സാംസങിന്റെ അടുത്ത ബ്രഹ്മാണ്ഡ ഫോൺ ഓഗസ്റ്റ് 9ന് തന്നെ ഇന്ത്യയിലും എത്തിയേക്കും!!


സാംസങ് ഗാലക്‌സി നോട്ട് സീരീസിലിലെ അടുത്ത ഫോണായ നോട്ട് 9 ഏറെ പ്രതീക്ഷയോടെയാണ് സ്മാർട്ട്‌ഫോൺ ലോകം കാത്തിരിക്കുന്നത്. ഡിസ്‌പ്ലേ അടക്കം പലതിലും ഏറെ പുതുമകളോടെയാകും ഈ ഫോൺ എത്തുക എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഓഗസ്റ്റ് 9ന് ആണ് ഗാലക്‌സി നോട്ട് 9 ഇറങ്ങുക എന്നത് കമ്പനി മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ ഇതേ ഓഗസ്റ്റ് 9ന് തന്നെ നോട്ട് 9 ഇന്ത്യയിലും പുരത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ് എന്ന നിഗമനത്തിൽ എത്താൻ നമുക്ക് സാധിക്കുന്ന ഒരു സംഭവം ഫ്ലിപ്കാർട്ടിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ഫ്ലിപ്കാർട്ട് പുറത്തുവിട്ട ടീസർ ആണ് ഗാലക്‌സി നോട്ട് 9 ഇന്ത്യയിൽ ഓഗസ്റ്റ് 9ന് തന്നെ പുറത്തിറക്കും എന്നതിലേക്കുള്ള സൂചനകൾ നൽകിയിരിക്കുന്നത്.

ഗാലക്‌സി നോട്ട് 9 പെട്ടെന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന രാജ്യത്തുള്ള ആരാധകരെ സംബന്ധിച്ചേടത്തോളം ഏറെ സന്തോഷം തരുന്ന ഒന്നാണ് ഈ വാർത്ത. ഗാലക്‌സി നോട്ട് 9 ആദ്യം ലഭ്യമാകുന്ന രാജ്യങ്ങളിൽ ഒന്നായിരിക്കും ഇന്ത്യ എന്നതും വ്യക്തമാണ്. സ്മാർട്ട്‌ഫോൺ കമ്പനികൾ ഇന്ന് ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരു വിപണിയുണ്ടെങ്കിൽ അത് നമ്മുടെ രാജ്യമാണെന്നതും ഇവിടെ ഓർമ്മപ്പെടുത്തട്ടെ. ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഫോൺ ലഭ്യമാകുക.

വിലയുടെ കാരുത്തിൽ ഒരു 70,000 രൂപയുടെ അടുത്ത് തീർച്ചയായും പ്രതീക്ഷിക്കാം. സവിശേഷതകളുടെ കാര്യത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം 6.4 ഇഞ്ച് OLED സ്ക്രീൻ, 3850 mAh ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകൾ ആയിരിക്കും. 6 ജിബി റാമും 256 ജിബി ഇന്റർണൽ മെമ്മറിയും ആയിരിക്കും സ്റ്റോറേജ് ഉണ്ടാവുക. ആൻഡ്രോയ്ഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള സാംസങ് കസ്റ്റം ഒഎസ് ആണ് ഫോണിന് ഭംഗി കൂട്ടുക.

പ്രോസസറിന്റെ കാര്യത്തിൽ Qualcomm Snapdragon 845 ആണ് ഗാലക്‌സി നോട്ട് 9ന് കരുത്ത് പകരുക. എന്നാൽ സൗത്ത് കൊറിയ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കമ്പനി അവതരിപ്പിക്കുക കമ്പനിയുടെ തന്നെ Exynos 9810 പ്രോസസർ ആണ് എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഏതായാലും കാത്തിരുന്ന് കാണാം.

വാട്ട്‌സാപ്പ് വന്നതോടു കൂടി കാലക്രമേണ ഇല്ലാതായ ഏഴു കാര്യങ്ങള്‍

Most Read Articles
Best Mobiles in India
Read More About: samsung smartphones

Have a great day!
Read more...

English Summary

Galaxy Note 9 to launch in India on August 9