിടെ ഇന്റര്‍നെറ്റ് ബ്രൗസിംഗും വളരെ എളുപ്പമായിരിക്കും.

Advertisement

ചുരുക്കത്തില്‍ ഇന്റലിന്‌റ സപ്പോര്‍ട്ടോടു കൂടി ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു മികച്ച സ്മാര്‍ട്ട്‌ഫോണ്‍ സാംസംഗ് വിപണിയിലെത്തിക്കും.  എന്നാല്‍ ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ഫീച്ചറുകേേളയോ, സ്‌പെസിഫിക്കേഷനുകളെയോ കുറിച്ച് ഇപ്പോള്‍ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല.  അധികം താമസിയാതെ ഈ പുതിയ ഉല്‍പന്നത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement