വാട്ടര്‍പ്രൂഫ് സ്മാര്‍ട് ഫോണുകളുമായി ഫുജിറ്റ്‌സു



യുഎസ്, യൂറോപ്യന്‍ വിപണിയില്‍ സ്വന്തം സ്ഥാനം കണ്ടെത്താന്‍ ഇത്തവണ ഫുജിറ്റ്‌സു എത്തുന്നത് സ്മാര്‍ട്‌ഫോണുകളും ടാബ്‌ലറ്റുകളുമായി. ഗാഡ്ജറ്റ് തത്പരരുടെ ശ്രദ്ധ നേടാനായി ഇവയില്‍ വാട്ടര്‍പ്രൂഫ് സവിശേഷത കൂടി ഉള്‍പ്പെടുത്തിയാണ് വില്പനക്കെത്തുക. ജപ്പാന്‍ കമ്പനിയായ ഫുജിറ്റ്‌സു നിലവില്‍ ഈ ഉത്പന്നം ആഭ്യന്തര വിപണിയില്‍ വില്പനക്കെത്തിച്ചിട്ടുണ്ട്. ഇവിടെ കമ്പനിക്ക് അഞ്ചില്‍ ഒരു പങ്കാളിത്തം ഉണ്ടെങ്കിലും യൂറോപ്യന്‍ വിപണിയിലേക്ക് ആദ്യമായാണ്  സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയുമായി എത്തുന്നത്. പ്രമുഖരായ ആപ്പിളിനേയും സാംസംഗിനേയുമാണ് ഇവിടെ കമ്പനി നേരിടേണ്ടി വരിക.

Advertisement

എപ്പോഴാണ് യൂറോപ്യന്‍ വിപണിയിലേക്ക് കമ്പനിയുടെ പ്രവേശനം എന്ന് വ്യക്തമല്ല. എന്തായാലും അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടക്ക വളര്‍ച്ചയാണ് ഇവിടെ കമ്പനിയുടെ ലക്ഷ്യം. പുറത്തിറക്കാനൊരുങ്ങുന്ന ഗാഡ്ജറ്റുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ആന്‍ഡ്രോയിഡ് അധിഷ്ഠിത ഫോണ്‍ നിര്‍മ്മാതാക്കളില്‍ മുമ്പിലാണ് സാങ്കേതികപരമായി ഫുജിറ്റ്‌സുവിന്റെ സ്ഥാനം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരണം വാട്ടര്‍പ്രൂഫ് ടാബ്‌ലറ്റ്, മൊബൈല്‍ എന്നിവയുമായാണ് കമ്പനിയുടെ വരവ്.

Advertisement

4.6 ഹൈഡെഫനിഷന്‍ ഡിസ്‌പ്ലെയുള്ള ഫുജിറ്റ്‌സു ആരോസ് ഫോണാണ് ഇതിലൊന്ന്. ഇതിലെ 13 മെഗാപിക്‌സല്‍ ക്യാമറ സൗകര്യം തന്നെ ആളുകളുടെ പ്രിയം നേടാന്‍ പോന്നതാണ്. ഇത് കൂടാതെ കമ്പനി അവതരിപ്പിച്ചേക്കാവുന്ന ഫുജിറ്റ്‌സു ഐഎസ്‌ഐ2ടി മൈക്രോസോഫ്റ്റ് മാംഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രഥമ ഫോണാണ്.

ബയോമെട്രിക് സെക്യൂരിറ്റി സൗകര്യത്തോടെയാണ് ഫുജിറ്റ്‌സു പുതിയ ഉത്പന്നങ്ങളെ അവതരിപ്പിക്കുന്നതെന്ന അഭ്യൂഹമുണ്ടെങ്കിലും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 27ന് ആരംഭിക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഫറന്‍സ് (ഡബ്ല്യുഎംസി) വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.

ഐഎസ്‌ഐ

Best Mobiles in India

Advertisement