ഫ്‌ളൈ മൊബൈല്‍സില്‍ നിന്നും ഒരു ഡ്യുവല്‍ സിം ഫോണ്‍ കൂടി



എല്ലാ നിര്‍മ്മാണ കമ്പനികളും ഹൈ എന്റ് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ പരസ്പരം മത്സരിക്കുന്നതിനിടയില്‍ മോഡറേറ്റ് ഹാന്‍ഡ്‌സെറ്റുകള്‍ മാത്രം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഫ്‌ളൈ മൊബൈല്‍സ്.  അവയ്‌ക്കൊക്കെ ഇന്ത്യന്‍ വിപണിയില്‍ നല്ല സ്വീകാര്യത ലഭിക്കുന്നുമുണ്ട്.

ഫ്‌ളൈ എംസി181  ആണ് ഫ്‌ളൈ മൊബൈല്‍സിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍.  ബാര്‍ ആകൃതിയിലുള്ള ഒരു ഹാന്‍ഡ്‌സെറ്റ് ആണിത്.  ഇതു ഫാഷന്‍ പോയ ഡിസൈന്‍ ആണെങ്കിലും ഇപ്പോഴും ഈ ആകൃതിയിലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ആവശ്യക്കാരുണ്ടെന്നതാണ് വാസ്തവം.  ഇതൊരു ഡ്യുവല്‍ സിം സംവിധാനമുള്ള ഹാന്‍ഡ്‌സെറ്റ് കൂടിയാകുമ്പോള്‍ ആവശ്യക്കാരേറും.

Advertisement

ഫീച്ചറുകള്‍:

  • 114 എംഎം നീളം, 49 എംഎം വീതി, 12 എംഎം കട്ടി

  • 85 ഗ്രാം ഭാരം

  • ജിഎസ്എം ഡ്യുവല്‍ സിം

  • 240 x 320 പിക്‌സല്‍ റെസൊലൂഷനുള്ള 2.4 ഇഞ്ച് ടിഎഫ്ടി 65കെ കളര്‍ ഡിസ്‌പ്ലേ

  • 3 മെഗാപിക്‌സല്‍ ക്യാമറ

  • 25 എംബി ഇന്റേണല്‍ മെമ്മറി

  • 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി

  • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • 3.5 എംഎം ഓഡിയോ ജാക്ക്

  • ഷെഡ്യൂള്‍ഡ് റെക്കോര്‍ഡിംഗ് ഫീച്ചര്‍ ഉള്ള എഫ്എം റേഡിയോ

  • നിരവധി ഓഡിയോ, വീഡിയോ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മീഡിയ പ്ലെയര്‍

  • 10 മണിക്കൂര്‍ ടോക്ക് ടാമും, 250 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 950 mAh ലിഥിയം അയണ്‍ ബാറ്ററി
രണ്ടു വ്യത്യസ്ത നെറ്റ് വര്‍ക്കുകള്‍ ഒരേ സമയം ഒരു ഹാന്‍ഡ്‌സെറ്റില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ ഇതിലെ ഡ്യുവല്‍ സിം സംവിധാനം ഉപയോക്താവിനെ സഹായിക്കും.  3ജി, വൈഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റികള്‍ ഇവയ്ക്കുണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  അതേസമയം ഇതില്‍ ഉപയോഗപ്പെടുത്തുന്ന ഇന്റര്‍നെറ്റ് കണക്റ്റിവിറ്റികളെ കുറിച്ച് ഒരു സൂചനയും ഇപ്പോള്‍ ലഭ്യമല്ല.  എന്നാല്‍ ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റികള്‍ ഈ ഫ്‌ളൈ ഡ്യുവല്‍ സിം ഫോണില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഈ ഹാന്‍ഡ്‌സെറ്റിന്റെ ഇന്റേണല്‍ മെമ്മറി താരതമ്യേന കുറവാണ്.  വെറും 25 എംബി.  എന്നാല്‍ എക്‌സ്റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ കഴിയും എന്നത് സ്റ്റോറേജ് സാധ്യതകള്‍ അനന്തമായി ഉയര്‍ത്തുന്നു.  അതുപോലെ ഇതിലെ 3 മെഗാപിക്‌സല്‍ ക്യാമറയും ആകര്‍ഷണീയമായ ഒരു ഫീച്ചറാണ്.

Advertisement

എന്നാല്‍ ക്യാമറയുടെ റെക്കോര്‍ഡിഗ് സംവിധാനത്തെ കുറച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.  എഫ്എം റേഡിയോ, മീഡിയ പ്ലെയര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മികച്ച ബാറ്ററി ലൈഫ്, ടിഎഫ്ടി ഡിസ്‌പ്ലേ തുടങ്ങിയവയെല്ലാം ഈ ഫ്‌ളൈ മൊബൈലിന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

ഫ്‌ളൈ എംസി181 ഹാന്‍ഡ്‌സെറ്റിന്റെ വില പ്രഖ്യാപിക്കപ്പെട്ടില്ല എങ്കിലും, ഒരു ന്യായമായ വിലയാണ് ഇതിന് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement