സാംസംഗിന്റെ ഡ്യുവല്‍ സിം, ഡ്യുവല്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണ്‍



ചോക്കലേറ്റ് ബാര്‍, സ്ലൈഡ്, ബാര്‍ എന്നിങ്ങനെ വ്യത്യസ്ത ആകൃതികളിലും ഡിസൈനിലും ഇറങ്ങുന്നുണ്ട് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍.  ഓരോ ഡിസൈനിനും അതിന്റേതായ ഗുണങ്ങളുണ്ട്.  ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ഡിസൈന്‍ തിരഞ്ഞെടുക്കാവുന്നതേയുള്ളൂ.  ചില ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമായിരിക്കും, മറ്റു ചില ഫോണുകള്‍ കൊണ്ടു നടക്കാന്‍ വളരെ സൗകര്യപ്രദമായിരിക്കും.

എസ്‌സിഎച്ച്ഡബ്ല്യു 999 എന്ന പേരില്‍ ഈയിടെ പുറത്തിറങ്ങിയ സാംസംഗ് ഹാന്‍ഡ്‌സെറ്റ് ഫ്ലിപ് വിഭാഗത്തില്‍ പെടുന്ന മടക്കാവുന്ന മൊബൈല്‍ ആണ്.

Advertisement

ഫീച്ചറുകള്‍:

  • ഡ്യുവല്‍ സ്‌ക്രീന്‍

  • 3.5 ഇഞ്ച് സൂപ്പര്‍എഎംഒഎല്‍ഇഡി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • ഡ്യുവല്‍ സിം

  • 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • ബ്ലൂടൂത്ത്

  • വൈഫൈ

  • ഓഡിയോ/വീഡിയോ പ്ലെയര്‍
ഫ്ലിപ് ഫോണുകള്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകള്‍ തന്നെയുണ്ട്.  ഇതിന്റെ പ്രധാന കാരണം അവയുടെ ആകര്‍ഷണീയവും ഒതുക്കവുമുള്ള ഡിസൈനാണ്.  ലളിതവും സ്റ്റൈലനുമായ ഡിസൈനാണ് ഈ പുതിയ സാംസംഗ് ഫഌപ് ഹാന്‍ഡ്‌സെറ്റുകളുടേത്.  ഒറ്റയൊറ്റ നിറങ്ങളിലായാണ് ഇവയുടെ വരവ്.

ഈ ഫോണ്‍ അടച്ചു വെച്ചാല്‍ ഇതിന് ഒരു എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേയോടു കൂടിയ ഒരു പൂര്‍ണ്ണ ടച്ച്‌ഫോണിന്റെ പരിവേശം ലഭിയ്ക്കുന്നു.  തുറന്നാലോ, അല്‍ഫാ ന്യൂമറിക് കീപാഡും നാവിഗേഷന്‍ കീകളും കാണാം.

Advertisement

രണ്ടു വ്യത്യസ്തമായ ഡിസ്‌പ്ലേകളുണ്ട് ഈ ഡ്യുവല്‍ സ്‌ക്രീന്‍ ഫോണിന്.  480 x 800 പിക്‌സല്‍ ആണ് ഇരു ഡിസ്‌പ്ലേകളുടെയും റെസൊലൂഷന്‍.  സാധാരണഗതിയില്‍ ഡ്യുവല്‍ ഡിസ്‌പ്ലേകളുള്ള ഹാന്‍ഡ്‌സെറ്റുകളുടെ ഒരു ഡിസ്‌പ്ലേ എപ്പോഴും മറ്റേതിനേക്കാള്‍ താഴ്ന്നതായിരിക്കും.

5 മെഗാപിക്‌സല്‍ ക്യാമറയുണ്ട്  ഈ ഡ്യുവല്‍ സിം, ഡ്യുവല്‍ ഡിസ്‌പ്ലേ ഫോണിന്.  ജിഎസ്എം നെറ്റ്വര്‍ക്കിലും സിഡിഎംഎ നെറ്റ്വര്‍ക്കിലും ഒരുപോലെ ുപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഈ ഡ്യുവല്‍ സിം മൊബൈലിന്റെ പ്രത്യേകത.  1.2 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള ഡ്യുവല്‍ കോര്‍ ക്വാല്‍കോം പ്രോസസ്സറാണ് ഇതിന്റേത്.

ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് സാംസംഗ് എസ്‌സിഎച്ച്ഡബ്ല്യു 999 പ്രവര്‍ത്തിക്കുന്നത്.  ബ്ലൂടൂത്ത്, വാപ്‌ഐ, വൈഫൈ കണക്റ്റിവിറ്റികള്‍ ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റില്‍.  ഈ ഡ്യുവല്‍ സിം, ഡ്യുവല്‍ ഡിസ്‌പ്ലേ ഹാന്‍ഡ്‌സെറ്റിന്റെ വില അറിയാനിരിക്കുന്നേയുള്ളൂ.

Best Mobiles in India

Advertisement