ഗാലക്‌സി എസ്3 എത്തി; വില 43,180 രൂപ



ഊഹാപോഹങ്ങളെല്ലാം അവസാനിപ്പിച്ച് സാംസംഗ് ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി. 43,180 രൂപയാണ് വില. ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണിന് പ്രതീക്ഷിച്ച വിലയായിരുന്നില്ല ഇത്. 35,000 രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 43,200 രൂപയേക്കാള്‍ കുറവായിരിക്കും വില്പനക്കെത്തുമ്പോള്‍ ഇതിന്റെ വിലയെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇതിന് മുമ്പ് ജൂണില്‍ എസ്3 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എസ്3യുടെ സവിശേഷതകള്‍ പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ചില സുപ്രധാന ഘടകങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിക്കാം. ക്വാഡ് കോര്‍ 1.4 ജിഗാഹെര്‍ട്‌സ് എക്‌സിനോസ് ചിപ്‌സെറ്റാണ് ഇതിലേത്. മലി 400എംപി ജിപിയു ഗെയിമിംഗിന് ഉപകാരമാണ്. 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് സ്‌ക്രീനിന് 1280x720 പിക്‌സല്‍ റെസലൂഷനാണ് ഉള്ളത്. പ്രധാന ക്യാമറ 8 മെഗാപിക്‌സലും സെക്കന്ററി ക്യാമറ 1.9 മെഗാപിക്‌സലുമാണ്.

Advertisement

1 ജിബി റാം, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 4.0, എന്‍എഫ്‌സി, മൈക്രോയുഎസ്ബി പോര്‍ട്ട്, 2.5എംഎം ജാക്ക്, 2100mAh ബാറ്ററി എന്നിവയും ഇതിലെ മറ്റ് സൗകര്യങ്ങളാണ്. 16 ജിബി, 32 ജിബി, 64 ജിബി ഇന്റേണല്‍ സ്റ്റോറേജിലാണ് ഈ സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. ആപ്പിള്‍ സിരിയ്ക്ക് എതിരാളിയായി എസ് വോയ്‌സ സവിശേഷതയും ഉണ്ട്.

Best Mobiles in India

Advertisement