ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റും 3D സെന്‍സര്‍ സാങ്കേതികവിദ്യയുമായി ഗാലക്‌സി S10


ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. മറ്റുള്ളവരെ പിന്നിലാക്കുന്നതിനായി ഗാലക്‌സി S10-ല്‍ ഫേഷ്യല്‍ റെക്കഗ്നിഷനായി 3D സ്‌കാനര്‍ ഉള്‍പ്പെടുത്തിയേക്കും.

ഇതുവരെ സാംസങ്, ഗാലക്‌സി എസ് ശ്രേണിയിലെ ഫോണുകളില്‍ ഉണ്ടായിരുന്നത് ഐറിസ് സ്‌കാനറാണ്. കണ്ണുകള്‍ സ്‌കാന്‍ ചെയ്താണ് ഇതില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത്. ഫോണിന്റെ സ്ഥാനം കൃത്യമായില്ലെങ്കില്‍ പോലും ഫോണ്‍ അണ്‍ലോക്ക് ആകാതെവരും. ഇത്തരം പ്രശ്‌നങ്ങള്‍ ഉതിനാലാണ് സാംസങ് കൂടുതല്‍ കൃത്യതയുള്ള സാങ്കേതികവിദ്യയിലേക്ക് മാറുന്നതെന്ന് വേണം കരുതാന്‍. ആപ്പിളിന്റെ ഫെയ്‌സ് ഐഡിയുമായി താരതമ്യം ചെയ്താല്‍ ഐറിസ് സ്‌കാനര്‍ വളരെ പിന്നിലാണ്.

ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ദശയിലാണ്. സാംസങ് ഫോണുകളില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ മാറ്റത്തിന്റെ തുടക്കമായാണ് ഇതിനെ വിദഗ്ദ്ധര്‍ കാണുന്നത്.

ഇന്‍- ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍

3D സ്‌കാനറിന് പുറമെ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഗാലക്‌സി S10-ല്‍ ഉണ്ടാകുമെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് അടിയിലായിരിക്കും ഈ സെന്‍സറിന്റെ സ്ഥാനം. ഇതോടെ ഫോണിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ലഭ്യമായ ഏറ്റവും മികച്ച രണ്ട് സാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന കമ്പനിയായി സാംസങ് മാറുകയും ചെയ്യും.

പഴയ സാങ്കേതികവിദ്യകളെ ആശ്രയിച്ചാല്‍ ഭാവിയിലെ പ്രയാണം ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് സാംസങ് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്. 3D സ്‌കാനറും, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും വരുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇന്‍-ഡിസ്‌പ്ലേ സെന്‍സര്‍ വരുന്നതോടെ പിന്നിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒഴിവാക്കാനാകും.

വില്‍പ്പനയില്‍ വണ്‍പ്ലസിനെ കടത്തിവെട്ടി ഷവോമി; 18 ദിവസം കൊണ്ട് വിറ്റത് 10 ലക്ഷം Mi8 ഫോണുകള്‍

Most Read Articles
Best Mobiles in India
Read More About: samsung news mobile smartphone

Have a great day!
Read more...

English Summary

Galaxy S10 with in-display fingerprint and 3D sensor technology