ഫ്ലിപ്കാർട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡെയ്‌സ്; സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കുറവ്


മത്സരം സ്മാർട്ഫോൺ കമ്പനികൾ തമ്മിൽ തമ്മിൽ മാത്രമല്ല, അവ വിൽക്കുന്ന സൈറ്റുകൾ തമ്മിലും ഉണ്ടെന്ന കാര്യം ഇന്ത്യയിൽ തെളിയിച്ച രണ്ടു കമ്പനികളാണ് ഫ്ലിപ്കാർട്ടും ആമസോണും. രണ്ടു കമ്പനികളും ഒരേ ദിവസങ്ങളിലായി ഓഫർ ഫെസ്റ്റിവൽ നടത്തുന്നതും വമ്പിച്ച വിലക്കുറവുകൾ നല്കുന്നതുമെല്ലാം അതിന് ഉദാഹരണമാണ്. ആമസോണിന്റെ സമ്മർ സെയിൽ ഒരു ഭാഗത്ത് പൊടിപൊടിക്കുമ്പോൾ സ്മാർട്ട്ഫോണുകൾക്ക് വലിയ തോതിലുള്ള വിലക്കിഴിവ് നൽകിക്കൊണ്ട് ഫ്ലിപ്കാർട്ടും രംഗത്തുണ്ട്.

Advertisement

ഫ്ലിപ്കാർട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് ഓഫറുകളിൽ ലഭ്യമായ മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണിവിടെ. മെയ് 13 മുതൽ 16 വരെയാണ് ഫ്ലിപ്കാർട്ടിന് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

Advertisement

ഗൂഗിൾ പിക്സൽ 2 (34,999 രൂപ)

എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉള്ള ഉപഭോക്താക്കൾക്ക് 34,999 രൂപയ്ക്കാണ് ഗൂഗിൾ പിക്സൽ 2 ലഭ്യമാവുക. മറ്റ് ഉപയോക്താക്കൾക്ക് 42,999 രൂപയും ലഭിക്കും. 5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രൊസസർ എന്നിവയോടെ എത്തുന്ന ഗൂഗിൾ പിക്സൽ 2വിൽ 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഉണ്ട്.

സാംസങ് ഗ്യാലക്സി എസ് 7 എഡ്ജ് (32,900 രൂപ)

സാംസഗ് ഗ്യാലക്സി എസ് 7 എഡ്ജ് ഇറങ്ങിയിട്ട് ഇപ്പോൾ ഏകദേശം രണ്ട് വർഷം മാത്രമായെങ്കിലും മധ്യനിര റേഞ്ച് സെഗ്മെന്റിൽ ഇത് ഇപ്പോഴും നല്ലൊരുഫോൺ തന്നെയാണിത്. സാധാരണ വിലയായ 34,995 രൂപയിൽ നിന്നും 32,900 രൂപയാക്കിയിട്ടുണ്ട് ഓഫർ വില. ഗ്യാലക്സി എസ് 7 എഡ്ജിൽ 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലെ, എക്സിനോസ് 8890 SoC എന്നിവയാനുള്ളത്. മെമ്മറിയുടെ കാര്യത്തിൽ, 4 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

ഒന്നും രണ്ടുമല്ല, മൂന്ന് ഡിസ്‌പ്ലേ ഉള്ള ഫോണുമായി മൈക്രോസോഫ്റ്റ്!

ഷവോമി മി മിക്സ് 2 (25,999 രൂപ)

ഷവോമി മി മിക്സ് 2വിന് വില 37,999 രൂപയിൽ നിന്ന് 25,999 രൂപയായി കുറയും. ക്വാൽകോം സ്നാപ്ഡ്രാഗൺ 835 SoC, 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. സെൽഫി ക്യാമറ ഫോണിന്റെ താഴെയാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

മോട്ടോ X4 (15,999 രൂപ)

ലെനോവോയുടെ മോട്ടോറോളയിൽ നിന്നുള്ള മിഡ് റേഞ്ച് സ്മാർട്ട്ഫോണായ മോട്ടോ എക്സ് 4 ന്റെ വില 22,999 രൂപയിൽ നിന്ന് 15,999 രൂപയായി കുറയും. 3 ജിബി റാം വേരിയന്റും 4 ജിബി, 6 ജിബി റാം വേരിയന്റ് എന്നിവയുമാണ് വിലകുറഞ്ഞത്. 5.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയും, ക്വാൽകോം സ്നാപ്ഡ്രാഗൺ 630പ്രൊസസറും 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട് മോട്ടോ X4ന്. 4GB RAM + 64GB സ്റ്റോറേജും 6GB RAM + 64GB സ്റ്റോറേജ് ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.

Best Mobiles in India

English Summary

These are the best smartphone offers in Flipkart's "Big Shopping Days" deals.