മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വമ്പിച്ച ഡിസ്‌കൗണ്ടിൽ ഐഫോണ്‍ X, 7, SE, മാക്ക് എന്നിവ!!


ഈ കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട് ആറു ദിവസം നീണ്ടു നില്‍ക്കുന്ന 'Apple Week' വില്‍പന തുടങ്ങുകയാണ്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ മികച്ച സമയമാണിത്.

ഐഫോണ്‍ X, മാക്ബുക്ക്, ഐപാഡ്, എയര്‍പോഡ്, ആപ്പിള്‍ വാച്ച് സീരീസ് എന്നിവയാണ് ഓഫറിന്റെ കീഴില്‍. തിരഞ്ഞെടുത്ത ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ ICICI ബാങ്ക് നല്‍കുന്നു. ഈ ഓഫര്‍ നേടണമെങ്കില്‍ ICICI ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങേണ്ടതാണ്.

ഫ്‌ളിപ്കാര്‍ട്ടിന്റെ ആപ്പിള്‍ വീക്ക് സെയില്‍ മേയ് 21 മുതല്‍ 27 വരെയാണ്. ഐഫോണ്‍ ഉത്പന്നങ്ങളുടെ ഏറ്റവും മികച്ച ഡീലുകള്‍ ഏതൊക്കെ എന്നു നോക്കാം.

iPhone X

64ജിബി സ്‌റ്റോറേജ് വേരിയന്റ് ഏകദേശം 4000 രൂപ വില കുറച്ച് 85,999 രൂപയ്ക്കാണ് ഐഫോണ്‍ X ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. എന്നാല്‍ 256ജിബി വേരിയന്റ് 97,920 രൂപക്കുമാണ്‌ വില്‍ക്കുന്നത്. ICICI ക്രഡിറ്റ് കാര്‍ഡിലൂടെ വാങ്ങുന്നവര്‍ക്ക് അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

iPhone 8, 8 Plus

64ജിബി മോഡല്‍ ഐഫോണ്‍ 8 ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത് 62,999 രൂപയ്ക്കാണ്. എന്നാല്‍ 256ജിബി സ്റ്റോറേജ് വേരിയന്റ് 73,999 രൂപയ്ക്കും. യഥാര്‍ത്ഥ വിലയേക്കാള്‍ 4000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഐഫോണ്‍ 8 (PRODUCT) റെഡ് വില്‍ക്കുന്ന് 2,941 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 64,999 രൂപയ്ക്കാണ്.

64ജിബി സ്റ്റോറേജ് വേരിയന്റിലെ ഐഫോണ്‍ 8 പ്ലസ് 72,999 രൂപയ്ക്കും 256ജിബി സ്റ്റോറേജ് വേരിയന്റ് 85,999 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. എന്നാല്‍ ഐഫോണ്‍ 8 പ്ലസ് (PRODUCT) റെഡ് 64ജിബി സ്റ്റോറേജ് 74,999 രൂപയ്ക്കും 256ജിബി വേരിയന്റ് 87,999 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

iPhone 7

ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 7, 32ജിബി വേരിയന്റിന് 46,999 രൂപയാണ്. ഇതേ വേരിയന്റിലെ ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലാക്ക് എന്നിവയ്ക്കും ഈ വില തന്നെ. എന്നാല്‍ സില്‍വര്‍ വേരിയന്റിന് 48,999 രൂപയാണ്.

iPhone 6s

ഐഫോണ്‍ 6എസ് സ്‌പേസ് ഗ്രേ, ഗോള്‍ഡ് എന്നീ വേരിയന്റുകള്‍ക്ക് 40,000 രൂപയില്‍ നിന്നും 33,999 രൂപയാക്കി കുറച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ 32ജിബി റോസ് ഗോള്‍ഡ്, സില്‍വര്‍ വേരിയന്റുകള്‍ക്ക് 34,999 രൂപയാണ്.

വൺപ്ലസ് 6 ന് പണി കൊടുക്കാൻ ഗാലക്‌സി എസ് 8, എ 8+ എന്നിവക്ക് 8000 രൂപയോളം കുറച്ച് സാംസങ്!

iPhone SE

32ജിബി ഐഫോണ്‍ SE വേരിയന്റ് 17,999 രൂപയാണ്‌ ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍. ICICI ക്രഡിറ്റ് കാര്‍ഡ് വഴി വാങ്ങിയാല്‍ 10 ശതമാനം അധിക ഓഫറും ലഭിക്കുന്നു.

മറ്റു ഓഫറുകള്‍:

- ആപ്പിള്‍ എയര്‍പോഡ് ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ്, മൈക് ഉള്‍പ്പെടെ 11,499 രൂപ

- ആപ്പിള്‍ ഇയര്‍പോഡ് 3.5എംഎം ഹെഡ്‌ഫോണ്‍ പ്ലഗ് വയേഡ് ഹെഡ്‌സെറ്റ്, മെക്ക് ഉള്‍പ്പെടെ 1,899 രൂപ.

- ആപ്പിള്‍ ടിവി 32ജിബി മോഡല്‍, 14,698 രൂപ.

- - ആപ്പിള്‍ ഐപാഡ് 32ജിബി 9.7 ഇഞ്ച്, 22900 രൂപ

- ആപ്പിള്‍ ഐപാഡ് പ്രോ 64ജിബി, 49,900 രൂപ

- ആപ്പിള്‍ വാച്ച് സീരീസ്, 20,900 രൂപ മുതല്‍

- ആപ്പിള്‍ മാക്ബുക്ക് എയര്‍ കോര്‍ i5, അഞ്ചാം ജനറേഷന്‍, 55990 രൂപ

- ആപ്പിള്‍ മാക്ബുക്ക് എയര്‍ കോര്‍ i5 , അഞ്ചാം ജനറേഷന്‍, 72990 രൂപ.

Most Read Articles
Best Mobiles in India
Read More About: flipkart apple news iphone

Have a great day!
Read more...

English Summary

Flipkart's Apple Week Sale: Heavy Discounts For iPhone X, iPhone 7, iPhone SE, MAcBooks