ഇസഡ്ടിഇ ഫ്യുരി സ്മാര്‍ട്‌ഫോണ്‍



ഇസഡ്ടിഇയുടെ ഫ്യുരി സ്മാര്‍ട്‌ഫോണ്‍ നാളെ പുറത്തിറക്കിയേക്കും. എസ്എംഎസ്, എംഎംഎസ്, ഇമെയില്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന മെസേജിംഗ് ഓപ്ഷനോടെ എത്തുന്ന ഫ്യൂരിയില്‍ ഉപയോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കാനാകുന്ന ധാരാളം സൗകര്യങ്ങള്‍ വരുന്നുണ്ടെന്നാണ് സൂചന.

ഫ്യുരിയിലെ പ്രധാന ഘടകങ്ങള്‍

Advertisement
  • 512 എംബി റാം സ്റ്റോറേജ്

  • 4ജിബി ഇന്റേണല്‍ മെമ്മറി സ്‌റ്റോറേജ്

  • 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • 3.5 ഇഞ്ച് ഡിസ്‌പ്ലെ

  • ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റം

Advertisement

എംപി3, എംപി4, എഎസി ഉള്‍പ്പടെ വിവിധ ഫയല്‍ ഫോര്‍മാറ്റുകളെ പിന്തുണക്കുന്ന വീഡിയോ, ഓഡിയോ പ്ലെയറുകള്‍ ഇതില്‍ വരുന്നുണ്ട്. ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളുള്ളതിനാല്‍ വേഗതയേറിയ ഡാറ്റാ ട്രാന്‍സ്ഫറിംഗ് പ്രതീക്ഷിക്കാം. വയര്‍ലസ് കണക്റ്റിവിറ്റിക്കായി ഇതില്‍ വൈ-ഫൈയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ ഫ്യുരി വാഗ്ദാനം ചെയ്യുന്നു. ഫ്യുരിയുടെ വിലയെക്കുറിച്ചോ ഏതെല്ലാം വിപണിയില്‍ വില്പനക്കെത്തുമെന്നോ അറിവായിട്ടില്ല.

Best Mobiles in India

Advertisement