ഗാലക്‌സി വാച്ച്, സ്മാർട്ട് സ്പീക്കർ, ആദ്യത്തെ Fortnite ഗെയിം ലഭിക്കുന്ന ഫോൺ.. അറിയേണ്ടതെല്ലാം!


ഗാലക്‌സി നോട്ട് 9 ഇന്നലെ നടന്ന ചടങ്ങിൽ സാംസങ് അവതരിപ്പിക്കുകയുണ്ടായി. എന്നാൽ നോട്ട് 9ന് പുറമെ ഒരുപിടി മറ്റു ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടെ സാംസങ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. കമ്പനി ആദ്യമായി അവതരിപ്പിക്കുന്ന ഹോം സ്മാർട്ട് സ്പീക്കർ, ഗാലക്‌സി വാച്ച്, ബിക്‌സ്‌ബി തുടങ്ങി ഒരുപിടി കാര്യങ്ങൾ ഇന്നലെ അവതരിപ്പിച്ചപ്പോൾ അതിൽ ഏറ്റവും മികച്ചതായി തോന്നിയ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്.

Advertisement

Fortnite ഗെയിം ആദ്യമായി ലഭ്യമാകുന്ന ആൻഡ്രോയിഡ് മോഡൽ

Fortnite ഗെയിം കഴിഞ്ഞ കുറച്ചുകാലമായി ഇന്ന് വരും നാളെ വരും എന്നും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇത് വരെ എത്തിയിരുന്നില്ല ആൻഡ്രോയിഡിൽ. ഇപ്പോഴിതാ ഗാലക്‌സി നോട്ട് 9 പുറത്തിറക്കാൻ ചടങ്ങിൽ Fortnite ഗെയിമിന്റെ ഔദ്യോഗിക ആൻഡ്രോയിഡ് ഗെയിം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാലക്‌സി നോട്ട് 9 ആയിരിക്കും ഗെയിം ലഭ്യമാകുന്ന ആദ്യ ഫോൺ. ഒപ്പം നോട്ട് 9 ഉപഭോക്താക്കൾക്ക് പ്രത്യേക ഓപ്ഷനുകളും ഗെയിമിൽ ലഭിക്കും.

Advertisement
Samsung DeX കണക്ടിവിറ്റി

Samsung DeX കണക്ടിവിറ്റി കൂടുതൽ എളുപ്പത്തിലാകുകയാണ് ഗാലക്‌സി നോട്ട് 9ലൂടെ. ഗാലക്‌സി നോട്ട് 9 ൽ ഇൻസ്റ്റാൾ ചെയ്ത രീതിയിലാണ് ഈ സൗകര്യം എത്തുക. ഒരു യുഎസ്ബി സി ടൈപ്പ് പോർട്ടിന്റെ സഹായത്തോടെ HDMI അഡാപ്റ്ററിലൂടെ വലിയ സ്‌ക്രീനിൽ ഫോൺ ദൃശ്യങ്ങൾ എളുപ്പം കാണാം.

ഗാലക്‌സി വാച്ച്

ഗാലക്‌സി നോട്ട് 9ന്റെ കൂടെ ഏറെ പരിഷ്കരിച്ച ഗാലക്‌സി വാച്ചിന്റെ പുതിയ മോഡലും എത്തുന്നുണ്ട്. വാട്ടർ റെസിസ്റ്റന്റ് സൗകര്യം, നൂറുകണക്കിന് വാച്ച് ഡിസൈനുകൾ, ആപ്പുകൾ, ആരോഗ്യപരിപാലനത്തിന് ആവശ്യമായ മെച്ചപ്പെടുത്തിയ ഒരുപിടി സൗകര്യങ്ങൾ, മികച്ച ഡിസൈൻ എന്നിവ കൊണ്ടെല്ലാം മികച്ചു നിൽക്കുന്നതാണ് ഈ ഗാലക്‌സി വാച്ച്.

സാംസങും സ്‌പോട്ടിഫൈയും ഒരുമിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക്ക് സ്ട്രീമിങ് സേവനങ്ങളിൽ ഒന്നായ സ്‌പോട്ടിഫൈ സാംസങുങ്ങുമായി ചേർന്ന് ഒരുപിടി സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയിടുകയാണ് ഗാലക്‌സി നോട്ട് 9ലൂടെ. ഉപഭോക്താക്കൾക്ക് സാംസങ് ഉപകരണങ്ങളിൽ എല്ലാം തന്നെ പ്രത്യേകം രൂപകൽപ്പന ചെയ്ത AI സഹായത്തോടെ സംഗീതം കൂടുതൽ എളുപ്പത്തിൽ ആസ്വദിക്കാൻ സാധിക്കുമെന്ന് സ്‌പോട്ടിഫൈ മേധാവിക് ഇന്നലെ നടന്ന ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കുകയുണ്ടായി.

Bixby

Bixby 2.0 ആണ് ഇന്നലെ നടന്ന ചടങ്ങിൽ ശ്രദ്ധയാകർഷിച്ച മറ്റൊരു പ്രധാന സേവനം. Bixby എന്ന വോയിസ് അസിസ്റ്റന്റ് ബിൽറ്റ് ഇൻ ആയി ഗാലക്‌സി നോട്ട് 9ൽ കൂടുതൽ മികവോടെ പ്രവർത്തിക്കുന്നതായിരിക്കും എന്ന് കമ്പനി ഉറപ്പുതരുന്നു. അത് ഉറപ്പിക്കാവുന്ന ചില ഉദാഹരണങ്ങൾ കമ്പനി ഇന്നലെ ചടങ്ങിൽ തന്നെ കാണിക്കുകയുമുണ്ടായി.

ഗാലക്‌സി ഹോം സ്മാർട്ട് സ്പീക്കർ

അങ്ങനെ സ്മാർട്ട് സ്പീക്കർ രംഗത്തേക്ക് സാംസങും പ്രവേശിക്കുകയാണ് ഈ ഗാലക്‌സി ഹോം സ്മാർട്ട് സ്പീക്കറിലൂടെ. ഗൂഗിൾ ഹോം, ആമസോൺ എക്കോ എന്നിവയെക്കാൾ മികച്ച ഓഡിയോ സവിശേഷതകളും സൗകര്യങ്ങളുമാണ് തങ്ങൾ ഈ സ്മാർട്ട് സ്പീക്കറിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് കമ്പനി അവകാശപ്പെടുന്നു.

സാംസങിന്റെ മാന്ത്രിക ഫോൺ അവസാനം എത്തി! സവിശേഷതകൾ അതിഗംഭീരം!

Best Mobiles in India

English Summary

Galaxy Watch, Galaxy Smart Speake,r Fortnite Support; Galaxy Note 9 Launch Updates.